കിച്ചണിൽ ഉറുമ്പ് ശല്യമുണ്ടോ ? വാതിലുകൾ ചിതലരിച്ച് പോവുന്നുണ്ടോ ? എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | little turmeric powder to the dosa batter

little turmeric powder to the dosa batter: കിച്ചണിൽ ഉറുമ്പുകളുടെയും, ചിതലിന്റെയും ഒക്കെ പ്രശ്നങ്ങൾ കൊണ്ട് വലയുകയാണോ? വെണ്ടയ്ക്കയുടെ വഴു വഴുപ്പ് കൊണ്ട് ഇഷ്ട്ടമുള്ള വറവ് വേണ്ടെന്ന് വെച്ചിട്ടുണ്ടോ? ഇത്തരത്തിലുള്ള കൊച്ചു കൊച്ചു പ്രശ്നങ്ങളുടെ പരിഹാരമായി ചില എളുപ്പ വഴികൾ പരിചയപ്പെട്ടാലോ..വരൂ നമുക്ക് നോക്കാം. പലരും നേരിടുന്ന പ്രശ്നമാണ് മരത്തിന്റെ വാതിലുകളും, അലമാരകളും ഒക്കെ

ചിതലരിച്ചു കളയുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ട്. അതിനായി അര ടീ സ്പൂൺ മഞ്ഞൾപ്പൊടി എടുത്ത് അതിലേക്ക് നാല് കർപ്പൂരം ഗുളിക പൊടിച്ചിട്ട്, ഒമ്പതോ, പത്തോ തീപ്പട്ടിയെടുത്ത് അതിന്റെ അറ്റത്തുള്ള കറുത്ത മരുന്ന് ചെരണ്ടി ഇതിലേക്കിട്ട് മിക്സ്‌ ചെയ്യുക. ശേഷം ചിതലരിച്ച ഭാഗത്തു നിന്നും ചിതൽപ്പുറ്റ് നീക്കി,ഇത് ഫിൽ ചെയ്ത് കൊടുത്താൽ മതി. ചിതൽ ശല്യം പമ്പ കടക്കും.
ഉറുമ്പിന്റെയും, പ്രാണികളുടെയും ശല്യം

അടുക്കളയിൽ നമ്മൾ പലപ്പോഴും നേരിടാറുണ്ട്. എന്നാൽ ഉറുമ്പു പൊടി ഇവിടെ നമുക്ക് യൂസ് ചെയ്യാനും കഴിയില്ല.ഇതിനൊരു പരിഹാരമുണ്ട്. ഇതിനായി ചെറിയ കോട്ടൻ തുണി ഒറ്റ ലെയറായി മുറിച്ചെടുക്കുക. ശേഷം അല്പം മഞ്ഞൾപ്പൊടി അതിലേക്കിട്ട് തുണിയുടെ നാല് ഭാഗങ്ങളും കൂട്ടി കെട്ടി ഒരു കിഴി രീതിയിൽ മാറ്റിയെടുക്കുക. ഇനി അത് വെച്ച് പ്രാണികളുടെയും ഉറുമ്പിന്റെയും ശല്യമുള്ള ഇടങ്ങളിൽ തട്ടിക്കൊടുത്താൽ മതി. ഇതിന്റെ ശല്യം പിന്നീടുണ്ടാവില്ല.

വെട്ടയ്ക്ക കൊണ്ടുണ്ടാക്കിയ മെഴുക്കു പുരട്ടി ഇഷ്ട്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഇതിന്റെ വഴു വഴുപ്പ് മാത്രം സഹിക്കാൻ കഴിയില്ല. എങ്കിൽ വെണ്ടയ്ക്കയുടെ ഈയൊരു സ്വഭാവം മാറ്റിയെടുക്കാൻ ചില മാർഗങ്ങളുണ്ട്. ഇതിനായി വെണ്ടയ്ക്ക അരിഞ്ഞു വെച്ചതിനു ശേഷം അതിലേക്ക് അല്പം ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് അര മണിക്കൂർ ഫ്രിഡ്ജിൽ വെച്ചാൽ മതി. അല്ലെങ്കിൽ ഇതിലേക്ക് രണ്ട് അച്ചിങ്ങ കൂടി അരിഞ്ഞിട്ടാൽ മതി. അതുമല്ലെങ്കിൽ വെണ്ടയ്ക്ക ഉലത്തുന്ന സമയത്ത്

ആദ്യത്തെ രണ്ട് മിനിറ്റ് അടച്ചു വച്ചും, പിന്നീട് തുറന്നു വച്ചും പാകം ചെയ്‌താൽ മതിയാകും. ഈ രീതികൾ സ്വീകരിക്കുന്നത് വെണ്ടയ്ക്കയുടെ വഴു വഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. നമ്മുടെ പാദസരവും, കമ്മലുമൊക്കെ പലപ്പോഴും നിറം മങ്ങിപ്പോവാറുണ്ട്. ഇത്തരത്തിൽ നിറം മങ്ങിപ്പോവുമ്പോഴും, അതിലെ അഴുക്കുകൾ നീക്കം ചെയ്യാനും ഇനി ഉരച്ചു കഴുകേണ്ടതില്ല. അതിനായി രണ്ട് ടേബിൾ സ്പൂൺ ദോശ മാവ് എടുത്ത് അതിലേക്ക് കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം ആഭരണം ഇതിലേക്ക് ഇട്ടു കൊടുത്താൽ മതി. തുടർന്ന് ഇതൊന്ന് മിക്സ്‌ ചെയ്ത് അല്പ സമയം റെസ്റ്റ്‌ ചെയ്യാൻ വെക്കുക. അഴുക്ക് നീക്കം ചെയ്ത് ആഭരണങ്ങൾ ഇത് പുതിയത് പോലെ ആക്കി തീർക്കും.Ansi’s Vlog little turmeric powder to the dosa batter

Adding a little turmeric powder to dosa batter not only gives the dosa a beautiful golden color but also enhances its health benefits. Turmeric is known for its anti-inflammatory and antioxidant properties, making your breakfast both tasty and nutritious. Just a pinch is enough to infuse the batter with a mild earthy flavor without overpowering the traditional taste. It’s a simple twist that can make your dosa visually appealing and a bit healthier too.

ഇനി കുടം പുളി അഴുകി പോകില്ല പുകയിടാതെ വെറും 10 മിനുറ്റിൽ ഉണ്ടാക്കിയെടുക്കാം.! കൊതിയൂറും കറിയുണ്ടാക്കാം എപ്പോൾ വേണമെങ്കിലും | Dried Kudampuli tip

little turmeric powder to the dosa batter