സ്വന്തമായി ഒരു അടുക്കളത്തോട്ടം എന്നത് മിക്ക വീട്ടമ്മമാരുടെയും ഒരു സ്വപ്നമാണ്. എന്നാൽ പല വിധത്തിലും ശ്രമിച്ചിട്ടും സാധിക്കാത്തവർ ഉണ്ട്. അങ്ങനെ ഉള്ളവർക്ക് വേണ്ടിയാണ് താഴെ കാണുന്ന വീഡിയോ. ഇവ ഒക്കെ വളർത്തുന്നത് കൂടാതെ എങ്ങനെ കാലങ്ങളോളം സൂക്ഷിക്കാം എന്നതും വീഡിയോയിൽ പറയുന്നുണ്ട്. നമ്മൾ അടുക്കളയിലെ ആവശ്യത്തിന് വേണ്ടി
കടയിൽ നിന്നും വാങ്ങുന്ന മല്ലിയിലയിൽ നിന്നും പുതിനയിൽ നിന്നും ഒരേ ഒരു കഷ്ണം മതി ഇവ കാട് പോലെ വളർത്തി എടുക്കാൻ. മല്ലി ചെടി വാങ്ങുമ്പോൾ നല്ല വേര് ഉള്ളത് നോക്കി വാങ്ങണം. എന്നിട്ട് വീട്ടിൽ കൊണ്ടു വന്നതിന് ശേഷം അതിൽ നിന്നും മുഴുവൻ ഇലകളും പറിച്ചു കളയണം. വേര് ഉള്ള ഭാഗം നല്ല പോട്ടിങ് മിക്സിൽ നട്ടാൽ മാത്രം മതി. ചെറിയൊരു ഈർപ്പം മാത്രം
മതി ഇവയ്ക്ക്. ഇതിന് വേണ്ട പോട്ടിങ് മിക്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. നമ്മൾ മല്ലിയിലയും പുതിനയിലയും നന്നായിട്ട് കഴുകി ഉണക്കി എടുത്ത് മൂന്നോ നാലോ പാത്രങ്ങളിൽ നന്നായി അടച്ചു വച്ചാൽ കുറേ കാലം സൂക്ഷിക്കാം. ഒരു കുപ്പിയിൽ വെള്ളം നിറച്ച് ഉള്ളിയുടെയോ വെളുത്തുള്ളിയുടെയോ അടിവശം
ഇറക്കി വച്ചാൽ നല്ലത് പോലെ വേര് വന്ന് അവ കൃഷി ചെയ്യാൻ സാധിക്കും. ഇതൊന്നും കൂടാതെ മല്ലി വിത്ത് കുതിർത്ത് ഉടച്ചു കൊണ്ട് എങ്ങനെ മൂളിപ്പിക്കാമെന്നും വീഡിയോയിൽ ഉണ്ട്. ഇത് പോലെ എളുപ്പത്തിൽ ഒരു അടുക്കളത്തോട്ടം എങ്ങനെ ഉണ്ടാക്കാം എന്നതും വർഷങ്ങളോളം കേടു വരാത്ത ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്നതും ഇതിൽ നമുക്ക് കാണാം. Malliyila krishi tip