
ദീപുവിന്റെ ചതിക്ക് കടുത്ത തിരിച്ചടി നൽകി അപ്പു.!! സുമിത്രയുടെ വീട്ടിൽ വൃത്തികേടുകൾ കാട്ടിക്കൂട്ടി സരസ്വതി; സുമിത്രയുടെ നാവിൽ നിന്നും ആ സത്യം തിരിച്ചറിഞ്ഞ് സിദ്ധു | Kudumbavilakku today latest episode
Kudumbavilakku today latest episode: കുടുബവിളക്ക് പ്രേക്ഷകർ ഏറെ കാത്തിരുന്ന നിമിഷങ്ങളിലൂടെയാണ് പരമ്പര കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം സിദ്ധാർഥ് സുമിത്രയുടെ അടുത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഒരു ഭാര്യയ്ക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറം വേദന സുമിത്രയ്ക്ക് കൊടുത്തയാളാണ് സിദ്ധാർഥ്. മറ്റൊരു സ്ത്രീക്ക് വേണ്ടി സുമിത്രയെ
നിഷ്കരുണം ഉപേക്ഷിച്ച സിദ്ധാർഥിനു മുന്നിൽ തന്നെ അടുക്കളയുടെ മൂലയിൽ കരി പിടിച്ചു കിടന്ന തന്റെ ജീവിതത്തിൽ നിന്ന് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നു പറന്ന സുമിത്രയുടെ ജീവിതം കണ്ട് അഭിമാനം കൊണ്ടവരാണ് പ്രേക്ഷകർ. തന്റെ സുഹൃത്തായ രോഹിത്തിനൊപ്പം സുമിത്ര പുതിയ ഒരു ജീവിതം തുടങ്ങാൻ തയ്യാറായത് രോഹിത്തിന്റെ മകൾ പൂജയ്ക്ക് കൂടി വേണ്ടി ആയിരുന്നു. സ്വന്തം അമ്മയെപ്പോലെയാണ് പൂജ
സുമിത്രയെ സ്നേഹിച്ചത്. ചെറുപ്പത്തിലേ അമ്മ മരിച്ച പൂജയ്ക്ക് അമ്മ കൂടി ആയാണ് സുമിത്ര രോഹിത്തിന്റെയും പൂജയുടെയും ജീവിതത്തിലേക്ക് കടന്ന് ചെന്നത്. എന്നാൽ വിവാഹ ശേഷം സന്തോഷകരമായ ഒരു ജീവിതം സ്വപ്നം കണ്ട് ചെന്ന സുമിത്രയെ കാത്തിരുന്നത് മറ്റൊരു ദുരന്തം ആയിരുന്നു. ഒരുമിച്ചു യാത്ര ചെയ്യവേ വലിയൊരു വാഹനാപകടം ഉണ്ടാകുകയും രോഹിത് മരിക്കുകയും
ചെയ്യുകയായിരുന്നു. സുമിത്ര കോമയിലാകുകയും ചെയ്തു 6 വർഷങ്ങൾക് ശേഷം കോമയിൽ നിന്നുണർന്ന സുമിത്രയ്ക്ക് എല്ലാം നഷ്ടമായിരുന്നു. ഇപ്പോൾ പൂജയ്ക്ക് വേണ്ടിയാണു സുമിത്രയുടെ ജീവിതം. ഇപോഴിതാ വർഷങ്ങൾക്ക് ശേഷം സിദ്ധാർഥ് തിരിച്ചു വന്നിരിക്കുകയാണ്. സിദ്ധാർഥ് വന്നതോടെ ഇനി സുമിത്രയും സിദ്ധാർഥും ഒന്നിക്കുമോ എന്ന സംശയത്തിലാണ് എല്ലാവരും. എന്നാൽ അതിലുള്ള തന്റെ എതിർപ്പ് പൂജ സുമിത്രയോട് തുറന്ന് പറഞ്ഞു. രോഹിത്തിന്റെ സ്ഥാനത്ത് ഇനി മറ്റാരും വരില്ല എന്ന് പൂജയ്ക്ക് ഉറപ്പ് കൊടുത്തിരിക്കുകയാണ് സുമിത്ര.