- ഉലുവ – 150g
- കരിപ്പെട്ടി – 500g
- തേങ്ങയുടെ ഒന്നാം പാല്
- തേങ്ങയുടെ രണ്ടാം പാല് – 1/2 കപ്പ്
- കുരുമുളക്
- ചെറിയ ജീരകം
- ഉപ്പ്
- മഞ്ഞൾ പൊടി
- നെയ്യ്
- മുളക് പൊടി
ആദ്യം 150 ഗ്രാം ഉലുവ കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് കുതിരാൻ വെക്കുക, ശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് വെള്ളവും ചേർത്ത് ഈ ഉലുവ ഇട്ട് കൊടുക്കുക, വെള്ളം കുറവാണെങ്കിൽ ഒരല്പം വെള്ളം കൂടെ ചേർത്തു കൊടുക്കാം, ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചെറിയ ജീരകം, 1/2 ടീസ്പൂൺ അളവിൽ കുരുമുളക്, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ്, എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക , ശേഷം കുക്കർ അടച്ചുവെച്ച് ഓണാക്കി നാല് വിസിൽ വരെ വേവിച്ചെടുക്കുക,
നാലു വിസിൽ ആയി കഴിഞ്ഞാൽ തീ ഓഫ് ചെയ്തു പ്രഷർ പോകുന്നതുവരെ വെക്കുക, ശേഷം കരിപ്പട്ടി ഉരുക്കിയെടുക്കാൻ വേണ്ടി അത് പൊട്ടിച്ചെടുക്കുക, അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തു ഒരുക്കിയെടുക്കുക, ഈ സമയത്ത് പ്രഷർ പോയിക്കഴിഞ്ഞാൽ കുക്കർ തുറന്നു നോക്കി ഉലുവ വെന്തിട്ടുണ്ടോ എന്ന് നോക്കാം, ശേഷം കരിപ്പട്ടി ഉരുക്കി കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം, ഇനി ഒരു മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് വേവിച്ചെടുത്ത ഉലുവ ഇട്ടു കൊടുക്കുക,
അതിലുള്ള വെള്ളവും കൂടിയാണ് ചേർത്തു കൊടുക്കേണ്ടത്, ശേഷം ഒരു ഉരുളി എടുക്കുക അതിലേക്ക് കുഴമ്പ് പോലെ അരച്ചുവെച്ച ഉലുവ ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് 5 ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക, ശേഷം തീ കത്തിച്ചു കൊടുത്ത് എല്ലാം ഒന്ന് മിക്സ് ചെയ്തെടുക്കുക, ശേഷം ഇതിലേക്ക് നേരത്തെ ഒരുക്കിവെച്ച ചക്കര പാനി ഒഴിച്ചുകൊടുക്കുക, ശേഷം നന്നായി ഇളക്കി കൊടുക്കുക, ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചുകൊടുത്ത് കൈവിടാതെ ഇളക്കി കൊടുക്കുക, അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം, ഇത് നന്നായി കുറുകി പറ്റി വന്നാൽ ഇതിലേക്ക് ഒന്നാംപാൽ ഒഴിച്ചു കൊടുക്കുക, ശേഷം നന്നായി ഇളക്കി കൊടുത്ത് ഈർപ്പം ഇല്ലാതെ വറ്റിച്ചെടുക്കുക, ലേഹ്യത്തിന്റെ പാകത്തിന് വന്നാൽ തീ ഓഫ് ചെയ്യാം , ശേഷം ചൂടാറി കഴിഞ്ഞാൽ ഒട്ടും ഈർപ്പമില്ലാത്ത ചില്ല് പാത്രത്തിൽ ഈ ലേഹ്യം ആക്കി വെക്കാം. Village Spices Homemade Uluva Lehyam Recipe