ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പര വളരെ വ്യത്യസ്തമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിതയെ ഹോസ്പിറ്റലിലുള്ള ഇൻഫോർമറായ രമേശൻ വിളിച്ച് സുമിത്ര എഴുന്നേറ്റതും ദീപുവിൻ്റെ വീട്ടിൽ പോയ വിവരവും പറഞ്ഞത് കേട്ട് അത്ഭുതപ്പെടുന്നതായിരുന്നു. സുമിത്രയെ എങ്ങനെയെങ്കിലും
ഇല്ലാതാക്കണമെന്ന് മാത്രമാണ് രഞ്ജിത ആലോചിക്കുന്നത്. എഴുന്നേറ്റ് നടക്കുന്ന സുമിത്ര ഇനി നമുക്ക് തലവേദനയാകുമെന്ന് പറയുകയാണ് രഞ്ജിത. അത് ശരിയാണെന്നും, സുമിത്ര എഴുന്നേറ്റാൽ രോഹിത്തിൻ്റെ വീട് തിരക്കി വരുമെന്ന് പറയുകയാണ് ഭർത്താവ്. അതിനാൽ ശ്രീനിലയത്തിൽ ഇപ്പോൾ പരമശിവമാണ് താമസിക്കുന്നത്. അതിനാൽ പരമശിവത്തോടും ഈ വിവരം അറിയിക്കണമെന്ന് പറയുകയാണ് രഞ്ജിത.
അപ്പോൾ സുമിത്ര ശ്രീനിലയം നഷ്ടപ്പെട്ടതിനെ കുറിച്ച് ആലോചിക്കുകയാണ്. എൻ്റെ അച്ഛൻ എനിക്ക് തന്ന ആ വീടാണ് എനിക്ക് കാണേണ്ടത്. അത് സിദ്ധു മറ്റൊരാൾക്ക് എങ്ങനെ നൽകി. അങ്ങനെ പലതും ദീപുവിനോട് ചോദിക്കുമ്പോഴാണ്, സരസ്വതിയമ്മയെ കുറിച്ച് ചോദിക്കുന്നത്. സരസ്വതിയമ്മയെ വൃദ്ധസദനത്തിൽ ആക്കിയിരുന്നു. പക്ഷേ എനിക്കു ശ്രീനിലയം തിരിച്ച് പിടിക്കണമെന്നും, വീട് കാണണമെന്നും ദീപുവിനോട് പറയുകയാണ്. അപ്പോഴാണ് ശ്രീനിലയത്തിൽ പരമശിവനെ കാണാൻ രഞ്ജിത എത്തുന്നത്. സുമിത്ര
ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന കാര്യം പരമശിവനോട് പറയുകയാണ്. ഞാൻ പൂജയെ എൻ്റെ മകനെ കൊണ്ട് കല്യാണം കഴിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് പറയുകയാണ് രഞ്ജിത. അപ്പോഴാണ് സുമിത്ര ദീപുവിനോട് പറയുന്നത് എനിക്ക് ഇന്ന് ശ്രീനിലയത്തിൽ പോകണമെന്നും, എൻ്റെ വീട് എനിക്ക് കാണണമെന്നു പറഞ്ഞു കൊണ്ട് പോവുകയാണ്. ശ്രീനിലയത്തിൻ്റെ മുന്നിലെത്തിയ സുമിത്ര പുറത്ത് നിന്ന് കുറേ സമയം വീട് നോക്കുകയാണ്. കാരണം വീട് പഴയതുപോലെ തന്നെയുണ്ട്. പക്ഷേ, ആരാണ് ഇപ്പോൾ ഇവിടെ താമസമെന്നൊന്നും അറിയില്ലാലോ, അതിനാൽ പലതും ആലോചിച്ച് പുറത്ത് കുറേ സമയം സുമിത്ര നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.