കുടുംബവിളക്ക് സീസൺ രണ്ടും വലിയ പ്രേക്ഷക പിന്തുണയോടെ തന്നെ സംപ്രേക്ഷണം തുടരുകയാണ്. 2020 ൽ ആരംഭിച്ച സീസൺ വൺ അവസാനിച്ചത് 2023 ഡിസംബർ 1 നാണു. ഡിസംബർ നാലിനു തന്നെ രണ്ടാം സീസണും ആരംഭിച്ചു. പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന ഒരു മനോഹര കാഴ്ച സമ്മാനിച്ചാണ് ആദ്യം ഭാഗമവസാനിച്ചത് എന്നാൽ സീസൺ 2
തുടങ്ങിയതോ പ്രേക്ഷകരെ ഏറെ ദുഖത്തിലാഴ്ത്തിയും.നമുക്ക് ഏറെ പരിചിതമായ സ്വന്തം സന്തോഷങ്ങളും ജീവിതവും മറ്റുള്ളവർക്ക് വേണ്ടി ഹോമിച്ച് അടുക്കളയിൽ ഒതുങ്ങിപ്പോവുകയും ഒടുവിൽ താൻ ഇത് വരെ ആർക്ക് വേണ്ടി ജീവിച്ചുവോ അവർ തന്നെ തള്ളിപ്പറയുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്ന സാധാരണ വീട്ടമ്മയിൽ നിന്ന് തന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞു സ്വന്തം കഴിവ് കൊണ്ട് ജീവിത വിജയം നേടിയ സുമിത്ര
എന്ന സ്ത്രീക്ക് ആരാധകർ ഏറെ ആയിരിന്നു.ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ മാത്രമാണ് അവൾ തന്റെ അസ്തിത്വം കണ്ടെത്തിയത്. വളരെ മനോഹരമായാണ് മീരാ വാസുദേവ് സുമിത്രയെ അവതരിപ്പിക്കുന്നത്. ഒരുപക്ഷെ മലയാള കുടുംബ സീരിയലിന്റെ ചരിത്രത്തിൽ വ്യത്യസ്തമായ ഒരു ട്വിസ്റ്റ് ആയിരുന്നു വിവാഹം കഴിഞ്ഞു വലിയ രണ്ട് ആൺമക്കളും മരുമക്കളും മകളും ഒക്കെയുള്ള സുമിത്രയുടെയും
സുമിത്രയുടെ പഴയ കാല സുഹൃത്ത് രോഹിത്തിന്റെയും വിവാഹം. ഭാര്യ മരിച്ച രോഹിതിനും മകൾ പൂജയ്ക്കും സുമിത്ര ജീവൻ ആയിരുന്നു. സ്വന്തം ബിസിനസ്സും ജീവിതവുമൊക്കെയായി വിചാരിക്കുന്ന ഒരു സ്ത്രീയായി മാത്രം അവസാനം കുറിക്കേണ്ടിയിരുന്ന പരമ്പരയിൽ ഇതൊരു ട്വിസ്റ്റ് തന്നെ ആയിരുന്നു. 6 വർഷത്തിന് ശേഷം കോമയിൽ നിന്നുണർന്ന സുമിത്ര തന്റെ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. അപ്പോഴും രോഹിത്തിന്റെ മ ര ണം മീരയെ വേട്ടയാടുന്നുണ്ട്. അപകടത്തിനു ശേഷം ബാക്കിയായ രോഹിത്തിന്റെ വസ്ത്രങ്ങൾ അടങ്ങിയ പെട്ടി കണ്ട് തകർന്നു പോയ സുമിത്രയേ ആണ് കാണാൻ കഴിയുന്നത്.