Take a fresh look at your lifestyle.
  

ഇത് സുമിത്ര എന്ന സ്ത്രീയുടെ വിജയം.!! പൊട്ടിക്കരഞ്ഞ് സരസ്വതിയമ്മ.!! ശീതൾ യാത്ര പറയുമ്പോൾ സിദ്ധു എല്ലാം മറന്ന് പറയുന്നത് കേട്ടോ ?| Kudumbavilakku today episode entertainment news

Kudumbavilakku today episode entertainment news

Kudumbavilakku today episode entertainment news : ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുടുംബവിളക്കിൽ താരങ്ങളും പ്രേക്ഷകരും കാത്തിരുന്നതുപോലെ ശീതളിന്റെ വിവാഹം എത്തിയിരിക്കുകയാണ്. സച്ചിനെ അമ്മാവൻ കൈപിടിച്ച് മണ്ഡപത്തിലേക്ക് കയറ്റിയപ്പോഴും ശീതളിനെ കൊണ്ടുവരാൻ ആരും ഇല്ലാതെ ഇരുന്നത് ചിലരെയെങ്കിലും സന്തോഷിപ്പിച്ചിട്ടുണ്ട്.

തനിക്ക് യാതൊരു സ്ഥാനവും ഇല്ലെന്നു പറഞ്ഞ് കടൽത്തീരത്ത് പോയിരിക്കുകയായിരുന്ന സിദ്ധുവിനെ ശ്രീകുമാറും പ്രതീക്ഷും ചേർന്ന് കണ്ടെത്തുന്നതും വിവാഹ വേദിയിലേക്ക് ക്ഷണിക്കുമ്പോൾ സിദ്ധു മാറിനിൽക്കുന്നത് വരെയായിരുന്നു കഴിഞ്ഞ ദിവസത്തെ കുടുംബവിളക്കിന്റെ എപ്പിസോഡ്. ശീതളിനെ മറ്റാരെങ്കിലും കൈപിടിച്ച് മണ്ഡപത്തിലേക്ക് കൊണ്ടുവരാൻ ശിവദാസൻ പറയുമ്പോൾ അച്ഛനുള്ളപ്പോൾ എങ്ങനെയാണ് ആസ്ഥാനത്ത് മറ്റൊരാൾ നിൽക്കുന്നത്

എന്നാണ് സുശീല ചോദിക്കുന്നത് അതേസമയം തന്നെ സിദ്ധു അവിടേക്ക് വരരുത് എന്ന പ്രാർത്ഥനയുമായാണ് വേദിക വിവാഹത്തിൽ പങ്കെടുക്കാൻ നിൽക്കുന്നത്. സുശീലയുടെ ചോദ്യം കേൾക്കുന്ന സിദ്ദുവിന്റെ അച്ഛൻ ശിവദാസൻ ചോദിക്കുന്നത് അച്ഛനില്ലാത്ത മക്കളുടെ കാര്യം എങ്ങനെയാണ് എന്നാണ്. ഇത് കേട്ട് മറുപടി പറയുവാൻ ആർക്കും ഒന്നും ഇല്ലാതെ നിൽക്കുമ്പോൾ ശ്രീകുമാറും പ്രതീക്ഷും ഒരുവിധം സിദ്ധുവിനെ വിവാഹ സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്. എന്നിരുന്നാൽ പോലും

കാറിൽ നിന്നിറങ്ങാൻ സിദ്ധു കൂട്ടാക്കുന്നില്ല. അതേസമയം രോഹിത്തും സുമിത്രയും ശീതളും വിവാഹ പന്തലിലേക്ക് എത്തിയിരിക്കുകയാണ്. ഉള്ളിലേക്ക് കടന്ന സിദ്ധാർത്ഥ് കല്യാണം നടക്കുന്നിടത്ത് ഏറ്റവും പുറകിലായി പോയിരിക്കുകയാണ്. ഈ സമയത്ത് എല്ലാവരും സിദ്ദു എന്താണ് ചെയ്യുന്നത് എന്ന് ആലോചിച്ചു നിൽക്കുമ്പോൾ വെറ്റില കൊടുത്ത് അച്ഛൻറെ അനുഗ്രഹം വാങ്ങാൻ സുമിത്ര മകളോട് പറയുകയാണ്. അതോടുകൂടി സിദ്ദുവിന്റെ മനസ്സ് അലിയുന്നുണ്ട്. തുടർന്ന് മകളെ കൈപിടിച്ച മണ്ഡപത്തിലേക്ക് കൊണ്ടുവരാനും കന്യാദാനം ചെയ്യുവാനും പറയുമ്പോൾ അത് ചെയ്യുവാൻ പ്രതീക്ഷിനോട് പറയുകയാണ് സിദ്ധു. ശീതളിന്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അത് മറ്റാരും ചെയ്യേണ്ടതില്ലെന്നും ഒരച്ഛന് ചില കടമകൾ ഉണ്ടെന്നും അത് നിങ്ങൾക്ക് ഇനിയും മനസ്സിലായില്ലെങ്കിൽ ചെയ്യേണ്ട എന്നും സുമിത്ര പറയുമ്പോൾ തിരിഞ്ഞു നടക്കാൻ തുടങ്ങുകയാണ് ശീതൾ.