
ദിവസം ചെല്ലും തോറും പ്രായം കുറഞ്ഞു വരുന്ന പ്രതിഭാസം.!! വേറെ ലെവൽ ലുക്കിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ | Manju Warrier yellow dress photo goes viral
മലയാളികളുടെ ലേഡീസൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയിരുന്നു. വേറിട്ട കഥാപാത്രങ്ങളിലൂടെയും, സ്റ്റെലിഷ് ലുക്കിലും മലയാളി മനസിൽ കയറി പറ്റാൻ താരത്തിന് സാധിച്ചു. ഇപ്പോൾ മലയാളത്തിന് പുറമെ, തമിഴിലും,
ഹിന്ദിയിലും സജീവമാണ് താരം. സോഷ്യൽ മീഡിയിൽ സജീവമായ താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ താരത്തിൻ്റെ ആരാധകർ നിമിഷ നേരം കൊണ്ടാണ് വൈറലാക്കി മാറ്റുന്നത്. സാരിയിലായാലും, മറ്റു വേഷങ്ങളായാലും സ്റ്റെലിഷ് ലുക്കിലാണ് താരം എത്താറുള്ളത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീലാണ് വൈറലായി
മാറുന്നത്. പുത്തൻ ലുക്കിൽ മഞ്ഞ കുർത്തയും പൈജാമയും ധരിച്ച്, കറുത്ത കൂളിംങ്ങ് ഗ്ലാസ് ധരിച്ച്, വരുന്ന മഞ്ജുവിൻ്റെ നിരവധി പോസിലുള്ള ഫോട്ടോകളാണ് പോസ്റ്റിൽ വൈറലായി മാറുന്നത്. റീലിനു താഴെ ‘നിമിഷങ്ങൾക്കിടയിലുള്ള നിമിഷം’ എന്ന ക്യാപ്ഷനും താരം നൽകുകയുണ്ടായി. താരത്തിൻ്റെ പുതിയ സ്റ്റൈലിഷ് ലുക്ക് കണ്ട് നിരവധി പേരാണ് കമൻറുമായി വന്നിരിക്കുന്നത്. ചിലർ കമ്മദം സിനിമയിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ എന്ന പാട്ടും പാടിവന്നപ്പോൾ,
മറ്റൊരാൾ, ഇതാര് കാവിലെ സ്വാഗോ എന്ന കമൻറുമായി എത്തി. എന്നാൽ ചിലർ ഇടത് കൈയ്ക്ക് എന്തോ പറ്റിയിട്ടുണ്ടെന്നും, ബ്രേസ് ധരിച്ചിട്ടുണ്ടെന്നുള്ള ആവലാതിയുമായി വന്നപ്പോൾ, എന്തു പറ്റിയാലും ലുക്കിനൊരു കുറവുമില്ലെന്നാണ് ആരാധകൻ്റെ കമൻ്റ്. നിരവധി പേർ താരത്തിന് സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു. കുറച്ച് ഇടവേളയ്ക്ക് ശേഷം താരം പങ്കുവച്ചപുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.