homeremedies for Fatty Liver: അസുഖങ്ങൾ കൊണ്ട് നിറഞ്ഞ ആരോഗ്യമില്ലാത്ത ശരീരമായി മാറിയോ നിങ്ങൾ? ഫാറ്റി ലിവറും കൊളസ്ട്രോളും കൊണ്ട് ബുദ്ധിമുട്ടുകയാണോ? എന്തൊക്കെ ചെയ്തിട്ടും ഇതിനൊന്നും ഒരു വ്യത്യാസമില്ലാതെ തുടരുകയാണോ? ഇനി വില കൂടിയ പലതരം മരുന്നുകൾ കഴിച്ച് പരീക്ഷിക്കേണ്ടതില്ല. ഇത്തരം പ്രശ്നങ്ങളിൽ നിന്നും ഒരു പരിധി വരെ മുക്തിക്കായി
ഒരു കുറുക്ക് വഴിയുണ്ട്. അത് എന്താണെന്ന് നമുക്ക് നോക്കാം. ഇതൊരു ഹെൽത്തി ഡ്രിങ്കാണ്. ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു പാക്കറ്റ് പാല് ഫ്രീസറിൽ വെച്ച് ഫ്രീസാക്കി എടുക്കുക. കുട്ടികൾക്ക് കൊടുക്കുന്നതാണെങ്കിൽ ഒന്ന് തിളപ്പിച്ചതിനുശേഷം ഫ്രീസാക്കി എടുക്കുന്നതായിരിക്കും നല്ലത്. തുടർന്ന് നാല് ഫ്രഷ് ബീറ്റ്റൂട്ട് എടുക്കുക. വാടിയത് എടുക്കരുത്. ശേഷം ഇത് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കാം. നമ്മുടെ കരളിനെ സംരക്ഷിക്കാൻ ബീറ്റ്റൂട്ട്
ഏറ്റവും നല്ല മാർഗമാണ്. മധുരം നിങ്ങൾക്ക് ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ അല്പം മധുരം ചേർത്തു കൊടുക്കാം. മധുരം ചേർക്കാതിരിക്കുന്നത് ആയിരിക്കും നല്ലത്. വേണമെങ്കിൽ നാരങ്ങാനീരും, ഉപ്പും ചേർത്ത് ഉണ്ടാക്കാം. നാരങ്ങാ നീരും ഉപ്പും ചേർത്ത് ഉണ്ടാക്കുകയാണെങ്കിൽ പാൽ ഒഴിക്കാൻ പാടില്ല. പാൽ അത്യാവശ്യം ഫ്രീസായതിനുശേഷം പുറത്തേക്ക് എടുക്കാം. കുടിക്കാൻ പാകത്തിനുള്ള തണുപ്പ് മതി. അതിനാൽ ഒരുപാട് ഫ്രീസ് ചെയ്യണമെന്നില്ല. ഇനി ഒരു മിക്സി ജാർ
എടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച ബീറ്റ്റൂട്ടും പാലും ഒഴിക്കുക. വേണമെങ്കിൽ ഒന്നോ രണ്ടോ ഏലക്ക ചേർക്കാവുന്നതാണ്. ഏലക്കയുടെ ഫ്ലേവർ വരുമ്പോൾ ഇതിന്റെ രുചിയിൽ മാറ്റം ഉണ്ടാകും. അതിനാൽ ഏലക്ക ഇഷ്ട്ടമില്ലാത്തവർ അത് ഒഴിവാക്കുക. ഇനി കുറച്ച് അധികം സമയം ഇത് നന്നായി അരച്ചെടുക്കാം. നന്നായി അരച്ചെടുത്തതിനു ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റാം. ഇത്തരത്തിൽ വളരെ ചുരുങ്ങിയ ഇൻഗ്രീഡിയൻസ് വെച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഡ്രിങ്കാണിത്.
നിങ്ങളുടെ ഫാറ്റി ലിവർ കുറക്കുന്നതിനായി എപ്പോഴും കുടിക്കാൻ കഴിയുന്ന ഡ്രിങ്ക് കൂടിയാണിത്. കാലങ്ങളായി കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്കും അത് നിയന്ത്രിക്കുന്നതിനായി ഈ ബീറ്റ്റൂട്ട് ഡ്രിങ്ക് പരീക്ഷിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് നൽകാം. കാലാകാലങ്ങളായി നിങ്ങളെ പിന്തുടരുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിവിധിയാണ് ഈ വിദ്യ. അപ്പോൾ സമയം കളയേണ്ട.പെട്ടെന്ന് തന്നെ ഉണ്ടാക്കി നോക്കിക്കൊള്ളൂ.. homeremedies for Fatty Liver