മുടി വളരുന്നില്ല. ഉള്ള മുടി കൊഴിഞ്ഞു പോകുന്നു ഇത്തരം പരാതികൾ നിരന്തരം പറയുന്ന ആളാണോ നിങ്ങൾ?. എങ്കിൽ നിങ്ങൾക്കായിതാ ഒരു ടിപ്പ്.എത്ര ചെറിയ മുടിയും തഴിച്ച് വളരാൻ ഇത് സഹായിക്കും. ഒറ്റമൂലി എന്നൊക്കെ വിളിക്കാൻ കഴിയുന്നൊരു നാടൻ വിദ്യയാണിത്. പണ്ട് മുത്തശ്ശിമ്മാർ അവരുടെ കൊച്ചു മക്കളുടെ മുടി നീട്ടി വളർത്താൻ ഈയൊരു ടിപ്പ് ഉപയോഗിച്ചിരുന്നു.
ഇതിനായി ആദ്യമായി നമുക്ക് വേണ്ടത് അലോവേരയാണ്. വീട്ടിൽ തന്നെ അലോവേരയുണ്ടെങ്കിൽ അതിൽനിന്നും അല്പം പറിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന കറ ദേഹത്ത് തട്ടാതെ ശ്രദ്ധിക്കണം. ദേഹത്ത് തട്ടിക്കഴിഞ്ഞാൽ ചൊറിച്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. നമ്മുടെ മുടിയുടെ ലെങ്ങ്ത്ത് അനുസരിച്ച് അലോവേര എടുത്താൽ മതി. കൂടുതൽ ആവിശ്യമില്ല.അടുത്തതായി മൂന്ന് ചെമ്പരത്തിയും , അതിന്റെ ഇലയും എടുക്കണം. മഞ്ഞപ്പിത്തത്തിന് ഒക്കെ ഉപയോഗിക്കുന്ന
കീഴാർ നെല്ലിയാണ് ഇനി ആവശ്യം. ഇത് അല്പം വാടിപ്പോയാലും കുഴപ്പമൊന്നുമില്ല.അലോവേരയുടെ മുള്ളൊക്കെ കട്ട് ചെയ്ത് എടുക്കുകയും, ബാക്കിയുള്ളവ നന്നായി കഴുകി വൃത്തിയാക്കുകയും ചെയ്യുക. ഇനി ഇവയെല്ലാം ചെറുതായി അരിയുക. ശേഷം ചതച്ചെടുക്കാം. തുടർന്ന് ഇതിന്റെ സത്ത അരിച്ചെടുക്കാവുന്നതാണ്. കൈകൊണ്ട് പിഴിഞ്ഞ് അരിക്കണം. ശേഷം അതിലേക്ക് ഒരു മുട്ടയുടെ വെള്ള ചേർക്കുക. ഇതിന്റെ മഞ്ഞ എടുക്കേണ്ടതില്ല.
മഞ്ഞ വളരെ മണം ഉണ്ടാക്കും.തുടർന്ന് മുട്ടയുടെ വെള്ള നന്നായി മിക്സ് ചെയ്യുക. ഇനി തലയിലേക്ക് അപ്ലൈ ചെയ്യാവുന്നതാണ്. മുടിയുടെ എല്ലാ ഭാഗത്തും തേച്ച് പിടിപ്പിക്കണം. മുട്ടയുടെ വെള്ള ആയതിനാൽ തന്നെ അധിക നേരം വെക്കേണ്ടതില്ല. പെട്ടന്ന് തന്നെ എല്ലാ ഭാഗത്തും പിടിക്കും.മുടി സ്മൂത്തും, തിളക്കമുള്ളതുമായി വെക്കാൻ മികച്ച ഒരു വിദ്യയാണ് ഇത്. പാർലറിൽ പോയി ചെയ്യുന്നത് പോലെ മുടി വളരെ സോഫ്റ്റായി മാറുന്നത് കാണാം.എത്ര ചെറിയതും വലുതുമായ മുടിയും നന്നായി പരിപാലിക്കാനും വളർത്തിയെടുക്കാനും ഇത് സഹായിക്കുന്നു. ഏറ്റവും പ്രധാനമായി മുടികൊഴിച്ചിലും,താരനും നിയന്ത്രിക്കുന്നു എന്നതാണ് ഇതിന്റെ ആകർഷണം.എല്ലാവർക്കും ഒരുപോലെ ട്രൈ ചെയ്ത് നോക്കാവുന്ന സിമ്പിൾ ടിപ്പാണിത്. എന്തായാലും നല്ല റിസൾട്ട് ലഭിക്കും. ഇനി മുടി നീളമില്ലെന്നും, കൊഴിഞ്ഞു പോകുന്നെന്നും പറഞ്ഞ് വിഷമിച്ചിരിക്കേണ്ട. ഇതൊന്ന് പരീക്ഷിച്ച് നോക്കിക്കോളൂ.. Keezharnelli benifits for hair