കോടതിയിലെ വേദികയുടെ നിലപാട് കേട്ട് ഞെട്ടി എല്ലാവരും.!! ചങ്ക് തകർന്ന സിദ്ധുവിന് മുന്നിൽ ആ കോടതി വിധി | Kudumbavilakku today latest episode
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ കാത്തിരുന്ന ഒരു എപ്പിസോഡാണ് ഇന്ന് കുടുംബവിളക്കിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥ് വേദികയെ കണ്ട് വന്ന് അവൾ പറഞ്ഞ കാര്യങ്ങൾ രോഹിത്തിനോട് പറയുന്നതായിരുന്നു. തിങ്കളാഴ്ച കോടതിയിൽ വന്ന് വേദിക എന്ത് മറുപടി പറയുമെന്ന് അപ്പോൾ നോക്കാമെന്ന് പറയുകയാണ്
രോഹിത്ത്. എന്നാൽ സരസ്വതിയമ്മ വേദികയെ സ്വീകരിക്കരുതെന്ന് സിദ്ധുവിനോട് പറയുകയാണ്. എല്ലാവരും പോയപ്പോൾ സുമിത്ര വന്ന് വേദിക നിങ്ങൾ ചെയ്തതൊന്നും മറക്കില്ലെന്നും, അതിനാൽ വേദിക യുടെ കൂടെ ഒരു നല്ല ജീവിതം കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാൻ പറയുകയാണ്. പിറ്റേ ദിവസം രാവിലെ വേദിക ഓഫീസിൽ എത്തി. സുമിത്ര വന്ന് നോക്കുമ്പോൾ വേദിക ഓഫീസിലിരുന്ന് ജോലി ചെയ്യുകയാണ്.
സുമിത്ര വന്ന് നിനക്ക് ഇന്ന് 11 മണിക്ക് കോടതിയിൽ എത്തേണ്ടതല്ലേ എന്ന് ചോദിക്കുകയാണ്. ഞാൻ പോവുന്നില്ലെന്ന് പറയുകയാണ് വേദിക. എന്നാൽ സുമിത്ര പലതും പറഞ്ഞ് നീ ഇന്ന് പോവണമെന്ന് പറയുന്നു. നീ എൻ്റെ കൂടെ വരണമെന്ന് വേദിക സുമിത്ര യോട് പറയുന്നു. അപ്പോഴാണ് സിദ്ധാർത്ഥ് പ്രതീഷുമായി കോടതിയിൽ എത്തുന്നത്. വേദിക ഫോൺ എടുക്കുന്നില്ലെന്ന് പിഎ വന്ന് സിദ്ധുവിനോട് പറഞ്ഞു. എന്നാൽ
സിദ്ധു വസുദേവൻ വക്കീലിനെ കണ്ട് വേദികയെ കണ്ടപ്പോൾ ഇന്ന് കോടതിയിൽ പറയാമെന്നാണ് പറഞ്ഞത്. അപ്പോഴാണ് വേദികയും സുമിത്രയും കോടതിയിൽ എത്തുന്നത്. പിന്നീട് വേദികയോട് വക്കീൽ എന്താണ് ഇപ്പോഴത്തെ നിലപാടെന്ന് ചോദിക്കുന്നു. വക്കീലോടും അത് കോടതിയിൽ പറയാമെന്ന് പറയുകയാണ് വേദിക. അപ്പോഴാണ് കോടതി വിളിക്കുന്നത്. ജഡ്ജി സിദ്ധുവിനോട് നിങ്ങൾക്ക് പഴയ നിലപാട് തന്നെയാണോ എന്നാണ്. സിദ്ധു പറയുന്നത് എനിക്ക് ഭാര്യയുടെ വില എന്താണെന്ന് മനസിലാക്കിയ ശേഷം ഇപ്പോൾ ഞാൻ വേദികയെ എൻ്റെ ഭാര്യയായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന്. Kudumbavilakku today latest episode