How to make Natural Air Cooler in home : വേനൽക്കാലമായാൽ ചൂടുകാരണം ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് മിക്കപ്പോഴും ഉണ്ടാകാറുള്ളത്. സാധാരണക്കാരായ ആളുകൾക്ക് ചൂടിനെ ശമിപ്പിക്കാനായി റൂമുകളിലും മറ്റും എ സി വാങ്ങി ഫിറ്റ് ചെയ്യുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറച്ചു സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ ഒരു എയർ
കണ്ടീഷൻ സിസ്റ്റം വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു സംവിധാനം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പമുള്ള ഒരു ബക്കറ്റ്, ഒഴിഞ്ഞ ഒരു ലിറ്റർ വെള്ളത്തിന്റെ ബോട്ടിലുകൾ, ഒരു പിവിസി പൈപ്പ്, എൽബോ പൈപ്പ്, ആറിഞ്ച് വീതിയിലുള്ള എസി ഫാൻ, ഒട്ടിക്കാൻ ആവശ്യമായ സിലിക്കോൺ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ബക്കറ്റിന്റെ അടപ്പ് എടുത്ത് അതിന്റെ നടുഭാഗത്തായി ഫാനിന്റെ അളവിൽ ഒരു വലിയ കഷ്ണം
മുറിച്ചെടുക്കുക. അതിന് മുകളിലായി തന്നെ പൈപ്പ് ഫിറ്റ് ചെയ്യുന്നതിന് ആവശ്യമായ ഭാഗം കൂടി മുറിച്ചെടുത്തു മാറ്റണം. ശേഷം സിലിക്കോൺ ഉപയോഗപ്പെടുത്തി പൈപ്പും ഫാനും ബക്കറ്റിന്റെ അടപ്പിൽ നല്ലതുപോലെ ഒട്ടിച്ചു പിടിപ്പിക്കുക. ശേഷം മറുഭാഗത്ത് സെല്ലോ ടാപ്പ് ഉപയോഗപ്പെടുത്തി ഒരു തവണ കൂടി ഫാൻ നല്ല രീതിയിൽ ഫിറ്റ് ചെയ്തു കൊടുക്കാവുന്നതാണ്. ഒഴിഞ്ഞ വെള്ളത്തിന്റെ ബോട്ടിലുകൾ എടുത്ത് അതിൽ നല്ല രീതിയിൽ വെള്ളം നിറച്ച് തണുപ്പിക്കാനായി ഫ്രീസറിൽ സെറ്റ് ചെയ്യുക.
A natural air cooler is an environmentally friendly and cost-effective way to reduce indoor heat using basic principles like evaporation and air circulation. Unlike electric air conditioners, these coolers use no harmful gases or high electricity and are often made from simple household materials.
One popular DIY method is the clay pot cooler (also known as a pot-in-pot or desert cooler). It works on the principle of evaporative cooling. In this setup, two clay pots—one placed inside the other—are used. The space between them is filled with wet sand. As water evaporates from the sand through the porous clay surface, it draws heat from the inner pot, cooling its contents or the nearby air. Covering it with a damp cloth enhances the effect.
ഏഴോ എട്ടോ ബോട്ടിലുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ നല്ല രീതിയിൽ തണുപ്പ് ലഭിക്കുന്നതാണ്. തണുപ്പിച്ചു വെച്ച ബോട്ടിലുകൾ ബക്കറ്റിന് അകത്ത് ഇറക്കി വച്ചു കൊടുക്കുക. എ സി ഫാനിന്റെ വയറിന് വലിപ്പം കുറവായതിനാൽ മറ്റൊരു പ്ലഗ് കൂടി അതിലേക്ക് കണക്ട് ചെയ്ത് നീളത്തിൽ വലിച്ചെടുക്കാവുന്നതാണ്. പവർ ഓൺ ചെയ്തശേഷം ഫാൻ വർക്ക് ചെയ്യുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുക. എത്രത്തോളം കൂളിംഗ് ലഭിക്കുന്നുണ്ട് എന്ന് കൃത്യമായി അറിയാനായി ഒരു തെർമോസ്റ്റാറ്റ് കൂടി ആവശ്യമെങ്കിൽ കണക്ട് ചെയ്ത് കൊടുക്കാവുന്നതാണ്. ഈയൊരു ഫാൻ ഉപയോഗപ്പെടുത്തുന്നത് വഴി റൂമിലെ ചൂടുവായുവിനെ പുറത്ത് കളയുകയും അതു വഴി തണുത്ത വായു വീടിനകത്തേക്ക് എത്തിക്കുകയും ചെയ്യാവുന്നതാണ്. വളരെ കുറഞ്ഞ ചിലവിൽ റൂം തണുപ്പിക്കാൻ ഈ ഒരു സംവിധാനം ആർക്ക് വേണമെങ്കിലും വീട്ടിൽ തന്നെ നിർമ്മിച്ച് നോക്കാവുന്നതാണ്. Video Credit : super tech kerala by. How to make Natural Air Cooler in home