Take a fresh look at your lifestyle.
  

സിദുവിനെ അവസാനിപ്പിക്കാൻ ഒരുങ്ങി രോഹിത്.!! കണ്മുന്നിൽ ആ കാഴ്ച കണ്ട് ഞെട്ടി രോഹിത്ത്; Kudumbavilakku today episode

Kudumbavilakku today episode: കുടുംബ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിൽ ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വേദിക സിദ്ധുവിൻ്റെ റൂമിൽ വന്ന് സിദ്ധാർത്ഥി നോട് പലതും സംസാരിക്കുകയായിരുന്നു. എല്ലാം സിദ്ധാർത്ഥ് കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ സരസ്വതിയമ്മ നേരെ പോയത് ശരണ്യയുടെ വീട്ടിലേക്കാണ്. കൈ ഒടിഞ്ഞ അമ്മയെ കണ്ടപ്പോൾ അമ്മ നിൽക്കാൻ

വന്നതാണോയെന്ന് ശരണ്യ ചോദിക്കുന്നു. ഞാൻ നിൽക്കാൻ വന്നതല്ലെന്നും, സിദ്ധുവിനെയും വേദികയെയും നിൻ്റെ അച്ഛൻ വീണ്ടും കൂട്ടി യോജിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പറയുകയാണ് സരസ്വതിയമ്മ. വേദികയ്ക്ക് ഇഷ്മല്ലാത്ത കാര്യം എന്തിനാണ് അച്ഛൻ നിർബന്ധിക്കുന്നതെന്ന് ചോദിക്കുകയാണ് ശരണ്യ. അപ്പോഴാണ് സുമിത്ര വേദികയെ ആശുപത്രിയിൽ പോവേണ്ട ദിവസമാണെന്ന് രോഹിത്തിനോട് പറയുന്നത്. പോകാൻ വേണ്ടി ഒരുങ്ങുമ്പോൾ സിദ്ധുവിൻ്റെ റൂമിൽ

നിന്നും ഒരു ശബ്ദം കേട്ട് സുമിത്ര പോയി നോക്കിയപ്പോൾ സിദ്ധു എന്തോ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു. ഉടൻ തന്നെ സുമിത്ര അനുവിനെ വിളിക്കുകയും, ഇത് കേട്ട് വേദിക എത്തുകയും ചെയ്തു. പക്ഷേ, പുറമെ നിന്ന് നോക്കിയതല്ലാതെ അടുത്ത് പോകാതെ പുറത്ത് പോവുകയായിരുന്നു. ഉടൻ തന്നെ അനു ഓടി വന്ന് സുമിത്രയും അനുവും ചേർന്ന് സിദ്ധാർത്ഥിനെ ശരിയായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു. പിന്നീട് വേദികയും സുമിത്രയും ചേർന്ന് ആശുപത്രിയിലേക്ക് പോയി. അപ്പോഴാണ് രോഹിത്തിൻ്റെ ഓഫീസിലേക്ക് കൊറിയയിലേക്ക് പോയ സുഹൃത്തായ വിവേക് വരുന്നത്.

രോഹിത്തിൻ്റെ ഭാവവ്യത്യാസം കണ്ട് വിവേക് എന്തു പറ്റിയെന്ന് ചോദിക്കുകയും രോഹിത്തിനെ കൂട്ടി വിവേക് പുറത്ത് പോവുകയാണ്. അപ്പോഴാണ് വേദികയും സുമിത്രയും ആശുപത്രിയിൽ എത്തുന്നത്. വേദികയോട് അസുഖം തൊണ്ണൂറ് ശതമാനം ഭേദമായെന്ന് പറയുകയാണ് ഡോക്ടർ. അതുകേട്ട് സുമിത്രയ്ക്കും വേദികയ്ക്കും സന്തോഷമായി. വേദിക അസുഖം മാറി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.