ശ്രീനിലയത്തിൽ ബോധരഹിതയായി വീണ് വേദിക.!! അഭിനയമെന്ന് സിദ്ധു; വേദികയുടെ അവസ്ഥയിൽ മനംനൊന്ത് സുമിത്ര | Kudumbavilakku today episode entertainment news

Kudumbavilakku today episode entertainment news : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ ശ്രീനിലയത്തിൽ സന്തോഷ നിമിഷങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതീഷിന് സിനിമയിൽ പാടാൻ അവസരം കിട്ടിയതിൻ്റെ സന്തോഷത്തിലാണ് ശ്രീനിലയം. അതിനിടയിൽ മകളായ ശീതൾ ഭർത്താവായ സച്ചിനുമൊത്ത് വീട്ടിലേക്ക് വിരുന്നിനു വരുന്നു.

അങ്ങനെ സന്തോഷകരമായ എപ്പിസോഡായിരുന്നു ഇന്നലെ അവസാനിച്ചത്. സച്ചിനെയും ശീതളിനെയും എല്ലാവരും സ്വീകരിക്കുകയും, അവർ കൊണ്ടുവന്ന സമ്മാനങ്ങൾ എല്ലാവർക്കും നൽകുകയും ചെയ്തു. ശീതളും സച്ചിനും ആദ്യം തന്നെ ഇവിടെ വന്നതിനെ കുറിച്ച് സരസ്വതി അമ്മ പുച്ഛ രൂപത്തിൽ സംസാരിക്കുന്നു. ഇതുകേട്ട സച്ചിൻ്റെ തക്ക മറുപടി കേട്ട് സരസ്വതിയമ്മ ചമ്മി നിൽക്കുകയായിരുന്നു. അതിനിടയിലാണ് സരസ്വതി അമ്മയെ സിദ്ധു കാണണമെന്ന് പറഞ്ഞ്

വിളിക്കുന്നത്. സിദ്ധു അമ്മയോട് ഡൈവോഴ്സ് കേസിനാവശ്യമായ രേഖകൾ തനിക്ക് ആവശ്യമുണ്ടെന്നും, അത് ശ്രീനിലയത്തിലുണ്ടെന്നും, അത് അമ്മ എനിക്ക് എടുത്ത് തരണമെന്ന് പറയുന്നു. ഇത് കേട്ട സരസ്വതിയമ്മയ്ക്ക് വലിയ താൽപര്യം ഉണ്ടായില്ല. അപ്പോൾ സിദ്ധു അമ്മയോട് കയർത്തു സംസാരിക്കുകയാണ്. ശ്രീനിലയത്തിൽ ശീതളും സച്ചിനും വന്നതിൻ്റെ ആഘോമാണ് നടക്കുന്നത്. അവിടേയ്ക്ക് കയറി ചെല്ലുകയാണ് വേദിക. സന്തോഷത്തോടെ ശീതളിനെ കാണാൻ ചെന്ന വേദിക പെട്ടെന്ന്

എല്ലാവരുടെയും മുന്നിൽ വച്ച് തലകറങ്ങി വീഴുകയായിരുന്നു. പെട്ടെന്ന് ബോധരഹിതയായ വേദിക കുറച്ച് സമയത്തിനു ശേഷം ബോധമൊക്കെ വന്ന് വീട്ടിലേക്ക് തിരിച്ചുപോയി. വീട്ടിൽ എത്തിയപ്പോൾ സിദ്ധുവിനോട് താൻ തല കറങ്ങി വീണെന്ന് വേദിക പറഞ്ഞപ്പോൾ, പല അടവുകളും നടത്തിയിരുന്ന വേദികയുടെ മറ്റൊരു അടവാണെന്ന് സിദ്ധു കരുതി. തല കറങ്ങി വീണിട്ടും നീ എന്തുകൊണ്ട് ഡോക്ടറിൻ്റെ അടുത്ത് പോവുന്നില്ല എന്ന ചോദ്യമാണ് സിദ്ധു ചോദിക്കുന്നത്. അങ്ങനെ തട്ടലും മുട്ടലുമൊക്കെയായി മുന്നോട്ടു പോവുകയാണ് കുടുംബവിളക്ക്.

kudumbavilakkuKudumbavilakku todayKudumbavilakku today episode entertainment newsKudumbavilakku today episode latestKudumbavilakku today episode latest malayalam
Comments (0)
Add Comment