വെളുത്ത തുണികളിൽ കരിമ്പന, കറകൾ എന്നിവയെല്ലാം പിടിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവയിൽ എത്ര സോപ്പ് പൊടി ഉപയോഗിച്ചാലും വൃത്തിയാകാറില്ല എന്നതാണ് സത്യം. എന്നാൽ വളരെ എളുപ്പത്തിൽ അത്തരം തുണികൾ ഒരു കുക്കർ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
അതിനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ അത് എടുക്കുക. ശേഷം അതിലേക്ക് ഒരു വിമ്മിന്റെ ബാർ കത്തി ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിച്ചിടുക. ഒരു കാരണവശാലും സ്ഥിരമായി അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന കുക്കർ ഇതിനായി തിരഞ്ഞെടുക്കരുത്. കാരണം അതിൽ പലരീതിയിലുള്ള കറകളും പിടിച്ച് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. ശേഷം മറ്റൊരു
പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അത് നന്നായി തിളപ്പിച്ച് എടുക്കുക. കുക്കറിലേക്ക് തിളപ്പിച്ച വെള്ളം കൂടി ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡാ, വിനാഗിരി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. വെള്ളത്തിൽ നല്ലതുപോലെ പത വന്നു തുടങ്ങുമ്പോൾ കറ കളയാനുള്ള തുണികൾ അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ചെറിയ കുക്കർ ആണെങ്കിൽ ഒരെണ്ണം
എന്ന അളവിൽ തുണികളിട്ട് വൃത്തിയാക്കി എടുക്കുന്നതാണ് കൂടുതൽ നല്ലത്. തുണി ഇട്ട ശേഷം കുക്കറടിച്ച് ഒരു വിസിൽ വരുന്നത് വരെ കാത്തിരിക്കാം. പിന്നീട് കുക്കറിന്റെ ചൂടെല്ലാം പോയിക്കഴിഞ്ഞാൽ തുണികൾ പുറത്തേക്കെടുത്ത് നല്ലതുപോലെ പച്ച വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്. ഇപ്പോൾ എല്ലാ കറകളും പോയി തുണികൾ വൃത്തിയായി കിട്ടുന്നതാണ്. ഇതിനായി കൂടുതൽ സാധനങ്ങൾ ഒന്നും ഉപയോഗിക്കേണ്ടി വരുന്നില്ല. കാരണം വീട്ടിൽ തന്നെ ലഭിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ചാണ് ഇത്തരത്തിൽ കറകളഞ്ഞ് എടുക്കുന്നത്. Credit :Malappuram Thatha Vlogs by Ayish