How to make a home incubator from a bottle: മുട്ടകൾ കൃത്രിമമായി വിരിയിക്കുന്ന ഒരു ഉപകരണമാണ് ഇൻകുബേറ്റർ. മുട്ടകൾക്ക് വിരിയാനും വികസിക്കാനുമുള്ള സാഹചര്യം, എൻവിയോൺമെന്റ് സ്ഥാപിച്ചെടുക്കുകയാണ് ഇതിലൂടെ. പുറത്തുനിന്നും ഇത് വാങ്ങുക എന്നത് ചിലവേറിയ കാര്യമാണ്. അപ്പോൾ നമുക്ക് ഇത് വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കി നോക്കിയാലോ. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആദ്യമായി 5 ലിറ്ററിന്റെ പ്ലാസ്റ്റിക് വാട്ടർബോട്ടിൽ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ദീർഘചതുരാകൃതിയിലുള്ള രണ്ട് മരത്തടികൾ എടുക്കുക. മരത്തടിയുടെ രണ്ടിന്റെയും മുകൾവശത്ത് നന്നായി പശ തേച്ച് പിടിപ്പിക്കുക. ഇനി ഇതിന്റെ മുകളിലേക്ക് ബോട്ടിൽ എടുത്തു വയ്ക്കുക. ബോട്ടിലിന്റെ ഇരുവശങ്ങളിലുമായി അല്പം കേറി ആയിരിക്കണം ഇത് വെക്കേണ്ടത്. ഇനി ഈ മരത്തടിയിൽ ബോട്ടിലിനെ ബാലൻസ് ചെയ്യാനായി നാലു ഭാഗത്തും
ത്രികോണാകൃതിയിലുള്ള ചെറു മരക്കഷണങ്ങൾ പശ തേച്ച് വെച്ചുറപ്പിക്കാം. തുടർന്ന് ഒരു പ്ലാസ്റ്റിക് പൈപ്പ് എടുത്ത് അതിന്റെ ചെറിയ കഷ്ണം മുറിച്ചെടുക്കുക. ഇനി ബോട്ടിലിന്റെ ഒരു ഭാഗത്ത് ഈ പൈപ്പിന്റെ ഓപ്പണിങ് അളവിൽ 3 ദ്വാരം ഇടുക. ഇനി ഇതിന്റെ നടുവിലെ ദ്വാരത്തിലൂടെ പ്ലാസ്റ്റിക് പൈപ്പ് വായ ഭാഗത്ത് എത്തുന്നതുവരെ കയറ്റുക. തുടർന്ന് അതിന്റെ അളവിൽ ആ ഭാഗങ്ങളിലും മൂന്നു ദ്വാരമിടുക. ശേഷം പൈപ്പ് പുറത്തെടുക്കാം. ഒരു 5 സെന്റിമീറ്ററോളം വരുന്ന
വലുപ്പത്തിൽ മൂന്ന് പൈപ്പ് കഷണങ്ങൾ ഒരേ അളവിൽ മുറിച്ചെടുക്കുക. മൂന്ന് സെന്റീമീറ്റർ വരുന്ന തരത്തിലും ഇത് പോലെ ചെയ്യുക. ഇനി കുപ്പിയുടെ അതേ വലുപ്പത്തിലുള്ള 3 പ്ലാസ്റ്റിക് പൈപ്പുകളും അതുപോലെ മുറിച്ചെടുക്കുക. ഇനി ഒരു ദ്വാരത്തിൽ നിന്ന് മറ്റേ ദ്വാരത്തിൽ എത്തുന്നത് വരെ മൂന്ന് പൈപ്പുകളും സെറ്റ് ചെയ്തു വയ്ക്കുക. പൈപ്പുകളുടെ വായ ഭാഗത്ത് അഞ്ചു സെന്റീമീറ്റർ വരുന്ന പൈപ്പുകൾ കയറ്റി ഇതിനെ ഉറപ്പിക്കുക. ഇങ്ങനെ ഉറപ്പിക്കുന്നതിനായി മുറിച്ചെടുക്കുന്ന പൈപ്പുകൾ ബോട്ടിലിന്റെ അകത്തേക്ക് കയറ്റുന്ന പൈപ്പുകളെക്കാൾ സൈസ് ഉണ്ടായിരിക്കണം.
ഇനി ദ്വാരങ്ങളുടെ അറ്റത്ത് പൈപ്പിൽ പശ തേച്ച് പിടിപ്പിക്കാം. ഇനി ഐസ്ക്രീമിന്റെ വലിയ പാത്രം എടുത്ത് അതിന്റെ നടുഭാഗം നേരിയ വലുപ്പത്തിൽ മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഭാഗം ബോട്ടിലിന്റെ മുകൾവശത്തായി വെച്ച അതിന്റെ ഓപ്പണിങ് വലുപ്പത്തിൽ മുറിച്ചെടുക്കുക. തുടർന്ന് മുറിച്ചെടുത്ത ഭാഗം പശ തേച്ച് അതിൽ സെറ്റ് ചെയ്യുക. ഐസ്ക്രീം പാത്രത്തിന്റെ മുമ്പിലത്തെ ഭാഗമാണ് ഇങ്ങനെ മുറിച്ചെടുക്കേണ്ടത്. ഇനി ബോട്ടിലിന്റെ മുകൾഭാഗത്തെ അറ്റത്തായി മൂന്ന് ചെറിയ ദ്വാരങ്ങൾ ഇടുക. അതിലൂടെ 12 വാട്ട് വരുന്ന മൂന്നു ബൾബുകൾ ബോട്ടിലിന്റെ അകത്തായി സെറ്റ് ചെയ്തു വെക്കണം. സ്ഥിരമായി 99.5°F താപനില നിലനിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇനി ബോട്ടിലിന്റെ ഉൽഭാഗത്തായി എഗ്ഗ് കർട്ടൻ സെറ്റ് ചെയ്യുക. ഇത് മുട്ടകൾ ഉരുണ്ടു പോകാതിരിക്കാൻ സഹായിക്കുന്നു. തുടർന്ന് പാരിസ്ഥിതിക സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഇതിനകത്ത് ഒരു തെർമോമീറ്ററും ഹൈഗ്രോമീറ്ററും സ്ഥാപിക്കുക. ഇനി വായുസഞ്ചാരത്തിനായി ചെറിയ ദ്വാരങ്ങൾ ഇടാം. മുട്ടകൾ വളരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദിവസത്തിൽ മൂന്ന് പ്രാവശ്യം എങ്കിലും ഉരുട്ടി നോക്കുക. Video Credit : ZOʻR KAYFIYAT TV