ഭാര്യയും ഡോക്ടർ തന്നെ!! കുടുംബവിളക്ക് പോലെ തന്നെ സൗഹൃദം വിവാഹത്തിലേക്ക് എത്തി; തൊട്ടതെല്ലാം പൊന്നാക്കിയ ഡോ. ഷാജുവിന്റെ ജീവിതം ഇങ്ങനെ | Kudumbavilakku Rohit interview latest malayalam news
Kudumbavilakku Rohit interview latest malayalam news : മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനായ നടനും സംവിധായകനും ഒക്കെയാണ് ഡോക്ടർ ഷാജു. സൂപ്പർ ഹിറ്റ് പരമ്പരയായ കുടുംബവിളക്കിലെ രോഹിത് ഗോപാലനായി തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ താരം. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ ഭർത്താവാണ് രോഹിത്. സീരിയലിലെ ഇവരുടെ വിവാഹം ഒരു പരസ്യം കാരണം കേരളമൊട്ടാകെ വൈറലായി മാറിയിരുന്നു. സീരിയലിൽ സുമിത്ര, രോഹിത് ബന്ധം കൂടുതൽ പ്രണയാർദ്രമായി
മാറുമ്പോൾ ഷാജുവിന്റെ പ്രണയകഥയും ശ്രദ്ധ നേടിയിരുന്നു. സീരിയലിലെ രോഹിത്, സുമിത്ര പ്രണയം തുടങ്ങുന്നത് കോളേജിലെ പഠനകാലത്താണ്. അതുപോലെ തന്നെ ഷാജുവിന്റെ യഥാർത്ഥ പ്രണയവും ആരംഭിച്ചത് കോളേജ് കാലഘട്ടത്തിൽ ആണെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ കുടുംബവിളക്ക് പരമ്പരയിലെ സുമിത്രയുടെ മൂത്ത മകൻറെ വേഷം അവതരിപ്പിക്കുന്ന ആനന്ദ് നാരായണും ഡോക്ടർ ഷാജുവും തമ്മിലുള്ള ഒരു അഭിമുഖത്തിന്റെ
വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു വർഷം മുൻപേ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതാണ് എങ്കിലും ഇപ്പോഴും ആ വീഡിയോയ്ക്ക് പത്തരമാറ്റ് തിളക്കമാണ്. ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചിത്രാഞ്ചലി സ്റ്റുഡിയോ സെറ്റ് ഇട്ട ഒരു അമ്പലത്തിന് അടുത്ത് നിന്നുകൊണ്ടാണ് ഇരുവരും സംസാരിച്ച് തുടങ്ങുന്നത്. അഭിനയവും കരിയറും ഒക്കെ ഷാജു ആനന്ദ് നാരായണനൊപ്പം
പങ്കുവെക്കുന്നുണ്ട്. അത് മാത്രമല്ല ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും തമാശകളും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് തന്നെയാണ്. രോഹിത്തായി എത്തിയ ഷാജുവിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ അവസരം ഒരുക്കിയെന്നാണ് ആരാധകർ പറയുന്നത്. തങ്ങൾക്ക് പ്രിയപ്പെട്ട താരമാണ് ഷാജു എന്നും ആരാധകർ പറയുന്നുണ്ട്. ചെറുപ്പകാലം മുതൽ അഭിനയത്തിനോട് ഏറെ താല്പര്യമുണ്ടായിരുന്ന താൻ സ്കൂളിൽ പഠിക്കുന്ന സാഹചര്യത്തിൽ നാടകങ്ങളിലും മറ്റും വേഷം കൈകാര്യം ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ നടൻ എന്ന പദവിയാണ് തൻറെ പേരിനൊപ്പം ആദ്യം ലഭിച്ചത് എന്നും ഡോക്ടർ ഷാജു പറയുന്നു.