Manchatti to non stick tip: പണ്ട് കാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ പാചകത്തിനായി കൂടുതലായും ഉപയോഗിച്ചിരുന്നത് മൺചട്ടികളായിരുന്നു. എന്നാൽ ഇടക്കാലത്ത് വെച്ച് നോൺസ്റ്റിക് പാത്രങ്ങൾ വിപണിയിൽ എത്തിയതോടെ എല്ലാവരും മൺചട്ടികൾ ഉപേക്ഷിച്ച് അത്തരം പാത്രങ്ങളിൽ പാചകം ചെയ്യാനായി തിരഞ്ഞെടുത്തു തുടങ്ങി. എന്നാൽ നോൺസ്റ്റിക് പാത്രങ്ങളുടെ
ഉപയോഗം ആരോഗ്യത്തിന് സുരക്ഷിതമല്ല എന്ന് കണ്ടെത്തിയതോടെ എല്ലാവരും മൺചട്ടികളിലേക്കുള്ള തിരിച്ചുപോക്ക് നടത്തി. മൺചട്ടികളിൽ കറികളും തോരനുമെല്ലാം വയ്ക്കുമ്പോൾ പ്രത്യേക രുചി ലഭിക്കാറുണ്ടെങ്കിലും അത്തരം പാത്രങ്ങൾ മയക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മൺചട്ടി മയക്കി എടുക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പുതിയതായി വാങ്ങിക്കൊണ്ടു വന്ന മൺചട്ടി ആദ്യം
തന്നെ നല്ല രീതിയിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി എടുക്കണം. അതിനുശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിലേക്ക് ചട്ടി മുങ്ങിക്കിടക്കാൻ ആവശ്യമായ അത്രയും കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുക. ഈയൊരു രീതിയിൽ മൺചട്ടി റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. അതിനുശേഷം വീണ്ടും വെള്ളമൊഴിച്ച് മൺചട്ടി കഴുകി വൃത്തിയാക്കി എടുക്കുക. അത് നിറഞ്ഞു നിൽക്കുന്ന രീതിയിൽ വെള്ളമൊഴിച്ച ശേഷം സ്റ്റൗ ഓൺ ചെയ്ത് ചൂടാക്കുക.
ഈയൊരു സമയത്ത് രണ്ട് ടേബിൾ സ്പൂൺ അളവിൽ ചായപ്പൊടി കൂടി വെള്ളത്തോടൊപ്പം ചേർത്തു കൊടുക്കണം. ചായപ്പൊടി നല്ല രീതിയിൽ തിളച്ചു വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. അതിന്റെ ചൂടാറിയ ശേഷം ഒരിക്കൽ കൂടി വെള്ളമൊഴിച്ച് പാത്രം ക്ലീൻ ചെയ്ത് എടുക്കണം. പിന്നീട് പാത്രത്തിലെ വെള്ളമെല്ലാം തുടച്ചു കളഞ്ഞ ശേഷം എണ്ണ തടവി പാത്രം മാറ്റി വയ്ക്കുക. എണ്ണ തേച്ച ശേഷം മൺചട്ടി വെയിലത്ത് വെച്ച് നല്ല രീതിയിൽ ചൂടാക്കി എടുക്കണം. പിന്നീട് ചട്ടി നല്ലതു പോലെ
കഴുകിയ ശേഷം സ്റ്റവ് ഓൺ ചെയ്ത് അല്പം എണ്ണയൊഴിച്ച് കൊടുക്കുക. അതിലേക്ക് ഒരുപിടി അളവിൽ തേങ്ങയും വലിയ ഉള്ളിയും ചേർത്ത് വഴറ്റിയെടുക്കുക. തേങ്ങയുടെയും ഉള്ളിയുടെയും നിറം പൂർണ്ണമായി മാറി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്തു മാറ്റാവുന്നതാണ്. ഇത്രയും ചെയ്യുമ്പോൾ തന്നെ ചട്ടി നല്ല രീതിയിൽ മയങ്ങി കിട്ടിയിട്ടുണ്ടാകും. പിന്നീട് എണ്ണ ഒഴിച്ച് ആവശ്യമെങ്കിൽ ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് വറുത്തെടുത്ത് മാറ്റാം. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ മൺചട്ടികൾ മയക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Manchatti to non stick tip