
രോഹിത്തിന്റെ വീട്ടിലേക്ക് മാറാൻ ഒരുങ്ങി സുമിത്ര.!! കുടുംബവിളക്കിൽ ഇനി പുതിയ സ്വര മോൾ.!! ഉറങ്ങിക്കിടന്ന സുമിത്ര മുന്നിൽ രോഹിത് | Kudumbavilakku today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രോഹിത്തിൻ്റെ വീട് രഞ്ജിതയുടെ പേരിലാണെന്ന് അറിഞ്ഞപ്പോൾ, ആകെ ടെൻഷനടിച്ച് നിൽക്കുകയാണ് സുമിത്ര. പ്രിയപ്പെട്ട മകൾക്ക് നൽകാതെ എങ്ങനെ രഞ്ജിതയ്ക്ക് നൽകിയതെന്നാണ് സുമിത്ര ചോദിക്കുന്നത്.
പിന്നീട് സുമിത്ര പൂജയോട് ഈ കാര്യം ചോദിക്കുകയാണ്. പൂജയും അച്ഛൻ ആൻറിയുടെ പേരിൽ എന്തിനാണ് എഴുതിവച്ചതെന്നറിയില്ലെന്ന് പറയുകയാണ് പൂജ. അപ്പോഴാണ് രഞ്ജിതയും ഭർത്താവും പലതും സംസാരിക്കുന്നത്. എങ്ങനെയെങ്കിലും പൂജയെ കൊണ്ട് പങ്കജിനെ കല്യാണം കഴിപ്പിക്കണമെന്ന് പറയുകയാണ് രഞ്ജിത. പക്ഷേ, നമ്മുടെ മോൻ്റെ കളി ഇങ്ങനെയായാൽ പൂജയെ ഒരിക്കലും നമ്മുടെ ഭാഗത്തേക്ക്
കൊണ്ടുവരാൻ സാധിക്കില്ലെന്ന് പറയുകയാണ് രഞ്ജിതയുടെ ഭർത്താവ്. എന്നാൽ അങ്ങനെ സംഭവിക്കരുതെന്നും, നമ്മൾ വ്യാജരേഖ തയ്യാറാക്കി ഇവിടെ താമസിക്കുന്നത് അവർ കണ്ടെത്താൻ പാടില്ലെന്ന് പറയുകയാണ് രഞ്ജിത. നമ്മൾ പുറത്താവുമെന്ന് പറയുകയാണ് അദ്ദേഹം. അപ്പോഴാണ് അനിരുദ്ധ് വിളിക്കാത്ത വിഷമത്തിൽ സ്വരമോൾ കരയുകയാണ്. ഡാഡി എന്താ ആൻ്റി വിളിക്കാത്തതെന്ന്
ചോദിക്കുകയാണ് സന്ധ്യയോട്. സന്ധ്യ സത്യം പറയാനാവാതെ ഡാഡി വിളിച്ചില്ലെന്ന് പറയുകയാണ്.ഇത് കേട്ടപ്പോൾ സ്വരമോൾ കരയുകയാണ്. എൻ്റെ അച്ഛന് എന്നെ വേണ്ട അല്ലേ എന്ന് പറയുകയാണ്. അപ്പോഴാണ് പൂജയും സുമിത്രയും പലതും സംസാരിക്കുകയാണ്. ശേഷം പൂജാമുറിയിൽ പോയി ‘നന്ദനം’ സിനിമയിലെ ‘കാർമുകിൽ വർണ്ണൻ്റെ ചുണ്ടിൽ…, ‘ എന്ന പാട്ട് പാടുകയാണ്. പൂജ അമ്മയുടെ പാട്ട് കേട്ട് കൂടെ ഇരുന്ന് പ്രാർത്ഥിക്കുകയാണ്. രണ്ടു പേരും ഇനി പുതിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയുള്ള തിടുക്കത്തിലാണ്.അങ്ങനെ വ്യത്യസ്ത പ്രൊമോയാണ് ഇന്ന് ഏഷ്യാനെറ്റിൽ കാണുന്നത്.