Malapuram school canteen Chechi give food to Student Viral video news : കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഒരു വീഡിയോ ഉണ്ട്. തന്റെ കടയിൽ ഭക്ഷണം കഴിക്കാൻ വന്ന കൈ ഒടിഞ്ഞ വിദ്യാർത്ഥിക്ക് ഭക്ഷണം വരിക്കൊടുക്കുന്ന കട ഉടമയായ സ്ത്രീയുടെ വീഡിയോ. പത്രങ്ങളിലും ടീവി യിലും സോഷ്യൽ മീഡിയയിലുമെല്ലാം
നിരന്തരം കൊ ലപാത കങ്ങളും കണ്ണില്ലാത്ത ക്രൂരതകളും കണ്ട് മടുത്ത ഓരോ മലയാളിയുടെയും ഹൃദയത്തിനു ഒരു നിമിഷമെങ്കിലും സ്നേഹത്തിന്റെ തണുപ്പ് നൽകാൻ ഈ വീഡിയോക്ക് കഴിയും. സ്നേഹത്തിന്റെയും അലിവിന്റെയും അംശം ഇപ്പോഴും നമ്മൾ മനുഷ്യരിൽ ബാക്കിയുണ്ടെന്നും നിസ്വാർത്ഥരായ മനുഷ്യർ ഇനിയുമീ ഭൂമിയിൽ ബാക്കിയുണ്ടെന്നും നമുക്ക് വീഡിയോ പറഞ്ഞു തരും. മലപ്പുറം ജില്ലയിലെ ഹോട്ടൽ നടത്തുന്ന സുമ എന്ന
അമ്മയാണ് തന്റെ ഹോട്ടലിൽ സ്ഥിരം ഭക്ഷണം കഴിക്കാൻ വന്ന വിദ്യാർത്ഥിക്ക് സ്വന്തം മകന് ചോറ് വരിക്കൊടുക്കുന്നത് പോലെ ഭക്ഷണം വാരിക്കൊടുത്തത്.ഭക്ഷണം കഴിക്കാൻ സ്ഥിരമായി എത്തുന്ന വിദ്യാർത്ഥിയുടെ കയ്യൊടിയുകയും ഭക്ഷണം കഴിക്കാൻ സ്പൂൺ ചോദിച്ച കുട്ടിക്ക് സുമ എന്ന അമ്മ സ്വന്തം കൈ കൊണ്ട് ചോറ് വാരികൊടുക്കുകയും ആയിരുന്നു. കൂടെയുള്ള സുഹൃത്തുക്കളിലാരോ ആണ് ഇത് വീഡിയോ ആയി പകർത്തിയത്. പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആ പോസ്റ്റ് ആണ് പിന്നീട് വൈറൽ ആവുകയും ചെയ്തത്.മലപ്പുറം ജില്ലയിലെ
രാമപുരം എന്ന സ്ഥലത്താണ് സുമചേച്ചിയുടെ കട.അനേകം വിദ്യാർത്ഥികളാണ് ഇവിടെ ദിവസവും ഭക്ഷണം കഴിക്കാൻ വരുന്നത്. പച്ചക്കറികൾക്കും മറ്റു ഭക്ഷണഉൽപ്പന്നങ്ങൾക്കുമെല്ലാം മാർക്കറ്റിൽ തീ പിടിച്ച വിലയാണെങ്കിലും ഈ കടയിൽ ഇപ്പോഴും 40 രൂപ കൊടുത്താൽ പായസം ഉൾപ്പെടെ സ്വാദുള്ള ഒരു ഊണ് കിട്ടും.എന്നാൽ അത് മാത്രമല്ല ഇവിടെ ആളുകൾ കൂടാനുള്ള കാരണം രുചികരമായ ഭക്ഷണത്തതോടൊപ്പം സ്നേഹവും വിളമ്പുന്ന സുമചേച്ചി കൂടെയാണ്. ഇവിടെ വരുന്ന വിദ്യാർത്ഥികൾക്കെല്ലാം സുമചേച്ചി അമ്മയാണ്. ഭക്ഷണം കഴിക്കാൻ വരുന്ന ഓരോ കുട്ടികളും സുമ ചേച്ചിക്ക് മക്കളും.