Take a fresh look at your lifestyle.
  

സാമ്പത്തിനുമുന്നിൽ തൊഴുകൈയ്യോടെ വേദിക.!! വേദികയുടെ അപേക്ഷ നിരസിച്ച് സമ്പത്ത്; സിദ്ധുവിന്റെ വാക്കുകൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് സരസ്വതിയമ്മ Kudumbavilakku today latest episode

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന രംഗങ്ങളായിരുന്നു. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വേദിക സമ്പത്തിൻ്റെ വീട്ടിൽ മകനെ നിങ്ങൾ യുകെയിൽ പോകുന്നതു വരെ എൻ്റെ കൂടെ താമസിപ്പിക്കാൻ പറയാനായിരുന്നു. എന്നാൽ സമ്പത്ത് അത് നടക്കില്ലെന്ന്

പറയുകയായിരുന്നു. മകനെയും കൂട്ടി ഉറങ്ങാൻ പോയ സമ്പത്ത് വേദിക പോയെന്നു കരുതി.എന്നാൽ അമ്മയെ ഓർത്ത് ഉറക്കം വരാതെ നീരവ് ജനൽ വഴി നോക്കുമ്പോൾ വേദിക മഴയത്ത് ഇരിക്കുന്നതായിരുന്നു. ഉടൻ തന്നെ സമ്പത്തിനെ വിളിച്ച് അമ്മ മഴയത്താണെന്നും, അമ്മയെ വിളിക്കാനും പറയുന്നു. ഉടൻ തന്നെ സമ്പത്ത് മഴയത്ത് ഇരിക്കേണ്ടെന്നും, തല തുവർത്താൻ പറയുന്നു. അകത്തു കയറിയ ശേഷം എനിക്ക് എൻ്റെ മകൻ്റെ കൂടെ

താമസിക്കണമെന്നും, എൻ്റെ കൂടെ നീരവിനെ അയക്കുന്നതിലല്ലേ സമ്പത്തിന് ബുദ്ധിമുട്ടെന്നും, ഞാൻ ഒരു പെയ്ൻ ഗസ്റ്റായി ഇവിടെ താമസിക്കാമെന്നും പറയുകയാണ് വേദിക. അതിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ലെന്നും, കാലു പിടിച്ച് മാപ്പ് പറയുകയായിരുന്നു വേദിക. വേദിക പലതും പറയുന്നത് കേട്ട് സമ്പത്ത് അവസാനം മകൻ്റെ കൂടെ താമസിപ്പിക്കാൻ സമ്പത്ത് സമ്മതിക്കുകയായിരുന്നു. ശ്രീ നിലയത്തിൽ

സിദ്ധു പലതും ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് സരസ്വതിയമ്മ വന്ന് വേദിക സമ്പത്തിൻ്റെ വീട്ടിൽ താമസമാക്കിയെന്നും, നീ കല്യാണം കഴിച്ച രണ്ടു സ്ത്രീകളും നിനക്ക് രണ്ട് ദോഷങ്ങളായിരുന്നുവെന്നും മറ്റും പറഞ്ഞപ്പോൾ, സിദ്ധാർത്ഥ് ദേഷ്യത്തിൽ പലതും പറഞ്ഞു. സിദ്ധാർത്ഥ് പറയുന്നത് കേട്ടപ്പോൾ, ഭർത്താവ് മരിച്ചതിനാലാണ് തന്നെ ഇങ്ങനെ വേദനിപ്പിക്കുന്നതെന്ന് സ്വയം പറയുകയാണ്.ഇത് കേട്ട് സുമിത്ര വന്ന്, നാഥനില്ലാത്തപ്പോൾ കുത്തി നോവിക്കുമെന്ന് നിങ്ങൾക്കിപ്പോൾ മനസിലായല്ലോയെന്ന് പറയുകയാണ് സുമിത്ര.