Take a fresh look at your lifestyle.
  

അനങ്ങാൻ പറ്റാത്ത സിദ്ധു സുമിത്രയക്ക് മുന്നിൽ പൊട്ടി കരയുന്നു.!! വീണുപോയൊരാളോട് സഹതപിക്കുന്നതിലും നല്ലത് അയാളെ കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നതാണ് | kudumbavilakku today episode

kudumbavilakku today episode : മലയാളിപ്രേക്ഷകരുടെ കുടുംബ പരമ്പരയിൽ വളരെ വ്യത്യസ്തമായ എപ്പിസോഡുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥിനെ ഡിസ്റ്റാർജ് ചെയ്ത് വാടക വീട്ടിൽ ഹോം നഴ്സിനെ ഏൽപ്പിക്കുകയായിരുന്നു. വേദികയും അമ്മയും സിദ്ധാർത്ഥിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കാത്തതിൻ്റെ ദേഷ്യത്തിലാണ് സുമിത്ര.

എന്നാൽ സുമിത്രയ്ക്ക് സിദ്ധാർത്ഥിൻ്റെ കാര്യങ്ങളോർത്ത് വലിയ വിഷമമാണ് ഉണ്ടാവുന്നത്. അപ്പോഴാണ് രാത്രിയിൽ ഹോം നഴ്സായ സുന്ദരൻ സുമിത്രയെ വിളിക്കുന്നത്. സിദ്ധാർത്ഥ് സാറിന് തീരെ വയ്യെന്നു പറഞ്ഞപ്പോൾ, സുമിത്ര പൂജയെ കൂട്ടിടോർച്ചെടുത്ത് സിദ്ധാർത്ഥിൻ്റെ വീട്ടിലേക്ക് പോവുകയാണ്. സാറിന് ഉറക്കംമില്ലെന്നും, സാറിനെ ഒറ്റയ്ക്ക് മാറ്റി കിടത്താൻ ആവുന്നില്ലെന്നും സുന്ദരൻ പറയുകയാണ്. ഉടൻ തന്നെ സുമിത്ര വേണ്ട സഹായങ്ങളൊക്കെ ചെയ്ത് മടങ്ങി

വരികയായിരുന്നു. ശ്രീനിലയത്തിൽ ഉറങ്ങികിടക്കുകയായിരുന്ന രോഹിത്ത് ഉറക്കമുണർന്ന് നോക്കുമ്പോൾ സുമിത്രയെ കാണുന്നില്ല. ഉടൻ തന്നെ അവിടെയൊക്കെ തിരഞ്ഞിട്ടും കാണാത്തതിനാൽ രോഹിത്ത് പുറത്തിറങ്ങി നോക്കി. അപ്പോഴാണ് ടോർച്ചുമായി പൂജയുടെ കൂടെ വരുന്ന സുമിത്രയെ കാണുന്നത്. രോഹിത്തിനെ കണ്ടപ്പോൾ എന്തു പറയണമെന്നറിയാതെ നിൽക്കുകയായിരുന്നു സുമിത്ര. സിദ്ധു അങ്കിളിന് വയ്യെന്ന് പറഞ്ഞ് ഫോൺ വന്നത് കൊണ്ടാണ് നമ്മൾ പോയതെന്ന് പറഞ്ഞ് പൂജ റൂമിലേക്ക് പോയി. സുമിത്ര റൂമിലേക്ക് എത്തിയപ്പോൾ രോഹിത്ത് താൻ എന്തിനാണ് സിദ്ധാർത്ഥിൻ്റെ കാര്യത്തിൽ ഇത്ര ബുദ്ധിമുട്ടുന്നതെന്നും, അതിനു വേണ്ടി ഒരു ഹോം നഴ്സിനെ

വച്ചതെന്നും പറയുകയാണ് രോഹിത്ത്. സുമിത്ര നീ നിൻ്റെ കാര്യങ്ങൾ നോക്കണമെന്നും, സിദ്ധാർത്ഥിൻ്റെ കാര്യങ്ങൾ ആലോചിച്ച് നിൽക്കരുതെന്നും പറയുകയാണ് രോഹിത്ത്. ഇവിടുത്തെ അച്ഛൻ്റെ മകനാണ് സിദ്ധാർത്ഥ് എന്നും, ആ മനുഷ്യനെ ഞാൻ ഒട്ടും ശ്രദ്ധിക്കാതിരുന്നാൽ അച്ഛന് വലിയ വിഷമമാവുമെന്നും പറയുകയാണ് സുമിത്ര. എന്നാൽ ഇതൊന്നും രോഹിത്തിന് ഇഷ്ടപ്പെടുന്നില്ല. സിദ്ധാർത്ഥിന് സംസാരിക്കാനും എഴുന്നേൽക്കാനും സാധിക്കില്ലെങ്കിലും, എല്ലാം കിടന്നിടത്ത് നിന്ന് സിദ്ധാർത്ഥ് അറിയുന്നുണ്ടായിരുന്നു. സുമിത്ര ഈ രാത്രിയിലും തനിക്ക് വേണ്ടി വന്ന് സഹായം ചെയ്തതോർത്ത് സിദ്ധുവിൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ കഴിയുന്നത്.