
വെറും ആറര ലക്ഷത്തിൽ പണികഴിപ്പിച്ച വീട്.! ചെറിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ 530 സ്‌ക്വയർ ഫീറ്റിലൊരു മനോഹര ഭവനം | Low budget 530 squft 6.5 lakhs home plan
Low budget 530 squft 6.5 lakhs home plan
Low budget 530 squft 6.5 lakhs home plan: ഒരു വീട് നിർമ്മിക്കുക എന്നത് വളരെ സമയമെടുക്കുന്ന പ്രോസസ്സാണ്. എന്നാൽ വെറും മൂന്ന് മാസം കൊണ്ട് ഒരു വീട് പണി കഴിപ്പിച്ചു എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. അത്തരത്തിലൊരു ഭവനമാണ് നമ്മളിപ്പോൾ പരിചയപ്പെടുന്നത്. കൊല്ലം കൊട്ടാരക്കരയിലാണ് 6 ലക്ഷം രൂപ കൊണ്ട് ഈ മനോഹര ഭവനം നിർമ്മിച്ചിരിക്കുന്നത്. 530 സ്‌ക്വയർ ഫീറ്റിൽ
കണ്ടമ്പററി രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം. പുറത്ത് ജനലുള്ള ഭാഗത്ത് ബോക്സ് രീതിയിലുള്ള ഡിസൈൻ നൽകിയിട്ടുണ്ട്. അവിടെ ഒരു പ്ലാന്റ് തൂക്കാനുള്ള സജ്ജീകരണമുണ്ട്. അതിന്റെ താഴെയായി എൽ ഈ ഡി ബൽബുകൾ സെറ്റ് ചെയ്തിരിക്കുന്നത് കാണാം. ഇതിന്റെ താഴത്തെ ചുമർ ടെക്ച്ചർ വർക്ക് ചെയ്തിരിക്കുകയാണ്. നിലത്ത് വെർട്ടിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ജനലുകൾ മഹാഗണിയിലാണ് ചെയ്തിരിക്കുന്നത്.
കോൺഗ്രീറ്റ് കൊണ്ട് നിർമ്മിച്ച പില്ലർ മുന്നിലായി കാണാം. അതിലായി കോളിങ് ബെൽ സെറ്റ് ചെയ്തിട്ടുണ്ട്.വീടിന്റെ ഫൗണ്ടേഷൻ കല്ലാണ്.സിറ്റൗട്ടിന്റെ വാളിൽ തേക്കിന്റെ ഡിസൈൻ ചെയ്തിട്ടുണ്ട്. അവിടെയൊരു പ്ലഗ്ഗ് പോയിന്റും കാണാം. ലിവിങ് റൂമിലായി മൂന്ന് പാളി ജനലുകളാണുള്ളത്. ലൈറ്റ് സെറ്റ് ചെയ്ത ഷോക്കേസാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഡൈനിങ്ങിലായി വലിയ ഒരു ടേബിൾ പ്ലേസ് ചെയ്യാനുള്ള സ്പേസ് കാണാം. രണ്ട് ബെഡ്റൂമുകളാണുള്ളത്.ബെഡ്‌റൂമിലായി രണ്ട് ജനലുകളുണ്ട്. ഒന്ന് രണ്ട് പാളിയുള്ളതും, മറ്റൊന്ന് മൂന്ന് പാളിയുള്ളതുമാണ്.
അതിനാൽ തന്നെ നല്ല രീതിയിൽ വായു സഞ്ചാരം നടക്കും. ഒരു മുറിയിലായി മഴത്തുള്ളിയുടെ ഡിസൈനിലുള്ള പെയിന്റിംഗ് കാണാം. ബെഡ് റൂമിന് തൊട്ടടുത്തായി വൈറ്റ് ലൈറ്റോടടങ്ങിയ വാഷ് ബേസുണ്ട് . അതിന് മുകളിലായൊരു മിററുണ്ട്. മെയിൻ ഹാളിലായി ഒരു ബാത്റൂം കാണാം.ഗ്രിപ്പിഡ് ടൈൽ, ഡ്രസ്സ് ഹോൾഡർ, ഷവർ, ടാപ്പ് തുടങ്ങി എല്ലാ സൗകര്യങ്ങളും അടങ്ങിയതാണ് ബാത്രൂം. ഒന്നാമത്തെ ബെഡ് റൂമിന് സമാനമാണ് രണ്ടാമത്തെ ബെഡ്‌റൂമും. മാറ്റ് ഫിനിഷ് ടൈലിങ്ങിലാണ് കിച്ചണുള്ളത്. സ്ലാബിലായി ഗ്യാസ് സ്റ്റൗവ്വും, സിങ്കും കാണാം. വെർട്ടിഫൈഡ് ടൈൽ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. വാളിന്റെ പകുതി ടൈൽ ചെയ്തിരിക്കുകയാണ്. മുകൾ ഭാഗത്തായി ലഗേജ് സ്ലാബുകൾ കാണാം. കിച്ചണിന് തൊട്ട് പിന്നിലായി ഫയർ കിച്ചണുണ്ട്. അതിന്റെ ടോപ്പ് ഷീറ്റ് ചെയ്തിരിക്കുകയാണ്. ഇവിടെ പകുതി ഭാഗവും ഗ്രിൽ ചെയ്തിട്ടുണ്ട്. ഇവിടെയായി കിച്ചൺ കാണുന്ന തരത്തിൽ ചെറിയ ജനൽ സെറ്റ് ചെയ്തിട്ടുണ്ട്. ഓറഞ്ച്, മഞ്ഞ, വെള്ള എന്നീ തീമുകളിലാണ് വീടിന്റെ മുഴുവൻ ഭംഗിയുമിരിക്കുന്നത്. Idukki Mirror Low budget 530 squft 6.5 lakhs home plan
This low-budget 530 sq ft home plan, estimated at just ₹6.5 lakhs, is a compact and efficient design ideal for small families or individuals. The plan typically includes a cozy living area, a well-utilized single bedroom, a compact kitchen, and a combined toilet and bath. Thoughtful space management ensures maximum functionality within limited square footage, with provisions for natural lighting and ventilation. Simple materials and minimalist interiors help keep the construction cost affordable while maintaining a neat and modern aesthetic, making it a perfect choice for budget-conscious homeowners.