ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന കുടുംബ വിളക്ക് വളരെ വ്യത്യസ്ത രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരസ്വതിയമ്മ രോഹിത്തിനോടും വേദികയോടും സുമിത്ര സിദ്ധുവിനെ നോക്കുന്നത് മോശമായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ
സരസ്വതിയമ്മയ്ക്ക് തക്ക മറുപടി നൽകുകയായിരുന്നു. അപ്പോഴാണ് പ്രതീഷ് അമ്പലത്തിൽ പോയി അച്ഛന് വേണ്ടി വഴിപാടുകൾ നടത്തുന്നത്. ശയനപ്രദക്ഷിണമാണ് പ്രതീഷ് സിദ്ധാർത്ഥിന് വേണ്ടി ചെയ്യുന്നത്. പ്രസാദമൊക്കെ വാങ്ങി പ്രതീഷ് വീട്ടിലേക്ക് മടങ്ങി. അങ്ങനെയിരിക്കെയാണ് രോഹിത്ത് വിവേകുമായി ശ്രീനിലയത്തിലെ കാര്യങ്ങൾ ഓരോന്നായി പറയുന്നത്. സിദ്ധാർത്ഥിൻ്റെ ഭാര്യ അവിടെ ഉള്ളപ്പോൾ സുമിത്ര എന്തിന് അതൊക്കെ ചെയ്യണമെന്ന് വിവേക് പറയുന്നുണ്ട്.
അപ്പോഴാണ് പ്രതീഷ് അമ്പലത്തിൽ നിന്നും മടങ്ങി വരുന്നത്. സദ്യയൊരുക്കാനുള്ള സാധനങ്ങളും, അച്ഛൻ്റെ റൂമൊരുക്കാനുള്ള സാധനങ്ങളുമൊക്കെ വാങ്ങിയാണ് പ്രതീഷ് വന്നത്. എന്നാൽ സിദ്ധാർത്ഥിൻ്റെ പിറന്നാളിന് പ്രതീഷിൻ്റെ അപേക്ഷ അനുസരിച്ച് സദ്യ ഒരുക്കാൻ സുമിത്ര ഒരുങ്ങുകയായിരുന്നു. എന്നാൽ സിദ്ധാർത്ഥിൻ്റെ ജന്മദിനം ആർക്കും ഓർമ്മയുണ്ടായിരുന്നില്ല. സുമിത്രയ്ക്ക് മാത്രമാണ് ആകെ ഓർമ്മയുണ്ടായിരുന്നത്. വേദിക ഓർക്കാത്തതിനെ കുറിച്ച് സരസ്വതിയമ്മ വേദികയെ കുറ്റം പറയുമ്പോൾ, നിൻ്റെ മകൻ്റെ ബർത്തേ നീ ഓർത്തോ എന്നാണ് ശിവദാസമേനോൻ ചോദിക്കുന്നത്.
എല്ലാവരും പോയപ്പോൾ സരസ്വതിയമ്മ രോഹിത്തിനോട് നിൻ്റെ ബർത്ത്ഡേ സുമിത്ര ഓർക്കാറുണ്ടോയെന്ന് ചോദിക്കുകയാണ്. ഇതും സരസ്വതിയമ്മയുടെ തന്ത്രമാണെന്ന് രോഹിത്തിന് മനസിലായി. പ്രതീഷ് സിദ്ധാർത്ഥിൻ്റെ റൂമിൽ പോയി അച്ഛൻ്റെ പിറന്നാൾ ആണെന്നും, നമ്മളൊക്കെ മറന്നു പോയിരുന്നെന്നും, അമ്മ മാത്രമാണ് ഓർത്തതെന്നും പറയുകയാണ് പ്രതീഷ്. അപ്പോഴാണ് പൂജ ചെയ്ത പ്രസാദം അച്ഛന് നൽകാൻ പറഞ്ഞ് സുമിത്ര വരുന്നത്. പ്രതീഷ് സിദ്ധാർത്ഥിന് കുറി നെറ്റിയിൽ വച്ചു കൊടുക്കുന്നു.ഇത് കണ്ട് സിദ്ധാർത്ഥിൻ്റെ കണ്ണ് നിറയുകയാണ്. അങ്ങനെ വ്യത്യസ്ത പ്രൊമോയാണ് ഇന്ന് കാണാൻ കഴിയുന്നത്.