Kudumbavilakku today episode: ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് കഴിഞ്ഞ ദിവസം മുതൽ വൈദ്യശാലയിലെ കാര്യങ്ങളാണ് കൂടുതൽ കാണുന്നത്. സിദ്ധാർത്ഥിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് സിദ്ധുവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സുമിത്ര. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷ് വിളിച്ച്
അച്ഛൻ കൈ അനക്കിയെന്ന് പറഞ്ഞതോടെ സുമിത്ര സിദ്ധുവിനെ കാണാൻ നമുക്കൊന്ന് പോയാലോ എന്ന് രോഹിത്തിനോട് പറയുന്നു. രോഹിത്ത് സമ്മതം മൂളിയതോടെ രണ്ടു പേരും വൈദ്യശാലയിലേക്ക് പുറപ്പെടുകയാണ്. സുമിത്രയും രോഹിത്തും വൈദ്യശാലയിലെത്തി അനന്തൻ വൈദ്യരെ കണ്ടു. അപ്പോഴാണ് സിദ്ധുവിന് ഉണ്ടായ മാറ്റത്തെ കുറിച്ചും, നല്ലൊരു മാറ്റമാണ് സിദ്ധാർത്ഥിന് ഉണ്ടായതെന്നു പറയുകയാണ് വൈദ്യർ. പക്ഷേ ഇനി സിദ്ധാർത്ഥിന് ഇവിടെ
നാലുനാൾ മാത്രമാണ് വൈദ്യശാലയിൽ ചികിത്സയുള്ളൂവെന്ന് പറഞ്ഞപ്പോൾ സുമിത്രയും രോഹിത്തും ഞെട്ടുകയാണ്. നല്ല രീതിയിൽ മാറാതെ എങ്ങനെയാണ് എന്നാണ് ഇവർ ആലോചിക്കുന്നത്. പിന്നീട് സുമിത്രയും രോഹിത്തും സിദ്ധുവിനെ കാണാൻ പോവുകയാണ്. പോയപ്പോൾ സുമിത്ര സിദ്ധാർത്ഥിനോട് നിങ്ങൾക്ക് എന്തൊക്കെയോ പറയാനുണ്ടെന്നും, ശ്രമിക്കാനും സുമിത്ര പറയുന്നു.ഇത് കേട്ട് സിദ്ധാർത്ഥ് കൈയും കാലുമൊക്കെ അനക്കി തുടങ്ങി. ഇത് കണ്ട് സുമിത്രയും, രോഹിത്തും ,പ്രതീഷും ആകെ അത്ഭുതപ്പെട്ടു പോയി. വീണ്ടും ശ്രമിക്കാൻ സുമിത്ര പറയാൻ
ശ്രമിക്കുവെന്ന് പറയുന്നുണ്ട്. പക്ഷേ പിന്നീട് സിദ്ധുവിന് ഒന്നും ചലിക്കാൻ സാധിക്കുന്നില്ല. ഉടൻ തന്നെ വൈദ്യരോട് ഈ വിവരം സുമിത്രയും രോഹിത്തും പറയുന്നുണ്ട്. പിന്നീട് ഇവർ ശ്രീനിലയത്തിലേക്ക് എത്തുകയാണ്. ശിവദാസമേനോൻ സിദ്ധുവിൻ്റെ കാര്യങ്ങൾ ചോദിക്കുകയും, ഇനി നാലുനാൾ കഴിഞ്ഞാൽ സിദ്ധുവിന് വൈദ്യശാലയിലെ ചികിത്സ അവസാനിക്കുമെന്നും പറയുന്നു. അപ്പോൾ എൻ്റെ മകൻ ഇനി എവിടെ പോകുമെന്ന് സരസ്വതിയമ്മ പറയുമ്പോൾ, അവൻ ഇവിടെ വരുമെന്നാണ് ശിവദാസമേനോൻ പറയുന്നത്. ഇത് കേട്ട് സുമിത്രയും രോഹിത്തും വേദികയും ഒന്നും പറയാനാകാതെ നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.