Take a fresh look at your lifestyle.
  

ഹമ്പോ ഇങ്ങനെയും മാറാൻ സാധിക്കുമോ ? പഴയകാല ചിത്രങ്ങളുമായി കുടുംബവിളക്ക് താരം അമൃത നായർ | Kudumbavilakku Amrutha nair old photo goes viral

Kudumbavilakku Amrutha nair old photo goes viral : ടെലിവിഷൻ സീരിയലുകളിലൂടെ എത്തി അഭിനയരംഗത്ത് തന്റേതായ സ്ഥാനവും പ്രേക്ഷകശ്രദ്ധയും നേടിയ താരമാണ് അമൃത എസ് നായർ. ഏഷ്യാനെറ്റിലെ കുടുംബവിളക്കാണ് അമൃതയ്ക്ക് പ്രേക്ഷകപ്രീതി നേടിക്കൊടുത്തത്. സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരം ഇടക്കാലത്ത് അതിൽ നിന്ന് പിന്മാറിയെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും താരം നിറഞ്ഞ് നിൽക്കുന്നു.

നിലവിൽ നിരവധി പരിപാടികളിലും പരമ്പരകളിലും ഒപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് അമൃത. പലപ്പോഴും ഇൻസ്റ്റഗ്രാം പേജിലൂടെ നിരവധി ഫോട്ടോഷൂട്ടുകൾ താരം പങ്കുവയ്ക്കാറുണ്ട്. വർഷങ്ങൾക്കു മുൻപുള്ള ചില ചിത്രങ്ങളാണ് താരം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പച്ചനിറമുള്ള സാരിയുടുത്ത് മുല്ലപ്പൂ ചൂടി അമ്പലത്തിൽ പോയ ലുക്കിലുള്ള ചിത്രങ്ങളാണ് അമൃത ഏറ്റവും അടുത്ത് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറിയ പ്രായത്തിലുള്ളതാണ്

ഈ ചിത്രങ്ങൾ എന്ന് കാണുമ്പോൾ തന്നെ വ്യക്തമാകുന്നു. ഇതേ ചിത്രങ്ങളിൽ നിന്നും വേറിട്ട ചില ചിത്രങ്ങൾ കൂടി താരം പങ്കുവെച്ചതോടെ നിരവധി ചോദ്യങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്. ഇപ്പോഴത്തെ അമൃതയുടെ ലുക്കുമായി ഒരിക്കലും ചേർത്തുവയ്ക്കാൻ കഴിയാത്ത ചിത്രങ്ങളാണ് മുൻപത്തേത്. അത്രയധികം മാറ്റങ്ങൾ താരത്തിന് സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. മെമ്മറീസ് എന്ന ക്യാപ്ഷനിൽ അമൃത പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ

നിരവധി സംശയങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ശരിക്കും നിങ്ങൾ ഇങ്ങനെയായിരുന്നോ ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. വലിയ മേക്കോവർ തന്നെയാണ് താരത്തിന് സംഭവിച്ചിരിക്കുന്നത് എന്നത് വ്യക്തം. നാടൻ ഭംഗി എന്നും അഭിപ്രായപ്പെടുന്നവർ ധാരാളമാണ്. കൂടുതൽ പേരും കളിയാക്കുകയും നിറത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോൾ അമൃതയെ അഭിനന്ദിക്കുന്നവരുടെ എണ്ണവും കുറവല്ല. സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് വന്നെങ്കിലും താൻ പണ്ട് ഇങ്ങനെയായിരുന്നു എന്ന് കാണിച്ചുകൊടുക്കുവാൻ താരം കാണിച്ച മനസ്സിനെ അഭിനന്ദിക്കുകയാണ് ഒരു കൂട്ടം പ്രേക്ഷകർ.