Kudumbavilakku today episode : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്കിൽ സിദ്ധാർത്ഥിൻ്റെ വിഷമകരമായ അവസ്ഥയിലൂടെയാണ് കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡുകളിൽ സിദ്ധാർത്ഥിൻ്റെ വൈദ്യശാലയിലെ ചികിത്സയും മറ്റുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ
സിദ്ധാർത്ഥിനെ ശ്രീനിലയത്തിൽ കൊണ്ടുവന്നിരുന്നു. കുറച്ച് കൈയൊക്കെ ചലിപ്പിക്കുന്നുണ്ടെങ്കിലും, സംസാരിക്കാനൊന്നും സിദ്ധുവിന് ആയിട്ടില്ല. അച്ഛനെ എങ്ങനെയെങ്കിലും പഴയ രീതിയിലാക്കണമെന്ന് കരുതി അച്ഛൻ്റെ അടുത്തിരുന്ന് ഗിത്താർ വായിച്ച് ഇരിക്കുകയാണ്. സംഗീതത്തിൻ്റെ മാധുര്യത്തിൽ അച്ഛന് എഴുന്നേൽക്കാൻ സാധിക്കുമെന്നാണ് പ്രതീഷ് പറയുന്നത്. ചിലപ്പോൾ കൈകൾ ചലിപ്പിക്കുകയും കരയുകയും ചെയ്യുന്നതെല്ലാതെ വേറെ മാറ്റങ്ങളൊന്നും ഇല്ല.
സുമിത്ര സിദ്ധാർത്ഥിനെ എങ്ങനെയെങ്കിലും എഴുന്നേൽപ്പിക്കണമെന്ന ചിന്തയിൽ എല്ലാ കാര്യങ്ങളും സുമിത്ര തന്നെയാണ് ചെയ്യുന്നത്. ഇത് രോഹിത്ത് ഇഷ്ടപ്പെടുന്നില്ല. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും സിദ്ധാർത്ഥിന് നല്ല മാറ്റങ്ങൾ ഉണ്ടാവുകയാണ്. അങ്ങനെ അച്ഛൻ പറഞ്ഞതനുസരിച്ച് വേദിക സിദ്ധുവിൻ്റെ റൂമിലേക്ക് പോവുകയാണ്. വേദിക പിന്നീട് പല കാര്യങ്ങളും പറയുകയാണ്. ഞാൻ റൂമിൽ വരുന്നത് ഇഷ്ടമല്ലെന്ന് എനിക്കറിയാമെന്നും, ഞാൻ ഈ വീട്ടിൽ നിന്ന് പോവാൻ തീരുമാനിച്ചതാണെന്നും തുടങ്ങി പലതും വേദിക പറയുന്നതിനിടയിൽ പെട്ടെന്ന് സിദ്ധാർത്ഥ് ഒരു ശബ്ദം ഉണ്ടാക്കി.
അത് കേട്ട് വേദിക സുമിത്രയെ വിളിക്കുകയാണ്. എല്ലാവരും ചേർന്ന് സിദ്ധുവിനെ സംസാരിപ്പിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ പിന്നീട് ഒന്നും ശബ്ദംക്കിയില്ല. അപ്പോഴാണ് സിദ്ധുവിൻ്റെ പിറന്നാൾ ദിവസം അടുത്തു വെന്നത് പ്രതീഷ് ഓർക്കുന്നത്. പിന്നീട് അച്ഛാഛനോട് അച്ഛൻ്റെ പിറന്നാൾ നല്ല രീതിയിൽ ആഘോഷിക്കാൻ തീരുമാനിക്കുകയാണ്. അതിനിടയിൽ രോഹിത്തിനോട് പൂജ നമുക്കിവിടുന്ന് പോകാമെന്ന് പറയുന്നുണ്ട്. രോഹിത്തിനും സുമിത്ര കൂടുതലായി സിദ്ധുവുമായി ഇടപഴകുന്നത് ഇഷ്ടപ്പെടുന്നുമില്ല. അങ്ങനെ സിദ്ധുവിൻ്റെ പിറന്നാൾ ദിവസം പ്രതീഷ് അച്ഛനെ മുണ്ടും ഷർട്ടും ധരിപ്പിച്ച്
വീട് അലങ്കരിച്ച് പിറന്നാൾ ആഘോഷിച്ചു. പ്രതീഷിന് കൂട്ടായി എല്ലാം സുമിത്രയും സിദ്ധുവിൻ്റെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇതൊക്കെ രോഹിത്ത് വീക്ഷിച്ചു നിൽക്കുന്നുണ്ട്. സിദ്ധാർത്ഥിൻ്റെ പിറന്നാൾ ദിവസം അച്ഛനു വേണ്ടി പ്രതീഷ് മനോഹരമായി ‘സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ’ എന്ന ഗാനവും ആലപിക്കുന്നുണ്ട്. അതിനു ശേഷം സിദ്ധുവിനെ എടുത്ത് വീൽ ചെയറിൽ ഇരുത്തുകയാണ്. അങ്ങനെ അച്ഛന് മധുരം നൽകി പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു. എന്നാൽ സിദ്ധാർത്ഥ് ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ സുമിത്രയും രോഹിത്തിൻ്റെയും ജീവിതത്തിൽ പ്രശ്നങ്ങൾ മൊട്ടിട്ടു കൊണ്ടിരിക്കുകയാണ്. അങ്ങനെ വ്യത്യസ്തമായ എപ്പിസോഡുകളാണ് അടുത്ത ആഴ്ച വരാൻ പോകുന്നത്.