പൂജയുടെ കണ്ണുനീർ കണ്ട അച്ചാച്ചൻ രോഹിത്തിനും സുമിത്രക്കും മുന്നിൽ ആ കടുത്ത തീരുമാനം.!! സുമിത്രയുടെ അഹംകാരം തീർന്നു.!! Kudumbavilakku today episode
Kudumbavilakku today episode: കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ ഇന്നലെ വ്യത്യസ്തമായ കഥാ രംഗങ്ങളാണ് കണ്ടത്. സുമിത്ര സിദ്ധാർത്ഥിൻ്റെ കാര്യങ്ങൾ നോക്കുന്നതിൽ രോഹിത്തിന് വലിയ ദേഷ്യമാണ് ഉണ്ടാവുന്നത്. രോഹിത്തിൻ്റെ കാര്യങ്ങളൊന്നും നോക്കാതെ സുമിത്ര മരുന്നുമായി സിദ്ധുവിൻ്റെ റൂമിലേക്ക് പോകുന്നത് കണ്ട് ദേഷ്യപ്പെട്ട് നിൽക്കുകയാണ് രോഹിത്ത്. അപ്പോഴാണ്
രോഹിത്തിനോട് എന്തോ പറയാനായി പൂജ പോവുന്നത്. ദേഷ്യം മുഴുവൻ പൂജയുടെ അടുത്ത് തീർക്കുകയായിരുന്നു രോഹിത്ത്. അപ്പോഴാണ് ശിവദാസമേനോൻ ആ വഴി വരുന്നത്. പൂജയോട് എന്തു പറ്റി എന്ന് പറഞ്ഞ് ചോദിച്ചപ്പോൾ, അച്ഛൻ എന്നെ വഴക്കു പറഞ്ഞെന്നും, അച്ഛനെന്തോ പറ്റിയിട്ടുണ്ടെന്ന് പറയുകയാണ് പൂജ. അപ്പോഴാണ് സുമിത്ര സിദ്ധുവിന് മരുന്ന് നൽകി വൃത്തിയാക്കിയിട്ട് മടങ്ങി റൂമിലേക്ക് പോയി. അപ്പോൾ രോഹിത്ത് വലിയ വിഷമത്തിൽ
നിൽക്കുകയാണ്. എന്താണ് വിഷമിച്ച് നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഒന്നുമില്ലെന്നും, നീ ഈ വീട്ടിലെ കാര്യവും, ഓഫീസിലെ കാര്യവും, കൂടാതെ സിദ്ധുവിൻ്റെ കാര്യവും നോക്കി നീ കൂടുതൽ ബുദ്ധിമുട്ടുകയാണെന്നും പറയുകയാണ് രോഹിത്ത്. ഇതൊക്കെ ശിവദാസമേനോൻ കേൾക്കുന്നുണ്ടായിരുന്നു. സുമിത്രയെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് രോഹിത്തിന് ഇഷ്ടമാവുന്നില്ലെന്ന് ശിവദാസമേനോന് മനസിലായി. പക്ഷേ സുമിത്രയ്ക്ക് അതൊന്നും പ്രശ്നമായിരുന്നില്ല. അപ്പോഴാണ് ശിവദാസമേനോൻ സുമിത്രയുടെയും രോഹിത്തിൻ്റെയും റൂമിലേക്ക് പോയത്. അച്ഛൻ രണ്ടു
പേരോടും പലതും പറഞ്ഞു. ഈ വീട്ടിലെ കാര്യങ്ങൾ കൂടാതെ സിദ്ധുവിൻ്റെ കാര്യവും സുമിത്ര നോക്കേണ്ട അവസ്ഥയാണല്ലോ എന്നും, അത് ഇനി ശരിയാവില്ലെന്നും, ഞാൻ ഒരു തീരുമാനമെടുത്തിട്ടുണ്ടെന്നും, എല്ലാവരുടെയും മുന്നിൽ വച്ച് ഞാൻ ആ കാര്യം പറയാമെന്നും പറയുകയാണ് അച്ഛൻ. അപ്പോഴാണ് സരസ്വതിയമ്മ പൂജ കരയുന്നത് കണ്ട് പലതും പറയുന്നത്. ഇത് കണ്ട് വന്ന വേദിക സരസ്വതിയമ്മയോട് ദേഷ്യപ്പെടുകയായിരുന്നു. സിദ്ധുവിൻ്റെ പിറന്നാൾ ദിവസമായതിനാൽ അമ്പലത്തിൽ പോയ പ്രതീഷ് മടങ്ങിവന്ന് അച്ഛന് പൂജ ചെയ്ത പ്രസാദമൊക്കെ നെറ്റിയിൽ വച്ചു കൊടുത്തു. അപ്പോഴാണ് ശിവദാസമേനോൻ എല്ലാവരെയും വിളിച്ച് ഹാളിലിരുന്ന്, എനിക്കൊരു കാര്യം എല്ലാവരോടും പറയാനുണ്ടെന്ന് പറയുകയായിരുന്നു. അപ്പോൾ എല്ലാവരും ഹാളിൽ വന്നിരുന്നു. അങ്ങനെ ശിവദാസമേനോന് എന്തായിരിക്കും പറയാനുണ്ടാവുക എന്നാണ് എല്ലാവരും ആലോചിക്കുന്നത്. വ്യത്യസ്ത പ്രൊമോയാണ് ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത്,