Kudumbavilakku serial today promo : ഏഷ്യാനെറ്റ് സീരിയൽ ആരാധകർക്ക് പ്രിയപ്പെട്ട സീരിയലാണ് കുടുംബ വിളക്ക്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സഞ്ജനയോട് പ്രതീഷ് എന്നെ തിരക്കി വരരുതെന്നും, മറ്റും പറഞ്ഞതിൻ്റെ വിഷമത്തിലായിരുന്നു സഞ്ജന. അത് ഓർത്തു കൊണ്ടിരിക്കുമ്പോഴാണ് പ്രതീഷിന് മെസേജ് അയക്കുന്നത്. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ
ബുദ്ധിമുട്ടാണെന്ന് മെസേജ് അയച്ചപ്പോൾ അത് കണ്ടത് ദീപയായിരുന്നു. ഈ മെസേജ് കണ്ട് പ്രതീഷ് വന്ന് ചോദിച്ചിട്ടും ഫോൺ ദീപ കൊടുക്കുന്നില്ല. എന്നാൽ സുമിത്രയും രോഹിത്തും വീണ്ടും പ്രതീഷിനെ കാണാൻ പോവുകയാണ്. റിസപ്ഷനിസ്റ്റിനോട് കാര്യങ്ങൾ പറഞ്ഞ് അയാൾ അകത്ത് പോവുമ്പോൾ ദീപ പ്രതീഷ് ഇവിടെ ഇല്ലെന്ന് പറയാൻ പറയുകയായിരുന്നു. പ്രതീഷ് പറഞ്ഞതായിരിക്കും അതെന്ന് കരുതി സുമിത്രയ്ക്ക് ദേഷ്യവും വിഷമവും വരുന്നുണ്ട്. പ്രതീഷ് അങ്ങനെ ചെയ്യില്ലെന്നാണ്
രോഹിത്ത് പറയുന്നത്. പിന്നീട് കാണുന്നത് ശ്രീനിലയമാണ്. വേദികയെ കീമോയ്ക്ക് കൊണ്ടുപോവുകയാണ് ശിവദാസമേനോൻ. പോകാൻ മടി കാണിച്ച സരസ്വതിയോട് ഞങ്ങൾ തിരിച്ചു വരുമ്പോൾ നിന്നെ ഇവിടെ കാണാൻ പാടില്ലെന്ന് ശിവദാസമേനോൻ പറയുകയായിരുന്നു. ഉടൻ തന്നെ വേദിക്കയുടെ കൂടെ പോകാൻ ഒരുങ്ങുകയായിരുന്നു സരസ്വതിയമ്മ. അവിടെ എത്തി കീമോ കഴിഞ്ഞപ്പോൾ വേദികയുടെ അവസ്ഥ കണ്ട് സരസ്വതിയമ്മയ്ക്ക് ദേഷ്യം വരികയാണ്. വീട്ടിലെത്തിയപ്പോൾ
വേദികയേക്കാൾ ക്ഷീണം സരസ്വതിയമ്മയ്ക്കായിരുന്നു. പ്രതീഷ് ഇനി വരുമ്പോൾ വരട്ടെ എന്നു കരുതി സുമിത്രയും രോഹിത്തും സഞ്ജനയും പോകാൻ ഒരുങ്ങുകയാണ്. രാത്രിയായപ്പോൾ കുഞ്ഞ് ഉറങ്ങുന്നില്ലെന്ന് പറഞ്ഞ് സഞ്ജന കുഞ്ഞിനെ സുമിത്രയുടെ അടുത്താക്കി. അവൾ റൂമിലേക്ക് പോയി. കുഞ്ഞ് കുറച്ച് ഉറങ്ങി പാലിന് വേണ്ടി വീണ്ടും കരഞ്ഞപ്പോൾ സഞ്ജനയെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല, വാതിൽ തുറക്കുന്നുമില്ല. ആകെ ടെൻഷനിലായ രോഹിത്തും സുമിത്രയും ഡ്യൂപ്ലിക്കേറ്റ് താക്കോലിന് വേണ്ടി ചോദിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.