Take a fresh look at your lifestyle.
  

വേദനയോടെ രോഹിത് ആ സത്യം മനസ്സിലാക്കുന്നു.!! സിദ്ധുവിന്റെ കയ്യിലെ ക ത്തി കണ്ട് പേടിച്ചോടി വേദിക | Kudumbavilakkku today episode entertainment news

Kudumbavilakkku today episode entertainment news

Kudumbavilakkku today episode latest entertainment news : കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പരമ്പരയാണ് കുടുംബ വിളക്ക്. ശീതളിൻ്റെയും സച്ചിൻ്റെ വിവാഹം നടക്കുന്ന സുന്ദരമായ എപ്പിസോഡായിരുന്നു ഇന്നലെ നടന്നത്. ശേഷം എല്ലാവരുടെയും അനുഗ്രഹം വാങ്ങി യാത്ര പറഞ്ഞ് പോകുന്ന ശീതളും സച്ചിനുമാണ് ബുധനാഴ്ചത്തെ

എപ്പിസോഡിൻ്റെ തുടക്കത്തിൽ കാണുന്നത്. പിന്നീട് സച്ചിൻ്റെ വീട്ടിലേക്കുള്ള പുതു പെണ്ണായ ശീതളിൻ്റെ പ്രവേശനമാണ്. സച്ചിൻ്റെ കുടുംബം സന്തോഷത്തോടെ ശീതളിനെ വരവേൽക്കുന്നു. ശേഷം വീൽചെയറിലുള്ള അമ്മയുമായി സൗഹൃദ സംഭാഷണം നടത്തുന്ന ശീതളാണ്. സച്ചിൻ്റെ വീട്ടിൽ നിന്നും സുഹൃത്തുക്കളൊക്കെ പിരിഞ്ഞു പോവുകയും ചെയ്തു. പിന്നീട് ശ്രീനിലയത്തിൽ ശീതളിൻ്റെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ഓർത്ത് സുമിത്ര യോട് ആശങ്കകൾ അറിയിക്കുന്ന അച്ഛാഛനാണ്.

അച്ഛാഛനെ സമാധാനിപ്പിച്ച് മുറിയിലേക്ക് പോയ സുമിത്രയും മകൾ പോയതും ഒക്കെ ഓർത്ത് സങ്കടപ്പെടുകയാണ്. അപ്പോൾ രോഹിത്ത് കയറി വരികയും, സുമിത്രയോട് സങ്കടപ്പെടരുതെന്നും നമുക്ക് സച്ചിന് നമ്മുടെ നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങിച്ചിട്ട് ഈ നാട്ടിൽ എത്തിക്കാമെന്നൊക്കെ പറഞ്ഞ് രോഹിത്ത് ആശ്വസിപ്പിക്കുകയാണ്. നീ സങ്കടപ്പെടരുതെന്നും, മക്കൾക്ക് വേണ്ടിയല്ലേ നീ ജീവിച്ചതെന്നും, അവരൊക്കെ നല്ല നിലയിലെത്തിയെന്നും അതുകൊണ്ട് ഇനി നമുക്ക് വേണ്ടി ജീവിക്കണമെന്നും സുമിത്രയോട് രോഹിത്ത് പറയുകയാണ്. പിന്നെ സിദ്ദുവിൻ്റെ വീട്ടിലെ ദൃശ്യങ്ങളാണ്.

സിദ്ദു സുമിത്രയെ കുറിച്ച് ഓർത്തിരിക്കുകയാണ്. സുമിത്രയെ ഓർത്ത് പഴം കട്ട് ചെയ്യാനിരിക്കുന്ന സിദ്ദുവിനെ പിറൽ നിന്ന് കണ്ട് വേദിക ഞെട്ടുകയാണ്. കാരണം സിദ്ദുവിൻ്റെ കൈയിലെ കത്തിയാണ്. സ്വപ്ന ലോകത്തുള്ള സിദ്ദു മാറിയിരുന്ന സമയം നോക്കി കത്തി എടുത്ത് അടുക്കളയിൽ കൊണ്ടുവയ്ക്കുകയാണ് വേദിക. വേദികയ്ക്ക് സിദ്ദു തന്നെ കൊല്ലുമെന്ന് അമ്മയോട് പണ്ട് പറഞ്ഞിരുന്നു.അതു പോലെ സംഭവിക്കുമോ എന്ന ഭയത്താൽ ആണ് വേദിക കഴിയുന്നത്. സിദ്ദുവിനോട് താൻ ഉറങ്ങാൻ പോവുകയാണെന്ന് പറഞ്ഞ് ഭയന്ന് കൊണ്ട് വാതിൽ അടച്ചിരിക്കുന്ന വേദികയെയാണ് നമുക്ക് കാണാൻ കഴിയുന്നത്.