സരസ്വതിയമ്മ ഒരു മാറാരോഗിയെന്ന് സുമിത്ര കണ്ടെത്തുന്നു.!! വേദികക്ക് തണലായി ഇനി സുമിത്ര | Kudumbavilakku today episode entertainment news
Kudumbavilakku today episode entertainment news : കുടുംബവിളക്കിൽ ഇപ്പോൾ നടക്കുന്നത് വേദികയുടെ അസുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സുമിത്ര വേദികയ്ക്ക് ശ്രീനിലയത്തിൽ താമസിക്കാൻ സൗകര്യമൊരുക്കിയതിന് പിന്നാലെ സുമിത്രാസിൽ ജോലി കൂടി നൽകിയപ്പോൾ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് സിദ്ധാർത്ഥും, സരസ്വതിയമ്മയും.
അതിനിടയിലാണ് സിദ്ധാർത്ഥിനെ വക്കീൽ വിളിക്കുന്നത്. വധശ്രമക്കേസിലെ ജാമ്യ കാലാവധി കഴിയാറായെന്ന്. വേദിക ജാമ്യം നിന്ന കേസായതിനാൽ എന്തു ചെയ്യണമെന്ന് സിദ്ധാർത്ഥിന് മനസിലാവുന്നില്ല. എന്തെങ്കിലും ചെയ്തില്ലെങ്കിൽ സിദ്ധാർത്ഥ് ജയിലിലാകും. ആകെ ടെൻഷനിലായ സിദ്ധാർത്ഥ് സുഹൃത്തായ ആർകെ യെ കാണുന്നു. അദ്ദേഹവും കയ്യൊഴിയുന്നതോടെ ഇനി വേദിക തന്നെ ആശ്രയമെന്ന് സിദ്ധാർത്ഥ് കരുതുന്നു. അങ്ങനെയിരിക്കെയാണ്
തമിഴ്സിനിമാഗാന റെക്കോർഡിന് പോയ പ്രതീഷിനെ കാണിക്കുന്നത്. മ്യൂസിക്കിലെ സംശയങ്ങൾ പ്രതീഷുമായി സംസാരിക്കാൻ വന്നതായിരുന്നു. ഇതൊക്കെ എവിടെ നിന്ന് പഠിച്ചുവെന്ന് ചോദിച്ച പ്രതീഷ് അമ്മയാണ് തൻ്റെ ഗുരുവെന്ന് പറയുന്നു, പിന്നീട് കാണുന്നത് സുമിത്രയും വേദികയും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതാണ്. ഇത് കണ്ട് കലി കയറിയിരിക്കുകയാണ് സരസ്വതിയമ്മയ്ക്ക്.ശ്രീനിലയത്തിൽ താമസിക്കുന്നതിനെ കുറിച്ച് വഴക്കിടുകയായിരുന്നു സരസ്വതിയമ്മ. അതിന് തക്ക മറുപടി സുമിത്ര നൽകുകയായിരുന്നു.
അപ്പോഴാണ് വിശ്രമിക്കുകയായിരുന്ന വേദികയ്ക്ക് ക്ഷീണം വരുന്നത്. അതു കണ്ടു കൊണ്ട് സുമിത്ര വരികയായിരുന്നു. പെട്ടെന്ന് തന്നെ സ്പ്രേ നൽകിയപ്പോൾ വേദികയുടെ ക്ഷീണം മാറി. സിദ്ധാർത്ഥിന് ജാമ്യം നിൽക്കാമെന്ന് പറഞ്ഞ വ്യക്തി കൈ ഒഴിഞ്ഞതോടെ സിദ്ധാർത്ഥ് വേദികയെ വിളിക്കുകയാണ്. അപ്പോൾ ക്ഷീണിതയായ വേദിക ഫോൺ എടുത്തില്ല. പകരം സുമിത്ര ഫോൺ എടുത്ത് സംസാരിക്കുകയായിരുന്നു. കാര്യം പറയാതെ വേദികയെ സുമിത്രയോട് സുമിത്രാസിൽ നിന്ന് ഒഴിവാക്കാൻ പറഞ്ഞ് ഫോൺ വയ്ക്കുന്നു. പിറ്റേ ദിവസം വേദികയെ കാണാനായി ശ്രീനിലയത്തിലേക്ക് വരികയാണ് സിദ്ധാർത്ഥ്. അമ്മയും മകനും സംസാരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.