ചക്കയും മാങ്ങയും കാലങ്ങളോളം പച്ചയായി തന്നെ വർഷങ്ങളോളം ഇരിക്കും.! രുചി ഒട്ടും പോകാതെ സൂക്ഷിക്കാം | How to store Jackfruit in fresh

How to store Jackfruit in fresh: ചക്ക, മാങ്ങ എന്നിവയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പുറംനാടുകളിൽ ജീവിക്കുന്നവർക്ക് ഇവ വളരെ അപൂർവമായി മാത്രമേ ലഭിക്കാറുള്ളൂ. അതല്ല നാട്ടിൽ ജീവിക്കുന്നവർക്ക് തന്നെ ഇത്തരം ഫലങ്ങളുടെ സീസൺ കഴിഞ്ഞാൽ പിന്നീട് അത് ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കാറില്ല. എന്നാൽ എത്ര കാലം വേണമെങ്കിലും ചക്കയും, മാങ്ങയും

കേടാകാതെ സൂക്ഷിക്കാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ മാങ്ങ കാലങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആവശ്യമായ മാങ്ങ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുത്ത ശേഷം നീളത്തിൽ തോലോടുകൂടി തന്നെ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് കാൽഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക്

ഒരു ടേബിൾ സ്പൂൺ അളവിൽ ഉപ്പും, അല്പം നാരങ്ങാനീരും പിഴിഞ്ഞൊഴിക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് ഈയൊരു കൂട്ട് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് അരിഞ്ഞുവെച്ച മാങ്ങാ കഷ്ണങ്ങൾ ഇട്ട് അരമണിക്കൂർ നേരത്തേക്ക് അടച്ചുവയ്ക്കുക. ശേഷം വെള്ളത്തിൽ നിന്നും എടുക്കുന്ന മാങ്ങ കഷ്ണങ്ങളിലെ വെള്ളം പൂർണമായും തുടച്ചെടുക്കുക. വെള്ളം പൂർണമായും പോയി എന്ന് ഉറപ്പുവരുത്തിയ ശേഷം ഒരു സിപ്പ് ലോക്ക് കവറിലിട്ട് മാങ്ങാ കഷ്ണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്.

Health Benefits of Jackfruit

  • Rich in Nutrients; Jackfruit is loaded with essential vitamins and minerals, including vitamin C, vitamin A, potassium, magnesium, and antioxidants — all great for overall health and immunity.
  • Boosts Immunity; Thanks to its high vitamin C content, jackfruit helps strengthen the immune system and protect against common infections and illnesses.
  • Supports Heart Health: Potassium in jackfruit helps regulate blood pressure, while antioxidants and flavonoids contribute to reduced inflammation and better cardiovascular health.

ഇതേ രീതിയിൽ തന്നെ പച്ച ചക്കയും പ്രിസർവ് ചെയ്യാനായി സാധിക്കും. അതിനായി ചക്കയിൽ നിന്നും ചുളകൾ അടർത്തിയെടുത്ത ശേഷം കുരുവും, ചകിണിയുമെല്ലാം വേർതിരിച്ചെടുക്കുക. ചുളകൾ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. അതിലേക്ക് അല്പം ഉപ്പ് കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം തിളച്ചു വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. അതിലേക്ക് ചുളയുടെ കഷ്ണങ്ങൾ ചേർത്തശേഷം ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക. ശേഷം ചുളയിലെ വെള്ളമെല്ലാം കളഞ്ഞ് സിപ്പ് ലോക്ക് കവറിലാക്കി ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ കാലങ്ങളോളം കേടാകാതെ ഉപയോഗിക്കാവുന്നതാണ്. How to store Jackfruit in fresh – Video Credits : Sabeena’s Magic Kitchen

How to store Jackfruit in fresh