സുമിത്രയുടെ തെറ്റിനെ ചോദ്യം ചെയ്തു വേദിക.!! ഒടുവിൽ രോഹിത്തും പൂജയും ശ്രീനിലയം വിട്ട് ഇറങ്ങിപോകുന്നു | Kudumbavilakku today episode

Kudumbavilakku today episode: ഏഷ്യാനെറ്റ് കുടുംബ പരമ്പരയിൽ മുന്നിട്ടു നിൽക്കുന്ന പരമ്പരയാണ് കുടുംബ വിളക്ക്. കഴിഞ്ഞ ആഴ്ച സിദ്ധാർത്ഥ് വൈദ്യശാല വിട്ട് ശ്രീനിലയത്തിലായിരുന്നു താമസം. എന്നാൽ അടുത്ത ആഴ്ച ആരംഭത്തിൽ തന്നെ സിദ്ധാർത്ഥിൻ്റെ പിറന്നാൾ ആഘോഷം നടക്കുകയാണ്. കിടപ്പിലായ സിദ്ധാർത്ഥിനെ പിറന്നാൾ ദിവസം പ്രതീഷ് വീൽ ചെയറിൽ ഇരുത്തുകയായിരുന്നു.

സിദ്ധുവിന് വേണ്ടി സുമിത്ര നല്ലൊരു സദ്യ തന്നെ ഒരുക്കി വച്ചു. അങ്ങനെ വീൽചെയറിൽ ഇരുത്തി കെയ്ക്ക് കട്ടിംങ്ങ് ചെയ്യാൻ ഹാളിലേയ്ക്ക്. തൻ്റെ മക്കൾ എനിക്ക് വേണ്ടി പിറന്നാൾ ദിനത്തിൽ ഒരുക്കി വച്ചത് കണ്ട് സിദ്ധാർത്ഥിൻ്റെ കണ്ണിൽ കണ്ണുനീർ ഒഴുകാൻ തുടങ്ങി. കെയ്ക്ക് കട്ടിംങ്ങ് കഴിഞ്ഞ ശേഷം പ്രതീഷ് അച്ഛന് ഭക്ഷണം വാരിക്കൊടുത്തു. പിന്നീട് പിറന്നാൾ ആഘോഷം ഗംഭീരമാക്കാൻ അച്ഛനു വേണ്ടി പ്രതീഷ് ‘സൂര്യനായി തഴുകി ഉണർത്തുന്ന ‘ എന്നൊരു പാട്ട് പാടുകയായിരുന്നു.

ഇതൊക്കെ കണ്ട് സിദ്ധാർത്ഥിന് വലിയ സന്തോഷമുണ്ടായെങ്കിലും കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു. പിറന്നാൾ ആഘോഷം കഴിഞ്ഞ ശേഷം സിദ്ധാർത്ഥിനെ റൂമിലാക്കി. എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച് വിശ്രമിക്കാൻ പോയി.പെട്ടെന്നാണ് സിദ്ധാർത്ഥിൻ്റെ റൂമിൽ നിന്ന് ഒരു ശബ്ദം കേട്ട് സുമിത്ര ചെന്നു നോക്കുമ്പോൾ, സിദ്ധാർത്ഥ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ നോക്കുകയാണ്. അതു കണ്ടു വന്ന സുമിത്ര പെട്ടന്ന് തന്നെ സിദ്ധാർത്ഥിനെ ചേർത്ത് പിടിച്ച് വീൽ ചെയറിൽ ഇരുത്തി.ഈ കാഴ്ചയാണ് രോഹിത്ത് റൂമിലേക്ക് വരുമ്പോൾ കാണുന്നത്. പെട്ടെന്ന്

തന്നെ രോഹിത്ത് റൂമിൽ പോയി വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് സുമിത്ര റൂമിലേക്ക് എത്തുന്നത്. രോഹിത്തോട് പലതും സംസാരിച്ചിട്ടും രോഹിത്ത് ഗൗരവത്തിൽ തന്നെയായിരുന്നു. രോഹിത്തിന് എന്തു പറ്റിയെന്ന് സുമിത്ര ചോദിച്ചെങ്കിലും ഒന്നും പറയാതെ രോഹിത്ത് അനങ്ങാതെ നിന്നു. പിറ്റേ ദിവസം രോഹിത്ത് ശിവദാസമേനോനോട് ഞാനും പൂജയും സുമിത്രയും ശ്രീനിലയത്ത് നിന്ന് വിട്ടു താമസിക്കാൻ തീരുമാനിച്ച കാര്യം അറിയിക്കുന്നു. ഇത് കേട്ട് ശിവദാസമേനോന് വലിയ

വിഷമം ഉണ്ടാവുന്നുണ്ടെങ്കിലും രോഹിത്ത് ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അപ്പോഴാണ് സുമിത്ര സ്റ്റെയർ ഇറങ്ങി വരുമ്പോൾ ഈ കാര്യം കേൾക്കുന്നത്. താൻ പോയാൽ ശ്രീനിലയത്തിൽ ഇപ്പോഴത്തെ അവസ്ഥ എന്താവുമെന്നാണ് സുമിത്ര ആലോ മിക്കുന്നത്. ആ കാര്യം രോഹിത്തോട് പറയുകയും ചെയ്യുന്നു.എന്നാൽ രോഹിത്ത് വലിയ ദേഷ്യത്തിലായിരുന്നു. സുമിത്ര കൂടുതൽ സിദ്ധാർത്ഥിനെ കെയർ ചെയ്യുന്നത് രോഹിത്തിൻ്റെ മനസ്സിൽ കൂടുതൽ വിഷമമുണ്ടാകുന്ന തൊക്കെയാണ് അടുത്ത ആഴ്ചത്തെ എപ്പിസോഡുകളിൽ കാണാൻ കഴിയുന്നത്.

Kudumbavilakku today episode
Comments (0)
Add Comment