ഏഷ്യാനെറ്റ് പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് മൗനരാഗം. ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ട് പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ കാദംബരിയും, രതീഷും കൂടി ഓഫീസിലേക്ക് വരുന്നതായിരുന്നു. കാൻ്റീനിലായിരിക്കും ജോലി എന്ന് പറഞ്ഞ് കയറി വന്ന കാദംബരിക്ക് റിസപ്ഷനിസ്റ്റിൻ്റെ പോസ്റ്റാണ് കിരൺ നൽകുന്നത്.
ഇത് കേട്ട് വളരെ സന്തോഷത്തിലായ കാദംബരിയും രതീഷും നാളെ മുതൽ ജോയിൻ ചെയ്യാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോകുന്നു. വീട്ടിലെത്തിയപ്പോൾ പ്രകാശനും വിക്രമും ഉണ്ടായിരുന്നു. അവരോട് കാദംബരിക്ക് റിസപ്ഷനിസ്റ്റിൻ്റെ പോസ്റ്റാണെന്ന് കേട്ടപ്പോൾ പ്രകാശനും വിക്രമും ഞെട്ടുകയായിരുന്നു. ഇനി നമ്മൾക്ക് ജീവിക്കാൻ അതൊക്കെ മതിയെന്നും, നിനക്ക് ലക്ഷങ്ങൾ ഉണ്ടാക്കാൻ ഏതെങ്കിലും വലിയ വീട്ടിലെ
പെൺകുട്ടിയെ വളക്കാൻ പറയുകയാണ് രതീഷ്. അപ്പോഴാണ് ഭാനുമതി അമ്മൂമ്മ വരുന്നത്. കാദംബരിക്ക് നല്ല ജോലി കിട്ടിയത് കേട്ട് അത്ഭുതപ്പെടുകയായിരുന്നു. പിന്നീട് കാണുന്നത് ചന്ദ്രസേനനെയാണ്. ഫോണിൽ വീണ്ടും ചന്ദ്രസേനന് മെസേജ് വരികയാണ്. അപ്പോഴാണ് കിരൺ വരുന്നത്. എനിക്ക് അൺനോൺ നമ്പറിൽ നിന്നും എന്നെ കുറിച്ചറിയാവുന്ന ആരോ എനിക്ക് മെസേജ് അയക്കുന്നുവെന്ന കാര്യം കിരണിനോട് പറയുന്നു.
ഞാൻ നിൻ്റെ അമ്മയെ അമ്പലത്തിൽ വച്ച് കണ്ടിരുന്നെന്നും, ഞാൻ കല്യാണിക്ക് കൊടുത്ത അതേ സാരിയാണ് അന്ന് നിൻ്റെ അമ്മ ഉടുത്തതെന്നും പറയുകയാണ് ചന്ദ്രസേനൻ. അച്ഛന് മെസേജയക്കുന്ന ആളെ കണ്ടെത്തണമെന്നും, അച്ഛൻ്റെ മനസ് കവരാനാണ് അയാളുടെ ശ്രമമെന്നും പറയുകയാണ് കിരൺ. അങ്ങനെ നടക്കില്ലെന്നും, എൻ്റെ മനസിൽ നിൻ്റെ അമ്മ മാത്രമാണ് അന്നും ഇന്നുമെന്ന് പറയുകയാണ് സികെ. എൻ്റെ പിറന്നാളിന് വരുമ്പോൾ എല്ലാവരും ഞാൻ തന്ന വസ്ത്രം തന്നെ ധരിക്കണമെന്ന് പറയുകയാണ് സികെ. ഉടൻ
തന്നെ കല്യാണിയോട് ഈ കാര്യം പറയുകയായിരുന്നു കിരൺ. ഞങ്ങൾ അമ്മയ്ക്ക് കൊടുത്ത സാരി പോലൊരു സാരി എങ്ങനെയെങ്കിലും വാങ്ങണമെന്നും, അച്ഛൻ തന്ന വസ്ത്രമുടുത്ത് എല്ലാവരും പോവണമെന്നാണ് അച്ഛൻ പറഞ്ഞതെന്ന് പറയുകയാണ് കിരൺ. പിന്നീട് കാണുന്നത് രൂപയെയാണ്. ഫോണിൽ ചന്ദ്രസേനൻ്റെ ഫോട്ടോ നോക്കിയിരിക്കുകയാണ് രൂപ. അപ്പോഴാണ് കല്യാണി വരുന്നത്. അമ്മയ്ക്ക് തന്ന സാരി എനിക്ക് തിരികെ നൽകണമെന്നും, അച്ഛൻ തന്ന കോടി വസ്ത്രമുടുത്ത് വേണം എല്ലാവരും പിറന്നാളിന് പോകാനെന്ന് അച്ഛൻ പറഞ്ഞതായും കല്യാണി രൂപയോട് പറഞ്ഞു.