മകളുടെ നൃത്തത്തിൽ അലിഞ്ഞു ചേർന്ന് ജോമോൾ.!! അമ്മയോളം വളർന്ന താരപുത്രിയെ കണ്ടോ ?മകളുടെ അരങ്ങേറ്റം കൺനിറയെ കണ്ട് ചാക്കോച്ചൻ നായിക.!! | Jomol Daughter Dance trending video viral

Jomol Daughter Dance trending video latest Malayalam news : എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം എന്നീ സിനിമകളിലൂടെ ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോമോൾ. ജോമോളുടെ പുതിയ വിശേഷമാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മകളുടെ നൃത്തത്തിൽ അലിയുന്ന ജോമോൾ എന്ന അമ്മയാണ് ഇന്നത്തെ താരം. താര ജാഡകൾ ഒന്നും കൂടാതെ സുഹൃത്തുക്കളോടും പരിചയക്കാരോടും സംസാരിക്കുന്ന ജോമോൾ എല്ലാവരുടെയും പ്രീതി പിടിച്ചു പറ്റുന്നു.

വേദിയിൽ മകളോടൊപ്പം അമ്മയും നൃത്തത്തിന്റെ ഭാഗമായി നിറഞ്ഞ കൈയ്യടികൾ നേടി. മകളുടെ നൃത്തത്തിന് മുമ്പ് ആധിപിടിച്ച് ഓടി നടക്കുന്ന ജോമോൾ സന്തോഷം ഉണർത്തുന്ന കാഴ്ചയായിരുന്നു. അന്നും ഇന്നും ഒരു മാറ്റവുമില്ല, ജോമോൾ ഇഷ്ടം തുടങ്ങിയ ക്യാപ്ഷനുകളിലാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുന്നത്. മുല്ലപ്പൂ ചൂടി സുന്ദരിയായ ജോമോൾ പ്രമുഖ താരം നൂറിൻ ഷെരീഫിനോട് മറ്റും സംസാരിക്കുന്നതും മീഡിയ പകർത്തി എടുത്തു.

സംസാരിക്കാൻ അടുത്തുകൂടിയവരെയെല്ലാം ഒരുപോലെ സന്തോഷിപ്പിച്ച ജോമോൾ ഒരു നല്ല നടി മാത്രമല്ല നല്ല വ്യക്തിയും അമ്മയും കൂടിയാണെന്ന് തെളിയിച്ചു. നടിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷമാണതെന്ന് മുഖത്തെ സന്തോഷം വ്യക്തമാക്കുന്നു.ഉടലാഴം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അനുമോളും പരിപാടിയിൽ പങ്കെടുത്തു. മകളുടെ നൃത്തത്തിന് ശേഷം അനുമോൾ, നൂറിൻ എന്നിവരോട് കൂടെ സന്തോഷം പങ്കുവയ്ക്കുന്ന ജോമോൾ സന്തോഷിപ്പിക്കുന്ന കാഴ്ചയായിരുന്നു. നടിയോട് പ്രേക്ഷകർക്കുള്ള സ്നേഹവും ബഹുമാനവും കമന്റുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു.

ജോമോൾ തിരിച്ചുവരണം, നല്ല നടിയാണ് തുടങ്ങിയ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറഞ്ഞുനിന്നത്.. ഉസ്താദ്, തില്ലാന തില്ലാന, തിളക്കം, പഞ്ചാബി ഹൗസ്, മഴവിൽക്കാവടി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ജോമോൾ.1989 – ൽ എം. ടി – ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അഭിനയജീവിതത്തിന്റെ തുടക്കം.എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണൽ ഫിലിം അവാർഡ്‌സിന്റെ പ്രത്യേക ജൂറി പരാമർശവും ജോമോൾക്ക് ലഭിച്ചിരുന്നു.നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Jomol Daughter Dance trending video viral
Comments (0)
Add Comment