Maneesh Krishna real life story : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മുഖമാണ് നടൻ മനീഷിന്റേത്. ഒട്ടേറെ പരമ്പരകളിൽ മികവാർന്ന കഥാപാത്രങ്ങളാണ് മനീഷ് അവതരിപ്പിച്ചിട്ടുള്ളത്. പോസിറ്റീവ് കഥാപാത്രങ്ങൾ മാത്രമല്ല, നെഗറ്റീവ് വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ച നടനാണ് മനീഷ്. കഴിഞ്ഞ പതിനേഴ് വർഷത്തിലേറെയായ് മനീഷ് മിനിസ്ക്രീൻ അഭിനയരംഗത്തുണ്ട്. മനീഷിന്റെ അച്ഛൻ ഈ രംഗത്ത് തന്നെ ശോഭിച്ചിട്ടുള്ളയാളാണ്. അതുകൊണ്ട് തന്നെ
സീരിയൽ രംഗത്തേക്കുള്ള കടന്നുവരവ് മനീഷിന് ഏറെ എളുപ്പമായിരുന്നു. ഗ്രാഫിക് ഡിസൈൻ പഠിച്ചയാളാണ് മനീഷ്. അഭിനയത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും യാദൃശ്ചികമായിട്ട് കടന്നുവരികയായിരുന്നു എന്നും മനീഷ് തന്നെ പറഞ്ഞിട്ടുണ്ട്. “പതിനേഴ് വർഷമായ് ഞാൻ ഇന്റസ്ട്രിയിൽ എത്തിയിട്ട്, തിരിഞ്ഞുനോക്കുമ്പോൾ കൗതുകം തോന്നുന്നു. ഒരുപാട് പുതിയ താരങ്ങൾ വരുമ്പോൾ പഴയ ആളുകൾക്ക് അവസരം കുറഞ്ഞേക്കും.
പുതിയ മുഖങ്ങൾ പരീക്ഷിക്കാം എന്ന് പല ചാനലുകാരും തീരുമാനിക്കാറുണ്ട്. അതിനിടയിൽ അവസരങ്ങൾ കിട്ടുക എന്നത് വലിയ കാര്യമായിട്ട് തന്നെയാണ് ഞാൻ കാണുന്നത്. നായകനായി അഭിനയിക്കാൻ അധികം അവസരം കിട്ടുന്നില്ല എന്നത് ആദ്യമൊക്കെ വിഷമമായിരുന്നു. പിന്നെ അത് മാറി”. നായകനാവുമ്പോൾ നിയന്ത്രണങ്ങൾ വരുമെന്നും മനീഷ് പറയുന്നു. ഒരു സീരിയൽ മാത്രമേ ചെയ്യാവൂ എന്ന നിബന്ധന വരും. സഹതാരവേഷങ്ങളാവുമ്പോൾ ആ നിയന്ത്രണങ്ങളില്ല.
ഒന്നിൽ കൂടുതൽ പരമ്പരകൾ ഒരേ സമയം ചെയ്യാം. തൻ്റെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്ന ഭാര്യയെയാണ് തനിക്ക് കിട്ടിയത് എന്നും മനീഷ് എടുത്തുപറയുന്നു. തനിക്ക് ഒരുപാട് പ്രണയബന്ധങ്ങളുണ്ട് എന്നൊക്കെ കല്യാണ ആലോചന വന്ന സമയത്ത് ചിലർ പെൺവീട്ടുകാരോട് പറഞ്ഞു. സത്യത്തിൽ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നെന്നും അത് ബ്രേക്കപ്പ് ആയ സമയത്താണ് കല്യാണ ആലോചന വന്നതെന്നും മനീഷ് പറയുന്നു. അന്വേഷിച്ചപ്പോൾ കുഴപ്പമില്ല എന്ന് മനസ്സിലായതോടെ തടസങ്ങളില്ലാതെ വിവാഹം നടക്കുകയായിരുന്നു. ഒരു നടനെ സംബന്ധിച്ച് യഥാർത്ഥജീവിതം
പലപ്പോഴും വലിയ ബുദ്ധിമുട്ടാണ്. പലരും അഭിനയത്തിൽ പിടിച്ചുനില്ക്കുന്നുണ്ടെങ്കിലും മാനസികമായി അത്ര ഹാപ്പി ആയിരിക്കില്ല. അക്കാര്യത്തിൽ താൻ ലക്കി ആണെന്നും കുടുംബം വളരെ സപ്പോർട്ട് ആണ് തരുന്നതെന്നും മനീഷ് പറയുന്നു. സ്ക്രീനിൽ എന്ത് തരം വൃത്തികേട് കാണിച്ചാലും ഭാര്യക്ക് പ്രശ്നമില്ല. ആൾക്ക് അത് അഭിനയമാണെന്ന് മനസ്സിലാക്കാനും കഴിയുന്നുണ്ട്. അതുകൊണ്ട് തനിക്ക് നന്നായി അഭിനയിക്കാൻ കഴിയുന്നു എന്നും മനീഷ് കൂട്ടിച്ചേർക്കുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനീഷിന്റെ വെളിപ്പെടുത്തൽ.