Kudumbavilakku today episode: ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് ഇന്ന് കുടുംബ വിളക്കിൽ നടക്കാൻ പോകുന്നത്. ആക്സിഡൻറായി കിടപ്പിലായ സിദ്ധാർത്ഥിൻ്റെ പിറന്നാൾ ആഘോഷത്തിലായിരുന്നു ശ്രീനിലയം വീട്. വീടൊക്കെ അലങ്കരിച്ച് സദ്യ ഒരുക്കി വലിയ ആഘോഷമാക്കി മാറ്റുകയായിരുന്നു. അനു കേക്ക് കൊണ്ടുവന്നതോടെ കേക്ക് കട്ടിംങ്ങ്
നടത്തിയ ശേഷം എനിക്ക് പോകണമെന്ന് പറയുകയായിരുന്നു ശരണ്യ. വേദിക വന്നിട്ട് കെയ്ക്ക് കട്ട് ചെയ്യാൻ കാത്തിരുന്ന എല്ലാവരും വേദിക ഇനി വരില്ലെന്ന് മനസിലാക്കി കെയ്ക്ക് കട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എല്ലാവരും സന്തോഷത്തോടെ സിദ്ധാർത്ഥിൻ്റെ റൂമിലേക്ക് വന്നു. ശിവദാസമേനോൻ മകൻ്റെ നെറ്റിയിൽ തഴുകുകയായിരുന്നു. അപ്പോൾ സിദ്ധാർത്ഥ് ചെറുതായി
ചിരിക്കുന്നുണ്ടായിരുന്നു. എല്ലാവരും വന്നിട്ടുണ്ടെന്നും, നിൻ്റെ ഭാര്യ മാത്രം വന്നില്ലെന്നും, അവൾ എവിടെയോ കറങ്ങാൻ പോയിരിക്കുകയാണെന്നും സരസ്വതി അമ്മ പറഞ്ഞപ്പോൾ, വേദികയുടെ കാര്യം ഇവിടെ പറയരുതെന്ന് നിന്നോട് പറഞ്ഞതല്ലേ എന്ന് ദേഷ്യത്തിൽ ശിവദാസമേനോൻ പറയുകയായിരുന്നു. പിന്നീട് പ്രതീഷ് കെയ്ക്ക് കൊണ്ടുവന്ന് കട്ട് ചെയ്യാൻ നോക്കുമ്പോഴാണ് വേദിക കെയ്ക്ക് കട്ടിംങ്ങ് കഴിഞ്ഞോ എന്ന് പറഞ്ഞ് വരുന്നത്. ഇല്ലെന്ന് പറഞ്ഞപ്പോൾ, പിറകിൽ നിന്ന് ഒരാളെ വിളിച്ച് അതിങ്ങ് എടുത്തു വരൂ എന്ന്
പറയുന്നു. അയാൾ കൊണ്ടുവന്ന പെട്ടി തുറന്നപ്പോൾ സിദ്ധാർത്ഥിന് പിറന്നാൾ സമ്മാനമായിവീൽചെയർ വേദിക നൽകുകയായിരുന്നു. എല്ലാവരും സന്തോഷത്തോടെ കെയ്ക്ക് കട്ടിംങ്ങ് നടത്തിയ ശേഷം, ശരണ്യ പ്രതീഷിനോട് നീ എന്താണ് അച്ഛന് ഗിഫ്റ്റ് നൽകുന്നതെന്ന് ചോദിച്ചു. എൻ്റെ ഏറ്റവും വില പിടിപ്പുള്ള സമ്മാനം ഇതാണെന്ന് പറഞ്ഞ് ‘സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം’ എന്ന പാട്ട് പടുകയായിരുന്നു.