kalpana’s words goes viral: മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തതിൽ ഏറ്റവും മുൻപന്തിയിൽ ഉണ്ടായിരുന്ന താരമാണ് കൽപ്പന. ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരത്തിന് പകരക്കാരി എന്നൊരു വാചകം മലയാള സിനിമയിൽ ഇല്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അത്രയേറെ മനോഹരമായാണ് താരം ഓരോ കഥാപാത്രവും കൈകാര്യം ചെയ്തത്. വ്യക്തിജീവിതത്തിൽ പരാജയങ്ങൾ പലതും അനുഭവിക്കേണ്ടി വന്നപ്പോഴും അഭിനയ ജീവിതത്തിൽ നർമ്മത്തിൽ പൊതിഞ്ഞ
ചിരിയുമായി എന്നും നിറസാന്നിധ്യമായി നിൽക്കുവാനാണ് കൽപ്പന ശ്രമിച്ചിട്ടുള്ളത്. സിനിമയുടെ തിരശ്ശീലയ്ക്ക് മുന്നിൽ നിന്നും ജീവിതത്തിൽ നിന്നും കൽപ്പന വിട പറഞ്ഞിട്ട് അഞ്ച് വർഷം കഴിയുമ്പോഴും താരത്തിന്റെ വാക്കുകളും കഥാപാത്രങ്ങളും ഇന്നും തിളക്കത്തോടെ തന്നെയാണ് അഭിനയരംഗത്ത് നിറഞ്ഞ് നിൽക്കുന്നത്. ഓരോ മലയാളികളിലും കൽപ്പനയുടെ ഓരോ വാക്കുകളും നിറഞ്ഞ നിൽക്കുന്നത് ഇന്നും കാണാൻ സാധിക്കും. അതിന് ഉദാഹരണമാണ് തൻറെ
ജനനത്തെപ്പറ്റി കൽപ്പന കൈരളി ടിവിയിൽ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ പറഞ്ഞ വാക്കുകൾ. താരം പറയുന്നത് ഇങ്ങനെയാണ്: തന്നെ മാത്രമാണ് തൻറെ അമ്മ വീട്ടിൽ പ്രസവിച്ചത്. ബാക്കിയുള്ളവരെയെല്ലാം ആശുപത്രിയിലായിരുന്നു പ്രസവിച്ചത്. തന്നെ നിറവയറുമായിരിക്കുന്ന ഒരു നവരാത്രി ദിവസം അമ്മ നൃത്തം ചെയ്ത് വീട്ടിൽ എത്തി. ചെമ്മീൻ കറി ഒക്കെ കൂട്ടി വയറു നിറയെ ഭക്ഷണം കഴിച്ചു. രാത്രിയായപ്പോഴേക്കും പ്രസവവേദന കലശലായി.
എന്നാൽ അത് പ്രസവ വേദനയാണോ വയറുനിറയെ ഭക്ഷണം കഴിച്ച വേദനയാണോ എന്ന് അമ്മയ്ക്ക് മനസ്സിലായില്ല. എല്ലാവരും ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞപ്പോഴും ഇന്നിനി പ്രസവം ഉണ്ടാകില്ല എന്ന തീരുമാനത്തിൽ ആയിരുന്നു അമ്മ. പക്ഷേ അസമയമായപ്പോഴേക്കും വേദന കലശൽ ആവുകയും ഒരു വൈറ്റാട്ടിയെ കൊണ്ടുവരികയും ആയിരുന്നു. വിളക്ക് കൊണ്ടുവരാൻ പറഞ്ഞപ്പോൾ ഉമിക്കിരിയും ഈർക്കിലമാണ് മുത്തശ്ശി കൊണ്ടുവന്നത്. പിന്നെ ഒടുവിൽ വിളക്ക് ലഭിച്ചു.
വയറൊഴിഞ്ഞു പോയപ്പോഴാണ് കുട്ടി പുറത്തുവന്നു എന്ന വിവരം അമ്മ പോലും അറിയുന്നത്. വിളക്ക് തെളിച്ചു നോക്കിയപ്പോൾ കട്ടിലിന്റെ ഓരം ചേർന്ന് ഞാൻ കിടപ്പുണ്ട് അന്ന് അനക്കം ഇല്ലാതിരുന്നപ്പോൾ നല്ലൊരു അടി വെച്ച തന്നു. അന്ന് തുറന്ന വാ ഇതുവരെ അടച്ചിട്ടില്ല എന്നാണ് അമ്മ ഇപ്പോഴും പറയുന്നത്. വയറുനിറയെ ഭക്ഷണം കഴിച്ചശേഷം എന്നെ പ്രസവിച്ചത് കൊണ്ടാകാം എനിക്ക് ഇന്നും എവിടെ പോയാലും കൃത്യസമയത്ത് ഭക്ഷണം ലഭിക്കും. നോൺവെജ് ഒന്നും ഞാൻ കഴിക്കാറില്ല. അവിയലും സാമ്പാറും ഒക്കെയാണ് ഇഷ്ടഭക്ഷണം എന്നും താരം പറയുന്നു.