Kudumbavilakku today episode: പ്രേക്ഷകർ കാത്തിരുന്നു കാണുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബ വിളക്ക്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ തൻ്റെ കുഞ്ഞ് നഷ്ടപ്പെടാൻ കാരണം ഞാൻ തന്നെയാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് മുകളിലേക്ക് പോവുകയായിരുന്നു. പിന്നീട് കാണുന്നത് പങ്കജ് ദീപുവിനെ വിളിക്കുന്നതാണ്. ദീപുവിനെ വിളിച്ച് എന്നോട്
പണമൊക്കെ വാങ്ങിയിട്ട് അങ്കിൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും, പൂജയും അപ്പുവും ഇപ്പോഴും അടുപ്പത്തിലാണ് എന്നും, അവളെ എന്നിലേക്ക് അടുപ്പത്തിലാക്കാനുള്ള ഒരവസരവും ഉണ്ടാക്കിയിട്ടില്ലെന്ന് പറയുകയാണ്. കുറച്ച് സമയം കാത്തുനിൽക്കാനും, പങ്കജ് പറഞ്ഞത് സാധിക്കുമെന്നും പറയുകയാണ് ദീപു. പിന്നീട് കാണുന്നത് അനന്യ കരയുകയാണ്. അപ്പോഴാണ് അനിരുദ്ധ് റൂമിലേക്ക് വരുന്നത്. അനിരുദ്ധിനോട്
ഞാൻ കാരണമാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നൊക്കെ
പറയുകയും, അമ്മ എപ്പോഴും അനിരുദ്ധിെ കുറ്റം പറയുമ്പോൾ ഞാൻ അത് പറയണമെന്ന് തോന്നിയെന്നും, എൻ്റെ അശ്രദ്ധ മൂലമാണ് കുഞ്ഞ് നഷ്ടപ്പെട്ടതെന്ന് പറയുകയാണ് അനന്യ. അപ്പോൾ അനിരുദ്ധ് ആശ്വസിപ്പിക്കുകയാണ്. അത് സാരമില്ലെന്നും, നമുക്ക് ഇപ്പോൾ സ്വന്തം മകൾ അല്ലെങ്കിലും പൊന്നുപോലെ ഒരു മകളെ കിട്ടിയില്ലേ എന്ന് പറയുകയാണ്. പിന്നീട് കാണുന്നത് പൂജ വീട്ടിൽ നിന്ന് കുറച്ച് വർക്കുകൾ ചെയ്യുകയാണ്. അപ്പോഴാണ് അപ്പു വന്ന് ഇന്ന് ലീവല്ലേയെന്നും,
ഔട്ടിങ്ങിന് പോകാമെന്നും പറയുന്നത്. ഇതുകേട്ടപ്പോൾ പൂജ സമ്മതിക്കുകയും ചെയ്തു. അപ്പോഴാണ് ചിത്ര വന്ന് എവിടെയാണ് പോകുന്നത് എന്ന് ചോദിച്ചപ്പോൾ, കുറെ കാലമായില്ലേ പുറത്തൊക്കെ പോയിട്ടെന്നും, ഒന്ന് പുറത്തേക്ക് പോയിട്ട് വരാമെന്ന് പറഞ്ഞപ്പോൾ, ഞാനും പുറത്ത് വരുമെന്ന് ചിത്ര പറഞ്ഞു. പിന്നീട് അവർ പോയിട്ട് വരട്ടെ എന്ന് കരുതി ചിത്ര ഞാൻ വരുന്നില്ല എന്ന് പറഞ്ഞപ്പോൾ, ഇതുകേട്ട് കൊണ്ടുവന്ന ദീപു ഞാൻ വരുന്നുണ്ടെന്നും, എനിക്ക് സിനിമ കാണണം എന്നൊക്കെ പറഞ്ഞപ്പോൾ, ദേഷ്യം പിടിച്ച അപ്പു എനിക്ക് ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്യാനുണ്ടെന്ന്, അടുത്താഴ്ച പുറത്ത് പോകാമെന്നും പറയുകയാണ്. പിന്നീട് കാണുന്നത് പങ്കജിനെയാണ്. പങ്കജ് ദേഷ്യത്തിൽ സരസ്വതിയമ്മയോട് പൂജയെ ഇവിടെ താമസിക്കണമെന്ന് പറഞ്ഞിട്ട് അനുസരിച്ചില്ലെന്നും, അച്ഛമ്മ സുമിത്രാൻ്റിയോട് നിർബന്ധിച്ച് പറഞ്ഞിരുന്നെങ്കിൽ എന്തായാലും ഇവിടെ പൂജ താമസിക്കുമായിരുന്നു എന്നൊക്കെ പറഞ്ഞപ്പോഴാണ് സുമിത്ര കയറിവരുന്നത്. സുമിത്രയോട് ഒന്നും പറയാതെ പങ്കജ് ആൻറിയ്ക്ക് ഇവിടെ താമസിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോയെന്നും, സ്വന്തം വീടായി കണ്ടാൽ മതിയെന്നും പറയുകയാണ്.