ഏഷ്യാനെറ്റ് കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. രൂപ നമ്പർ കിട്ടിയപ്പോൾ തന്നെ ചന്ദ്രസേനനെ വിളിക്കാൻ ഒരുങ്ങുകയാണ്. പിന്നീട് രൂപ ഫോൺ വിളിക്കേണ്ടെന്നും, എൻ്റെ ശബ്ദം കേട്ടാൽ മനസിലാകുമെന്നും, അതിനാൽ മെസേജയക്കാമെന്ന് പറഞ്ഞ് മെസേജ് അയക്കുകയാണ്.
സുഖമാണോ, ആരോഗ്യമൊക്കെ നോക്കണമെന്ന് മെസേജ് അയക്കുകയാണ്. മെസേജ് വരുന്നത് കണ്ട് ചന്ദ്രസേനൻ രാവിലെ തന്നെ നോക്കിയപ്പോൾ, പുതിയ നമ്പറിൽ നിന്നുള്ള മെസേജാണ് കാണുന്നത്. ഇത് കണ്ടപ്പോൾ, ഇതാരാണെന്ന് ആലോചിക്കുകയാണ്. അപ്പോഴാണ് വീണ്ടും മെസേജ് വരുന്നത്. ഭക്ഷണം കഴിച്ചോയെന്നും, ശരിയായിട്ട് ഭക്ഷണം കഴിക്കണമെന്നും പറയുകയാണ്.ഇത് കേട്ട മാത്രയിൽ ദേഷ്യത്തിൽ
ദയാനന്ദനെ വിളിക്കുകയാണ്. ദയാനന്ദനോട് കാര്യങ്ങൾ പറയുകയാണ്. എനിക്ക് മെസേജയക്കാൻ മാത്രം ആർക്കാണ് ദൈര്യമെന്ന് പറയുകയാണ് ചന്ദ്രസേനൻ. പിന്നീട് കാണുന്നത് കാദംബരിയും രതീഷും കൂടി കല്യാണിയെയും കിരണിനെയും ദീപയെയും വീട്ടിലേക്ക് ക്ഷണിക്കുകയാണ്.രതീഷിൻ്റെ വീടായതിനാൽ എല്ലാവരും പോകുന്നു. അങ്ങനെ കല്യാണിയും കിരണും ദീപയുമൊക്കെ ചേർന്ന് കാദംബരിയുടെ
വീട്ടിലെത്തുകയാണ്. ഇവരെ കണ്ടപ്പോൾ പ്രകാശനും, മുങ്ങയും, വിക്രമും ദേഷ്യം കൊണ്ട് വിറക്കുകയാണ്. രതീഷും കാദംബരിയും ക്ഷണിച്ചിരുത്തുകയും, അപ്പോൾ തന്നെ പ്രകാശൻ കുത്തുവാക്കുകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. എല്ലാം കേട്ട് നിന്നെങ്കിലും, ദീപയെയും ചന്ദ്രസേനനെയും ചേർത്ത് പ്രകാശൻ മോശമായി പറയാൻ തുടങ്ങിയപ്പോൾ, കേട്ട് നിൽക്കാനാവാതെ കല്യാണി തൻ്റെ അമ്മയെ കൊണ്ട് ഇനി ഒരു വാക്കു മോശമായി പറഞ്ഞാൽ, ഞാൻ അച്ഛനാണെന്ന് നോക്കില്ലെന്ന് പറയുകയാണ് കല്യാണി. ഇത് കേട്ട് തരിച്ചുനിൽക്കുകയാണ് പ്രകാശനും, മൂങ്ങയും വിക്രമും.