
പനി പമ്പ കടക്കും.!! എത്ര പഴയ കഫവും ഇളക്കി ശ്വാസകോശം വൃത്തിയാക്കും; ഒറ്റ ദിവസം മതി പാരമ്പര്യ ഒറ്റമൂലി | Kudampuli ottamooli
Kudampuli ottamooli
കൊറോണ വന്നു പോയതിന് ശേഷം ധാരാളം അസുഖങ്ങൾ നമ്മളെ ചുറ്റി പറ്റി നിൽക്കുന്നുണ്ട്. പ്രധാനമായും കഫം ആണ് മിക്കവരെയും അലട്ടുന്ന പ്രശ്നം. എന്നാൽ ഈ ഒരു പാരമ്പര്യ ഒറ്റമൂലി പ്രയോഗിച്ചാൽ കഫം ഇളകി നമ്മുടെ ശ്വാസകോശം നല്ലത് പോലെ വൃത്തിയാകും. ഇതിന് പ്രധാനമായും വേണ്ടത് നമ്മുടെ എല്ലാം അടുക്കളയിൽ ഉള്ള കുറച്ചു കുടംപുളിയാണ്.
ഈ ഒരു ഒറ്റമൂലി ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നത്. ഈ ഒരു ഒറ്റമൂലി ഉണ്ടാക്കാനായി ആദ്യം തന്നെ കുറച്ച് ചുവന്ന ഉള്ളി നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇതോടൊപ്പം രണ്ട് പനിക്കൂർക്ക ഇലയും ചെറിയ ഒരു കഷ്ണം ചുക്കും നാലോ അഞ്ചോ കതിർ തുളസി ഇലയും കുറച്ചു കുരുമുളകും ജീരകവും കുടം പുളിയും എടുക്കണം. ഒരു പാത്രത്തിൽ മൂന്ന് ഗ്ലാസ്സ് വെള്ളം എടുത്തതിനു ശേഷം ഇതിലേക്ക് മുകളിൽ കൊടുത്തിരിക്കുന്ന
ചേരുവകൾ എല്ലാം ഓരോന്നായി കഴുകി വൃത്തിയാക്കി ചേർക്കണം. ഇത് ചെറിയ തീയിൽ നല്ലത് പോലെ വേവിച്ച് എടുക്കണം. ഇത് നല്ലത് പോലെ തിളച്ചതിന് ശേഷം അരിച്ചെടുക്കുക. ഈ കഷായം ചെറിയ ചൂടോടെ കുടിക്കുന്നത് വളരെ ഫലപ്രദമാണ്. ഈ ഒറ്റമൂലി കുടിക്കുന്നത് കൂടാതെ ഇതേ വെള്ളം തിളയ്ക്കുമ്പോൾ ആവി പിടിക്കുന്നതും വളരെ നല്ലതാണ്. നമ്മുടെ വീട്ടിൽ ഉള്ള
സാധനങ്ങൾ വച്ച് വളരെ എളുപ്പം തന്നെ ഈ ഒരു കഷായം ഉണ്ടാക്കി എടുക്കുവാനായി സാധിക്കുന്നതാണ്. ഇതിലേക്ക് ഓരോ ചേരുവയും എത്ര വീതം വേണമെന്നും കഷായം തയ്യാറാവുന്ന പരുവം എന്തെന്നും അറിയാനായി ഇതോടൊപ്പമുള്ള വീഡിയോ മുഴുവനും കണ്ടാൽ മതിയാവുന്നതാണ്. Kudampuli ottamooli