Malli kashayam recipe: മല്ലി എന്ന് പറയുന്നത് അടുക്കളയിൽ ഒഴിച്ച് കൂട്ടാൻ കഴിയാത്ത ഒന്നാണ്. കറികളിൽ രുചി പകരാൻ മാത്രമല്ല മല്ലി ഉപയോഗിക്കുന്നത്. മറിച്ച് നമ്മുടെ ആരോഗ്യസംരക്ഷണത്തിനും കൂടിയാണ് മല്ലി ഉപയോഗിക്കുന്നത്. ഈ തലമുറയിൽ ഉള്ളവർക്ക് ഇതൊന്നും അറിയില്ലെങ്കിലും പണ്ടുള്ളവർ ഇതൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത് ആരോഗ്യവശം കണക്കിലെടുത്തു
കൊണ്ടും കൂടിയാണ്. നമ്മുടെ ഓർമ്മശക്തി കൂട്ടാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വളരെ നല്ലതാണ് മല്ലി. അത് പോലെ തന്നെ കഫദോഷം മാറാനും രക്തഓട്ടം കൂട്ടാനും ഷുഗർ കുറയ്ക്കാനും മല്ലി സഹായിക്കും. അതിനായി താഴെ കാണുന്ന വീഡിയോയിൽ പറയുന്ന ഡ്രിങ്ക് ഉപയോഗിച്ചാൽ മാത്രം മതി. ഈ മല്ലി കഷായം ഉണ്ടാക്കാനായി ഒരു സ്പൂൺ മല്ലിയും നല്ല ജീരകവും ഉലുവയും എടുക്കുക. ഇത് മൂന്നും കൂടി ഒരു പാനിൽ ഇട്ട് നന്നായി വറുത്തെടുക്കാം.
മറ്റൊരു പാനിൽ അര ലിറ്റർ വെള്ളം ചൂടാക്കിയിട്ട് വറുത്ത് വച്ചിരിക്കുന്ന കൂട്ട് ചേർത്ത് തിളപ്പിക്കുക. ഈ സമയത്ത് ചെറിയ കഷ്ണം ചുക്കും മൂന്ന് ഏലയ്ക്കയും നന്നായി പൊടിച്ച് ഇതും കൂടി ചേർത്ത് കൊടുക്കണം. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ ഒക്കെ ധാരാളം അടങ്ങിയിരിക്കുന്ന മല്ലി നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കുട്ടികൾക്ക് സ്കൂളിൽ ഈ വെള്ളം കൊടുത്തു വിടുന്നത് നല്ലതാണ്. ഈ കഷായം ഇളം ചൂടോടെ കുടിക്കുന്നതാണ് ഉത്തമം. ഇതിലേക്ക് അൽപ്പം കാപ്പി പൊടിയും കരിപ്പട്ടിയും കൂടി ചേർത്താൽ ശരീരത്തിന് ചൂട് ലഭിക്കും. തണുപ്പ് കാലത്ത് നമ്മുടെ ശരീരത്തിന് അനുഭവപ്പെടുന്ന വേദനയ്ക്കും മറ്റും നല്ല ആശ്വാസം നൽകുന്ന ഒന്നാണ് ഈ കാപ്പി. Malli kashayam recipe