Meghna vincent share emotional video viral latest news malayalam : കഴിഞ്ഞ രണ്ടര വർഷക്കാലമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു മിസ്സിസ് ഹിറ്റ്ലർ. ഇപ്പോഴിതാ പരമ്പര അവസാന എപ്പിസോഡിലേക്ക് നീങ്ങുകയാണ്. അവസാന എപ്പിസോഡിന്റെ ചിത്രീകരണവും നടന്നു കഴിഞ്ഞു. ഈ വിഷമ വാർത്ത തന്റെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഇപ്പോൾ പ്രിയ താരം മേഘ്ന വിൻസെന്റ്. ഈ പരമ്പര തീരാൻ പോവുകയാണെന്ന് പെട്ടെന്ന്
പറഞ്ഞപ്പോൾ അത് ഉൾക്കൊള്ളാൻ സാധിച്ചില്ല എന്നും സങ്കടമാണ് വന്നത് എന്നും താരം പറയുന്നു. എന്നും ഈ പരമ്പര ഉണ്ടാവില്ലെന്ന് അറിയാമായിരുന്നിട്ടും സങ്കടം വന്നു എന്നാണ് താരം പറയുന്നത്. അവസാന ദിവസത്തെ ഷൂട്ടിങ്ങിനു വേണ്ടി മേക്കപ്പ് ചെയ്യുന്നതും, ഷൂട്ടിംഗ് സൈറ്റിലെ വിശേഷങ്ങളും എല്ലാമായാണ് താരം പ്രേക്ഷകർക്കു മുന്നിലേക്ക് എത്തിയത്. അവസാന എപ്പിസോഡ് ഷൂട്ട് ചെയ്യുന്നതിനായി ഷൂട്ടിംഗ് സൈറ്റിലേക്ക് അമ്പാടി കുട്ടൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞ് ഒരു കൊച്ചു
കുട്ടിയെയും മേഘന ആരാധകർക്കായി പരിചയപ്പെടുത്തുന്നു. ഷൂട്ടിംഗ് സെറ്റിലുള്ള ബെസ്റ്റ് മോമെൻറ്സ് ഓരോരുത്തരോടും താരം ചോദിക്കുന്നുണ്ട്. ഷൂട്ടിംഗ് പോലെ തന്നെ താൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് ഡയറക്ഷൻ എന്നും അതിന്റെ ഒരു തുടക്കം എനിക്ക് ഇവിടുന്നാണ് ലഭിക്കുന്നത് എന്നും അരുൺ പറയുന്നു.
സൗപർണികയോടും, അക്ഷയയോടും പൊന്നമ്മ ബാബുവിനോടും എല്ലാം താരം വിശേഷങ്ങൾ ചോദിക്കുന്നുണ്ട്. ആദ്യ കാഴ്ചയിൽ ജാടയാണെന്ന് തോന്നുമെങ്കിലും
വളരെ പാവമാണെന്ന് ആണ് താരം അക്ഷയയെ കുറിച്ച് പറയുന്നത്. പരമ്പരകളിൽ ഒന്നും തന്നെ അച്ഛൻ വേഷം ചെയ്തിട്ടില്ല. എന്നാൽ മകളായി മേഖല ആയതുകൊണ്ട് എനിക്ക് ആവേശം ചെയ്യാൻ വളരെ ഈസിയായിരുന്നു എന്നാണ് മുൻഷി രഞ്ജിത്ത് പറയുന്നത്. അതൊന്നും ഒരിക്കലും മറക്കില്ല പൊന്നമ്മ ചേച്ചി എന്നും താരം പറയുന്നത് കേൾക്കാം. വളരെ വൈകാരികത നിറഞ്ഞ ഒരു വീഡിയോയാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.