Take a fresh look at your lifestyle.
  

ലാലേട്ടനെ വാരിപ്പുണർന്ന് അനുഗ്രഹിച്ച് അമൃതാനന്ദമയി.!! എഴുപതിന്റെ നിറവിൽ മാതാ അമൃതാനന്ദമയി.!! Mohanlal at Mata Amritanandamayi 70 th birthday celebration viral

Mohanlal at Mata Amritanandamayi 70 th birthday celebration : മാതാ അമൃതാനന്ദമയിക്ക് ലോക ഭക്തജനങ്ങളുടെ ഇടയിൽ വളരെ സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. സപ്തതി ദിവസം താര രാജാവ് മോഹൻലാൽ നേരിട്ട് എത്തി അനുഗ്രഹം വാങ്ങുകയും ആശംസ അറിയിക്കുന്നതും ആയ വീഡിയോകളും ഫോട്ടോകളും വൈറലായി കൊണ്ടിരിക്കുന്നു.

അമൃതാനന്ദമയിക്ക് ജന്മദിനാശംസകൾ നേർന്ന മോഹൻലാൽ ഹാരമർപ്പിച്ചതിനു ശേഷം അനുഗ്രഹം വാങ്ങുന്ന ഫോട്ടോകളും വീഡിയോകളും ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അമൃത വിശ്വവിദ്യപീഠം ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ആണ് മോഹൻലാൽ എത്തിയത്. തുടർന്നുള്ള പാദപൂജ ചടങ്ങിലും മോഹൻലാൽ സജീവമായിരുന്നു. “കോളേജിൽ പഠിക്കുന്ന കാലം തൊട്ട് ലാലു മോൻ അമ്മയെ കാണാൻ വരാറുണ്ട്. അന്നേ ധ്യാനത്തിലും

ആത്മീയതയിലും ലാൽ മോന് നല്ല തലപര്യം ഉണ്ടായിരുന്നു. മനുഷ്യ മനസ്സിൽ അന്തർലീനമായിരിക്കുന്ന അനന്ത ശക്തിയിലുള്ള വിശ്വാസവും ധ്യാനാത്മികമായി ചിന്തിക്കാനുള്ള കഴിവും ഉള്ളതുകൊണ്ട് ആയിരിക്കും കഥാപാത്രങ്ങളെ ഇത്രയും ഭാവത്തോടെ അവതരിപ്പിക്കാൻ ലാൽ മോന് കഴിയുന്നത്. എന്നാൽ ഏത് വേഷം കെട്ടിയാലും ആള്മാറാത്ത പോലെ കണ്ണാടിയിൽ കാണുന്ന ഛായ സ്വരൂപം മാത്രമല്ല, അതിനെ പ്രകാശിപ്പിക്കുന്ന ചൈതന്യത്തിന്റെ കൂടെ ഉടമയാണ്

എന്ന ബോധവും ഉള്ള ആളാണ്. അതോടൊപ്പം ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ഇനിയും നല്ലതുപോലെ അവതരിപ്പിക്കുവാനും കൂടുതൽ ശക്തി ലാലു മോന് ഉണ്ടാകട്ടെ” എന്നാണ് അമൃതാനന്ദമയി ലാലിനെ കുറിച്ചു പറഞ്ഞത്. വിശ്വാസവും ഭക്തിയും എല്ലാം വ്യക്തിപരമാണെന്നും അമ്മയിൽ താൻ പൂർണ്ണമായും വിശ്വസിക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. തനിക്ക് മറുപടി കിട്ടേണ്ട പലതിനും അമ്മയിൽ നിന്ന് മറുപടി കിട്ടി. “എന്നോട് ഒരിക്കൽ ഒരു മാധ്യമം അമ്പതു വർഷത്തിനുള്ളിൽ ഞാൻ കണ്ട ഒരു മഹത് വ്യക്തിയെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് അമ്മയുടെ പേരാണ്. അമ്മ റിഫൈൻഡ് ആയിട്ടുള്ള ഒരു സോൾ ആണ്. ഒരു ജന്മം കൊണ്ട് കിട്ടുന്നത് അല്ല അത്, ഒരുപാട് ജന്മം കൊണ്ട് ഒഴുകി വന്നു ശുദ്ധീകരിച്ച ഒന്നാണ് റിഫൈൻഡ് സോൾ.