വീൽ ചെയറിൽ ഇരിക്കുന്ന സിദ്ധുവിനോട് ആ ക്രൂരത ചെയ്ത് വേദിക.!! ശ്രീനിലയം യഥാർത്ഥ അവകാശികൾക്ക് എഴുതിക്കൊടുക്കാൻ പറഞ്ഞ് രോഹിത് Kudumbavilakku today episode
ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ സിദ്ധാർത്ഥിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന രംഗങ്ങളാണ് കണ്ടുവരുന്നത്. ഇന്നലെ സിദ്ധാർത്ഥ് പിറന്നാൾ ദിവസം എഴുന്നേറ്റ സന്തോഷത്തിലായിരുന്നു എല്ലാവരും. ആ വിവരം ശീതളിനെ അറിയിക്കുകയായിരുന്നു സുമിത്ര. ഇത് കേട്ടപ്പോൾ എൻ്റെ അമ്മയുടെ മനസ് കൊണ്ട് മാത്രമാണ് എൻ്റെ അച്ഛൻ ഈ അവസ്ഥയിലെത്തിയതെന്ന്
പറയുകയാണ് ശീതൾ. പ്രതീഷ്മരുന്നെടുക്കാൻ പോയ സമയത്താണ് സിദ്ധാർത്ഥ് അവിടെ ഇരുന്ന് ടിവി കാണുകയായിരുന്നു. അപ്പോഴാണ് വേദിക അവിടെ വരുന്നത്. സിദ്ധുവിനെ വേദനിപ്പിക്കുന്ന രീതിയിലായിരുന്നു സംസാരം. നാളെ നിങ്ങൾ എഴുന്നേറ്റ് നടന്ന്, കമ്പനിയിലെ ബോസായി ജോലി ചെയ്താലും, ഞാൻ നിങ്ങളെ സ്നേഹിക്കില്ല. ഞാൻ നിങ്ങളെ ജീവനു തുല്യം സ്നേഹിച്ചപ്പോൾ, നിങ്ങൾ എന്നെ അതേ
ആഴത്തിൽ വെറുത്തു കൊണ്ടിരുന്നു.ഇതൊക്കെ പറഞ്ഞ് വേദിക പോയപ്പോൾ സിദ്ധാർത്ഥ് കരഞ്ഞുപോവുകയായിരുന്നു. ഇതൊക്കെ സുമിത്ര കേൾക്കുന്നുണ്ടായിരുന്നു. വേദികയുടെ പിറകെ റൂമിലേക്ക് പോയി സുമിത്ര വേദികയെ വഴക്കു പറയുകയായിരുന്നു. തിരിച്ചൊന്നും പറയാനാകാത്ത ഒരു മനുഷ്യനോട് പറയേണ്ടതാണോ നീ പറഞ്ഞത് എന്നും തുടങ്ങി പല കാര്യങ്ങളും സുമിത്ര പറഞ്ഞു. നിന്നെക്കാൾ കൂടുതൽ
ഞാനാണ് അയാളുടെ കൂടെ ജീവിച്ചതെന്നും, അയാൾ എന്നെ വേദനിപ്പിച്ചതോർത്താൽ ഞാൻ അയാളുടെ കാര്യങ്ങൾ തിരിഞ്ഞു നോക്കുക പോലുമില്ല. അങ്ങനെ പല കാര്യങ്ങളും വേദികയോട് പറഞ്ഞു കൊണ്ട് സുമിത്ര ടെൻഷനടിച്ച് നേരെ റൂമിലേക്ക് പോയപ്പോൾ രോഹിത്ത് ഉണ്ടായിരുന്നു. ഈ വീടിൻ്റെ യഥാർത്ഥ അവകാശികളാണ് മറ്റുള്ള എല്ലാവരും. ഈ വീടിൻ്റെ ഉടമസ്ഥ ഈ വീട്ടിലെ ആരുമല്ല. അതിനാൽ ഈ വീട് ഇവിടെ ഉള്ളവർക്ക് എഴുതി കൊടുത്ത് നമുക്ക് നമ്മുടെ വീട്ടിൽ പോയി താമസിക്കാമെന്ന് പറയുകയാണ് രോഹിത്ത്.