Take a fresh look at your lifestyle.
  

രൂപയ്ക്ക് മുന്നിൽ തലകുനിച്ച് അമ്മയും മോളും.!! എല്ലാവർക്കും മുന്നിൽ വിഡ്ഢിയായി പ്രകാശൻ; സരയു മകളാണെന്ന് തെളിയിക്കാൻ താരയുടെ മുന്നിൽ കല്യാണിയുടെ കിടിലൻ പ്രയോഗം | Mounaragam today episode

ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയും രൂപയും തമ്മിലുള്ള സംഭാഷണമാണ്. രൂപയോട് കല്യാണി പറഞ്ഞപ്പോൾ സരയു താരയുടെ മകളാണെന്ന സത്യം തിരിച്ചറിയുന്നു. അതൊക്കെ കേട്ടപ്പോൾ വളരെ വിഷമത്തിൽ

നിൽക്കുകയാണ് രൂപ. ചന്ദ്രസേനനെ കുറിച്ചോർത്ത് രൂപയ്ക്ക് വിഷമം തോന്നുന്നു. അദ്ദേഹം തെറ്റു ചെയ്യാതെയാണോ ഞാൻ അദ്ദേഹത്തെ ഇത്രയും കാലം ശിക്ഷിച്ചത്.തുടങ്ങി പലതും ആലോചിച്ചു നിന്നു. പിന്നീട് നേരെ പോയത് രാഹുലിൻ്റെ വീട്ടിലേക്കാണ്. രൂപയെ കണ്ടപ്പോൾ സരയുവിന് വലിയ സന്തോഷം. അവിടെ എത്തിയപ്പോൾ ശാരി നീ നിൻ്റെ ചേട്ടനെ കാണാൻ പോകുന്നില്ലേയെന്ന്. ഇപ്പോൾ ഞാൻ

വരുന്നില്ലെന്നും, നിങ്ങൾ പോയിട്ടു വരു എന്ന് പറയുന്നു. പിന്നീട് മനോഹറിനോട് സരയു ആൻ്റി സരയു കൺസ്ട്രക്ഷൻ എൻ്റെ പേരിൽ എഴുതി തന്നെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ മനോഹറിന് വലിയ സന്തോഷമായി. എങ്കിൽ നമ്മൾ ഇവിടെ നിൽക്കാൻ പോകുന്നില്ലെന്നും, അതിനാൽ നമുക്ക് ആ കമ്പനിയൊക്കെ വിറ്റ് അമേരിക്കയിലേക്ക് പോകാമെന്ന് പറയുകയാണ്. അപ്പോഴാണ് കല്യാണി വീട്ടിൽ

എത്തുന്നത്. അവിടെ എത്തിയ ശേഷം കല്യാണി രൂപയെ കണ്ടതും, രൂപയോട് സരയു താരയുടെ മകളാണെന്ന കാര്യം പറഞ്ഞതും അറിയിക്കുന്നു.ഇത് കേട്ടപ്പോൾ പാറുകുട്ടി ഇനി നമുക്ക് ആൻ്റി പറഞ്ഞതു പോലെ എങ്ങനെയെങ്കിലും ആൻറിയെയും അങ്കിളിനെയും യോജിപ്പിക്കണമെന്ന് പറയുകയാണ്. അപ്പോഴാണ് സരയുവും ശാരിയും കൂടി ജയിലിൽ രാഹുലിനെ കാണാൻ പോകുന്നത്. രാഹുലിനെ കണ്ടപ്പോൾ സരയു വളരെ സന്തോഷത്തിൽ അച്ഛാ ആൻ്റി എൻ്റെ പേരിൽ സരയു കൺസ്ട്രക്ഷൻ എഴുതി തന്നെന്നു പറയുകയാണ്.ഇത് കേട്ട മാത്രയിൽ ആകെ ടെൻഷനടിച്ച് നിൽക്കുകയാണ്.