How to remove termite: ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും ഫർണിച്ചറുകൾ തൊട്ട് ഒരു വീടിനെ തന്നെ ഇല്ലാതാക്കാൻ കഴിവുള്ള ഷഡ്പദമാണ് ചിതൽ. ഇവ ജീവിക്കുന്നത് ഉറുമ്പുകളെയും, തേനീച്ചകളെയും പോലെയൊക്കെ കൂട്ടമായാണ്. ശ്രദ്ധിക്കാതെ വിട്ടാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഭീകരരാണിവർ.
നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ
ചിതൽപ്പുറ്റുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ?. എങ്കിൽ കാര്യമായ ശ്രദ്ധ കൊടുക്കേണ്ട സമയമായി. ഇവയുടെ ശല്യം ഇല്ലാതാക്കാനായി വളരെ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒരു മാർഗമാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഒരിക്കൽ ഇതുപോലെ ചെയ്താൽ ഒരു പരിധിവരെ ഇവയുടെ ശല്യം ഒഴിവാക്കാം. സാധാരണയായി വളരെയധികം സ്മെൽ ഉള്ളതും ഡേഞ്ചറസുമായ മരുന്നുകളാണ് നാം ചിതലുകളെ തുരത്താനായി ഉപയോഗിക്കുന്നത്. അബദ്ധവശാൽ പോലും
നമ്മുടെ ആഹാര പദാർത്ഥങ്ങളിലോ മറ്റോ ഇതിന്റെ അംശം ആയിപ്പോയാൽ ജീവന് തന്നെ ഭീഷണിയാണ്. പലപ്പോഴും കുട്ടികൾ ഇത് അറിയാതെ കഴിച്ച് അപകടത്തിൽപ്പെട്ട സാഹചര്യങ്ങൾ പലവട്ടം ഉണ്ടായിട്ടുണ്ട്. വളരെയധികം കെമിക്കൽ അടങ്ങിയ ഇത്തരം മരുന്നുകൾ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്നത് നിർത്തി വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. നമ്മുടെ അടുക്കളയിൽ സാധാരണയായുള്ള സാധനങ്ങൾ മാത്രം മതി ഇതുണ്ടാക്കാൻ.
വിമ്മിന്റെ ഡിഷ് വാഷ് ലോഷനാണ് ആദ്യമായി ഇതിനായി വേണ്ടത്. ഇത് തന്നെ വേണമെന്ന് നിർബന്ധമില്ല. സോപ്പുപൊടി ഇട്ടാലും മതിയാവും. അടുത്തതായി കുറച്ച് സോഡാ പൊടി വേണം. സാമ്പാറിൽ ഒക്കെ ഇടുന്ന കായം,ലയിക്കാൻ സമയമെടുക്കുന്നത് കൊണ്ട് കായപ്പൊടി അടുത്തതായി എടുക്കാം. കായം എടുത്താലും കുഴപ്പമൊന്നുമില്ല. എന്നാൽ ഇത് റെഡിയാക്കി എടുക്കാൻ ഒരുപാട് സമയമെടുക്കും. പലരും കായത്തിന്റെ വെള്ളം മാത്രം ഉപയോഗിച്ച് ചിതലുള്ള ഭാഗത്ത് തളിക്കാറുണ്ട്. എന്നാൽ അതിനേക്കാൾ വളരെ എഫക്റ്റീവായ വഴിയാണ് ഇവിടെ പറയുന്നത്. ആദ്യം ഒരു ബൗളിൽ
കായപ്പൊടി എടുത്തിട്ട് അതിലേക്ക് അല്പം ഡിഷ് വാഷ് ഒഴിക്കാം. ഇനി അല്പം സോഡാ പൊടി എടുക്കാം. ശേഷം നമുക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ചു കൊടുക്കാം. ഇനി കായപ്പൊടിയും ബേക്കിംഗ് സോഡയും ഒക്കെ നന്നായി ഇളക്കുക. സുരക്ഷയുടെ ഭാഗമായി കുട്ടികളുടെ കണ്ണ് എത്താത്ത ഭാഗത്ത് ഇത് നമുക്ക് സൂക്ഷിക്കാം.ഒരു പരിധിവരെ ചിതലിന്റെ ശല്യത്തിൽ നിന്നും കര കയറാൻ ഈ മാർഗം നിങ്ങളെ സഹായിക്കും. പണ്ടുകാലങ്ങളിൽ ഒട്ടുമിക്ക ആളുകളും ഈ രീതി ഉപയോഗിച്ചാണ് ചിതലിനെ അകറ്റി കൊണ്ടിരുന്നത്. നിങ്ങളുടെ വീടും ഫർണിച്ചറും ഇവയുടെ സങ്കേതമാക്കുന്നതിനു മുമ്പേ ഈ രീതി പരീക്ഷിച്ച് നോക്കിക്കോളൂ. How to remove termite