Menaka Suresh dance reel viral latest malayalam : മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരുപിടി യുവ നായികമാരിൽ പെട്ട ഒരാളാണ് കീർത്തി സുരേഷ്. ബാലതാരമായി ആണ് കീർത്തി അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്. ദിലീപ് നായകനായ കുബേരൻ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കീർത്തിയെ ഇന്നും പ്രേക്ഷകർ ഓർത്തുവയ്ക്കുന്നു.
എന്നാൽ അവിടെ നിന്ന് എല്ലാം ഉയർന്നുവന്ന നായിക പരിവേഷമുള്ള നിരവധി ചിത്രങ്ങൾ താരം ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു. ദിലീപിന്റെ മകളായി അഭിനയിച്ചതാരം പിന്നീട് ദിലീപിന്റെ നായികയായും പ്രേക്ഷകർക്ക് മുൻപിലെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യൻ സിനിമ മേഖലയിൽ ഒരു നടി എന്ന നിലയിൽ വളരെ പെട്ടെന്നാണ് കീർത്തി തന്റെ സ്ഥാനം ഉറപ്പിച്ചത്. ശിവ കാർത്തികേയൻ നായകനായ സിനിമകളിൽ നായികയായി എത്തിയതോടെ കീർത്തി
ഒരു സൗത്ത് ഇന്ത്യൻ നായിക എന്ന തലത്തിലേക്ക് ഉയർത്തപ്പെട്ടു. ദസറ എന്ന ചിത്രത്തിലാണ് താരം അടുത്തിടെ പ്രത്യക്ഷപ്പെടാൻ പോകുന്നത്. ഈ ചിത്രത്തിൽ നായക വേഷം അവതരിപ്പിക്കുന്നത് നാനിയാണ്. മാർച്ച് 30 ആം തീയതിയാണ് ഈ സിനിമ തിയേറ്ററുകളിൽ എത്തുക. പുഷ്പ എന്നാ അല്ലു അർജുൻ ചിത്രത്തിന്റെ മറ്റൊരു വകഭേദമാണ് ഈ ചിത്രം. സിനിമയിലെ വെണ്ണല എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. നിരവധി ആളുകൾ ഈ പാട്ടിന് നൃത്തം
ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അതേ സാഹചര്യത്തിൽ കീർത്തിയുടെ അമ്മ മേനകയും ഈ പാട്ടിന് ചുവടു വച്ചിരിക്കുകയാണ്. ഈ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ തന്റെ മരുമകനോടൊപ്പം ആണ് താരം നൃത്തം ചെയ്യുന്നത്. വീഡിയോയിലൂടെ പ്രേക്ഷകർക്ക് മരുമകനെ പരിചയപ്പെടുത്തുക കൂടിയാണ് മേനക. കീർത്തിയുടെ സഹോദരിയായ രേവതിയുടെ ഭർത്താവാണ് നിതിൻ. നിതിനോടൊപ്പം ആണ് മേനക നൃത്തം ചെയ്യുന്നത്.മീഡിയയിൽ മേനക പങ്കുവെച്ച ഈ വീഡിയോ വളരെ പെട്ടെന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.