
സുമിത്രയെ ചുറ്റിച്ച് പ്രതീക്ഷ.!! ശ്രീനിലയത്തിൽ ആ വിശേഷം എത്തുന്നു; സമ്പത്തിന് മുന്നിൽ സ്നേഹപ്രകടനവുമായി വേദിക | Kudumbavilakku today episode
Kudumbavilakku today episode: കുടുംബ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബ വിളക്കിൽ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത് വളരെ വിഷമകരമായ കാര്യങ്ങളായിരുന്നു.എന്നാൽ ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ കാൻസർ ബാധിതയായ വേദികയെ ടെസ്റ്റ് ചെയ്യാൻ സുമിത്ര ആശുപത്രിയിലേക്ക് പോയതായിരുന്നു. ടെസ്റ്റ് ചെയ്ത ശേഷം ഡോക്ടർ
വേദികയുടെ അസുഖം 90% ഭേദമായെന്നു പറഞ്ഞത് കേട്ടപ്പോൾ വേദികയും സുമിത്രയും വളരെയധികം സന്തോഷത്തിലായി. രണ്ടുപേരും വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ വളരെ സന്തോഷത്തിലായിരുന്നു വന്നത്.
അപ്പോഴാണ് രോഹിത്തും സുഹൃത്ത് വിവേകും കൂടി കാറിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. രോഹിത്തിൻ്റെ പല പ്രശ്നങ്ങളും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടു പേരും.വിവേക് പറയുന്നത് നീ ശ്രീനിലയത്തിൽ താമസമാക്കിയത് വലിയ തെറ്റായിപ്പോയെന്നും,
നിങ്ങൾ ആ വീട്ടിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക് താമസം മാറണമെന്നാണ് പറയുന്നത്. അപ്പോൾ സിദ്ധാർത്ഥിൻ്റെ കാര്യങ്ങൾ വേദിക നോക്കുമെന്നുമുള്ള ഉപദേശമാണ് വിവേക് നൽകുന്നത്. തൻ്റെ അസുഖം മാറിയ കാര്യം മകനെ വിളിച്ചറിയിക്കണമെന്ന് ഓർത്ത് രാത്രി വൈകിയിട്ടും പെട്ടെന്ന് തന്നെ സമ്പത്തിനെ ഫോണിലേക്ക് വിളിക്കുകയായിരുന്നു വേദിക. വേദികയുടെ ഫോൺ കണ്ട് സമ്പത്ത് ഇത്ര വൈകിയിട്ട് എന്തിനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ,
ഒരു സന്തോഷ കാര്യം പറയാൻ വിളിച്ചതാണെന്നും, മകന് ഫോണ് കൊടുക്കുമോ എന്ന് ചോദിക്കുന്നു. അവൻ ഉറങ്ങി എന്നും, പിന്നെ വിളിച്ചോളു എന്നു പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്യല്ലേയെന്നും, എൻ്റെ അസുഖം 90% ഭേദമായെന്നും, എൻ്റെ അസുഖം മാറുമെന്ന കാര്യം മോനോട് പറയണമെന്നും പറയുകയായിരുന്നു വേദിക. അമ്മയുടെ അസുഖം മാറാൻ ഒരുപാട് ആഗ്രഹിച്ചതാണ് എൻ്റെ മകൻ എന്നു പറഞ്ഞു കൊണ്ട് ഫോൺ വച്ചു. അപ്പോഴാണ് സുമിത്ര പ്രതീഷിൻ്റെ റൂമിലേക്ക് വരുന്നത്.
നാളെ നിൻ്റെ അച്ഛൻ്റെ പിറന്നാളാണെന്ന കാര്യം പ്രതീഷിനെ സുമിത്ര അറിയിക്കുന്നു. ഇത് കേട്ട് പ്രതീഷ് സഞ്ജനയോട് അച്ഛൻ്റെ പിറന്നാൾ ആഘോഷമാക്കണമെന്ന് പറയുകയാണ് പ്രതീഷ്. പിറ്റേ ദിവസം രാവിലെ തന്നെ സുമിത്ര സിദ്ധാർത്ഥിൻ്റെ മരുന്ന് തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ രോഹിത്തിന് ചായയ്ക്ക് വേണ്ടി കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാണ് പൂജ രോഹിത്തിന് ചായകൊടുക്കാൻ വന്നത്. സുമിത്ര എവിടെയെന്ന് പൂജയോട് ചോദിച്ചപ്പോൾ, സിദ്ധു അങ്കിളിന് മരുന്ന് തയ്യാറാക്കുകയായിരുന്നുവെന്ന് പറയുകയായിരുന്നു പൂജ. ഇത് കേട്ട് രോഹിത്തിന് ദേഷ്യം വരികയായിരുന്നു. അപ്പോഴാണ് സുമിത്ര സിദ്ധാത്ഥിന് മരുന്ന് കൊടുക്കാൻ പ്രതീഷിനെ വിളിക്കുന്നത്. പ്രതീഷ് അമ്പലത്തിൽ പോയതിനാൽ മരുന്ന് നൽകാൻ ആളുണ്ടായിരുന്നില്ല. എന്തു ചെയ്യും, ഞാൻ കൊടുക്കണമെല്ലാ എന്ന് ആലോചിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.