രഞ്ജിതക്കൊപ്പം ദീപുവും.!! സുമിത്രയോട് വിശ്വാസ വഞ്ചന ചെയ്ത് ദീപു; പഴയതെല്ലാം മറന്ന് സുമിത്രയും സിദ്ധാർത്തും ഒന്നിക്കുമോ ? | Kudumbavilakku today episode

അവഗണനകളിലും ഒറ്റപ്പെടുത്തലുകളിലും ചതിയിലും എല്ലാം വീണു പല തവണ തളർന്നപ്പോഴും അവിടെ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ് വന്ന് ഒരുപാട് സ്ത്രീകൾക്ക് പ്രചോദനവും ധൈര്യവും പകർന്ന കുടുംബിനിയാണ് സുമിത്ര. ഒരുപാട് ദുഃഖം നിറഞ്ഞ മുഹൂർത്തങ്ങൾ തന്മയത്വത്തോടെ നേരിട്ടാണ് സുമിത്ര തന്റെ ജീവിതം പടുത്തുയർത്തിയത്. തന്നെ ദ്രോഹിച്ചവരെ പോലും അവരുടെ

മോശം സമയങ്ങളിൽ കൈ പിടിച്ചു നടത്തിയ സുമിത്രയ്ക്ക് പക്ഷെ പ്രശ്‌നങ്ങൾക്ക് പുറമെ പ്രശ്നങ്ങൾ നിറഞ്ഞ ജീവിതമാണ് പക്ഷെ ലഭിച്ചത്.ഒരുപാട് ദുഃഖങ്ങൾ നീന്തി എത്തിയ സുമിത്രയ്ക്ക് ദൈവം കൊടുത്ത സമ്മാനം ആയിരുന്നു രോഹിത്. തന്റെ പഴയ കോളേജ് സുഹൃത്തിനെ കണ്ട് മുട്ടിയ സുമിത്ര പിന്നീട് രോഹിത്തിനെ തന്റെ ജീവിത പങ്കാളി ആക്കാൻ തീരുമാനിച്ചപ്പോൾ

സുമിത്രയെ നെഞ്ചോട് ചേർത്ത പ്രേക്ഷകർ ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 6 വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന സുമിത്രയ്ക്ക് പ്രിയപ്പെതെല്ലാം നഷ്ടമായി കഴിഞ്ഞിരുന്നു. എങ്കിലും സുമിത്രയെ ഓരോ പ്രേക്ഷകരും വിശ്വസിക്കുന്നു. എല്ലാ അഗ്നി പരീക്ഷയും കടന്ന് സുമിത്ര വിജയിക്കും

എന്നതിൽ സംശയമില്ല. ഇപ്പോൾ സുമിത്രയ്ക്ക് മുൻപിൽ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് പ്രിയപ്പെട്ടവർ എവിടെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. എങ്കിലും തിരിച്ചറിയാതെ തന്നെ തന്റെ മകന്റെ കുഞ്ഞിന്റെ സാനിധ്യം സുമിത്രയ്ക്ക് ഏറെ ആശ്വാസമാണ് പകരുന്നത്. Kudumbavilakku today latest episode

Kudumbavilakku today episode
Comments (0)
Add Comment